സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ നമ്മുടേത്

Schoolwiki സംരംഭത്തിൽ നിന്ന്
  നമ്മുടേത്   

നമ്മുടെ നാടിനെ കാത്തിടേണം
വരും തലമുറയ്ക്കായ് നാമോരോരുത്തരും
വ്യക്തിശുചിത്വം പാലിക്കേണം
രോഗപ്രതിരോധം ലക്ഷ്യമാക്കേണം
പരിസരശുചിത്വം പ്രധാന ലക്ഷ്യം
ഒറ്റ കെട്ടായ് നാടിനെ കാക്കേണം നാം
പുതിയതായി വിരുന്ന് വന്ന കൊറോണയെ
തുരത്തിടാം നമ്മുക്ക് ഒറ്റകെട്ടായ്
നമ്മുടെ സുന്ദര കൊച്ചു കേരളം
പ്രളയത്തെ അതിജീവിച്ച നാടാണിത്
ദൈവത്തിൻ സ്വന്തം നാടാണിത്
അതിജീവനത്തിൽ കഥയുമായ്
മുന്നേറാം നമ്മുക്ക് പ്രതീക്ഷയുമായ്
കൃഷിയുടെ നാടായ കേരളത്തിൽ
പുതിയ വിത്തുകൾ പാകിടാല്ലോ
കലയുടെ നാടായ കേരളത്തിൽ
പുതിയ രൂപങ്ങൾ പകർന്നാടിടാം
കവിത്രയത്തിൻ കഥയുമായ്
ഐതിഹ്യകഥകൾ പകർന്നാടിടാം
തുഞ്ചൻ്റെ തത്തയെ വർണ്ണിക്കേണം
പാഠങ്ങൾ ഓരോന്നായ്
ഉൾക്കൊണ്ട് നാം
മുന്നോട്ടു മുന്നോട്ടു കുതിച്ച പായാം
പുതു തലമുറയ്ക്കായ് കരുതിടേണം
ഓരോ മരവും നട്ടിടേണം
ഒരു പിടി മണ്ണ് കരുതിടേണം
നമ്മുടെ മക്കൾക്കായ് നാളേയ്ക്കായ് നാം
നാടിനെ കാത്തു പാലിക്കേണം നാം.

അലൻ മോഹൻ
9 B സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത