സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ പ്രത്യുപകാരം
പ്രത്യുപകാരം
ഒരിടത്ത് ഒരു കുഞ്ഞു വീട്ടിൽ ഒരമ്മൂമ്മ മാത്രമാണ് താമസിച്ചിരുന്നത്. അകലെ ചന്തയിൽ കച്ചവടക്കാർക്ക് ചെറിയ സഹായങ്ങൾ ചെയ്താണ് ഇവർ ജീവിക്കുന്നത്. കൊറോണ എന്ന രോഗം നാട്ടിലെങ്ങും മരണം വിതക്കുന്നതു കാരണം സർക്കാർ ലോക്ടൗൺ പ്രഖ്യാപിച്ചു. ആരും പുറത്തിറങ്ങാതെയായി. ഒരു കരച്ചിൽ കേട്ട് അമ്മൂമ്മ ഉണർന്ന് നോക്കുമ്പോൾ വിശന്ന് അവശയായ പൂച്ചക്കുട്ടിയെ കണ്ടു. പൂച്ച ക്കുഞ്ഞിനെ നന്നായി കുളിപ്പിച്ച് അമ്മൂമ്മ കൂടെ കൂട്ടി ഓമനിച്ച് വളർത്തി. വലിയ പൂച്ചകൾ മോഷ്ടിക്കാൻ വന്നാൽ അവയെ ഓടിക്കുന്ന കൂട്ടത്തിൽ പലപ്പോഴും മുറിവുകൾ പറ്റും. അതെല്ലാം അമ്മൂമ്മ മരുന്നിട്ട് ഭേദമാക്കും. ഒരു ദിവസം അമ്മൂമ്മ ചന്തയിൽ പോയി വരുമ്പോൾ വഴിയിൽ ഒരു തത്ത കിടക്കുന്നത് കണ്ടു. മറ്റ് പക്ഷികൾ കൊത്തി മുറിവ് ഏൽപ്പിച്ചതാണെന്ന് തോന്നുന്നു. വീട്ടിൽ കൊണ്ടു പോയാൽ പൂച്ച ഉപദ്രവിക്കുമോ എന്തോ? ഇതിനെ കണ്ടിട്ട് ഇങ്ങനെ ഇട്ടേച്ച്പോകാനും തോന്നുന്നില്ല. ഇല്ല ...ഒന്നും സംഭവിക്കില്ല. അമ്മൂമ്മ തത്തയേയും എടുത്ത് വീട്ടിലേക്ക്നടന്നു. തത്തയും പൂച്ചയും നല്ല സുഹൃത്തുക്കളായി. മരുന്ന് വച്ച് കെട്ടി അമ്മൂമ്മ തത്തയെ വേഗം സുഖപ്പെടുത്തി. ഒരു ദിവസം തത്ത പറഞ്ഞു. അമ്മൂമ്മേ.... ഞാൻ എന്റെ കൂട്ടിലേക്ക് പോവുകയാണ്. എന്റെ കൂട്ടിൽ നാലഞ്ച് മുട്ടകളുണ്ട്. എന്റെ ആദ്യത്തെ മുട്ടകളാണ്. എനിക്ക്കുഞ്ഞുങ്ങളായിട്ട് ഞാൻ മടങ്ങി വരാം. തത്തമ്മ അമ്മൂമ്മയോടും പൂച്ചയോടും യാത്ര പറഞ്ഞ് പറന്നകന്നു. കുറേ ദിവസങ്ങൾക്ക് ശേഷം തത്തമ്മയും കുഞ്ഞുങ്ങളും അമ്മൂമ്മയെ തേടി എത്തി. പൂച്ച മാത്രം സങ്കടത്തോടെ അവിടെ ഇരിക്കുന്നത് കണ്ട് തത്ത വിവരങ്ങൾ ചോദിച്ചു. ഞാനും അമ്മൂമ്മയും കൂടി ചന്തയിൽ പോയി.പോലീസ് ജനങ്ങളെ തല്ലുന്നത് കണ്ടപ്പോൾ ഞാൻ പേടിച്ച് ഇങ്ങ് പോന്നു.അമ്മൂമ്മയെ കണ്ടില്ല. നീ വിഷമിക്കണ്ട ഞാൻ പോയി നോക്കിയിട്ട് വരാം. തത്ത പറന്നകന്നു. പൂച്ച തത്തക്കുഞ്ഞുങ്ങളെ സംരക്ഷിച്ചു കൊണ്ട് വീട്ടിൽ ഇരുന്നു. തത്ത നിരാശയോടെ തിരിച്ചെത്തിയിട്ട് പറഞ്ഞു. അമ്മൂമ്മയെ ഒരു വണ്ടി ഇടിച്ചു ആശുപത്രിയിൽ ആണെന്ന് ചിലർ പറയുന്നു. അതല്ല അമ്മൂമ്മയുടെ കാശ് എടുക്കാൻ ആരോ തട്ടിക്കൊണ്ട് പോയി എന്നും പറഞ്ഞ് കേൾക്കുന്നു. പൂച്ചയെ തനിച്ചാക്കി പോകാൻ തത്തക്ക് മനസ്സു വന്നില്ല. രണ്ട് ദിവസം കഴിഞ്ഞപ്പോൾ അമ്മൂമ്മ മടങ്ങി വന്നു. എന്റെ പൂച്ച തനിച്ചാണല്ലോ... പട്ടിണി കിടക്കുമല്ലോ എന്ന് കരുതിയാണ് ഞാൻ വന്നത്.നിങ്ങൾ ഇങ്ങോട്ട് തിരിച്ച് വന്നത് നന്നായി. എനിക്ക് സന്തോഷമായി.ഞാൻ എന്റെ മകന്റെ വീട്ടിൽ ആയിരുന്നു. നിങ്ങളും വാ.... നമുക്ക് അവിടെ പോയി ജീവിക്കാം. അമ്മൂമ്മയും കൂട്ടുകാരും മകന്റെ വീട്ടിലെത്തി. കുറച്ച് ദിവസം നല്ല ആഹാരവും പരിചരണവും കിട്ടി. പതിയെ ശകാരവും പട്ടിണിയും തുടങ്ങി. അമ്മൂമ്മയുടെ കാശെല്ലാം തീർന്നപ്പോൾ അവർ ആഹാരം പോലും കൊടുക്കാതെയായി. പൂച്ച പറഞ്ഞു അമ്മൂമ്മേ.. നമ്മുക്ക് പഴയ വീട്ടിലേക്ക് പോകാം. തത്ത പറഞ്ഞു ഞാൻ പോയി നമുക്ക് വേണ്ട ആഹാരം ശേഖരിച്ചോളാം. അമ്മൂമ്മയും കൂട്ടരും കരയുന്ന കുഞ്ഞുങ്ങളെയും ദേഷ്യപ്പെടുന്ന മകനെയും കടന്ന് സ്വന്തം വീട്ടിലേക്ക് പോന്നു. അവർ സന്തോഷത്തോടെ കഴിഞ്ഞു. അമ്മൂമ്മയുടെ മരണശേഷവും പൂച്ചയും തത്തമ്മയും പിള്ളേരുമായി സസന്തോഷം ജീവിച്ചു. (ഗുണപാഠം : നമ്മുടെ ആപത്തിൽ സഹായിക്കുന്നവരെ നമ്മളും സഹായിക്കണം.)
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ