സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ നമുക്ക് ഒരുമിച്ചു തടയാം ഈ മഹാമാരിയെ...-

Schoolwiki സംരംഭത്തിൽ നിന്ന്
  നമുക്ക് ഒരുമിച്ചു തടയാം ഈ മഹാമാരിയെ....👍   

പരീക്ഷാക്കാലമാണ് വേനലവധിയാകാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രം. എന്നെപോലെ ഒട്ടേറെ കൂട്ടുകാർ വേനലവധി ഇപ്പോഴേ ആസൂത്രണം ചെയ്തിരുന്നു. ജനജീവിതം സ്തംഭിപ്പിക്കുന്ന രീതിയിലുള്ള വ്യാധിയുടെ പടർന്നുപിടിക്കൽ ഇപ്പോഴും മനസ്സിൽ നിന്നും ഭയാനകമായി നിലനിൽക്കുന്നു. കേരള സർക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും മാർഗനിർദേശങ്ങളനുസരിച്ച് കേരളത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടയ്ക്കുകയുണ്ടായി. കൊറോണ തുടക്കത്തിൽ ഇവിടെ പ്രശ്നങ്ങൾ സൃഷ്ടിച്ചില്ലേലും അത് മെല്ലെ മെല്ലെ വളരാൻ തുടങ്ങി. പ്രധാനമന്ത്രിയുടെ നിർദേശപ്രകാരം ജനതാ കർഫ്യൂവിൽ നിന്ന് രാജ്യം ലോക്ഡൗണിലേക്ക് മാറി.....

വിദ്യാഭ്യാസസ്ഥാപനങ്ങൾ,കച്ചവട സ്ഥാപനങ്ങൾ,മാളുകൾ,അവശ്യസർവീസുകൾ എല്ലാം നിലയ്ക്കുകയുണ്ടായി എന്നാൽ നമ്മുടെ നിലനിൽപ്പിന് വേണ്ടി രാജ്യത്തിനുവേണ്ടി അഹോരാത്രം പ്രവർത്തന പ്രവർത്തനനിരതരായിരിക്കുന്ന ഒരു സമൂഹമുണ്ട് ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളും പോലീസ് ഉദ്യോഗസ്ഥരും അടങ്ങുന്ന സമൂഹം ലോക്ഡൗണിൽ വീട്ടിൽനിന്ന് പുറത്തേക്കിറങ്ങാൻ വെമ്പൽക്കൊള്ളുന്ന ഓരോ വ്യക്തികളും അറിയണം, നമുക്ക് വേണ്ടി പ്രവർത്തിക്കുന്ന ഈ സമൂഹത്തെ, സ്വന്തം ജീവൻ പോലും പണയം വെച്ചിരിക്കുന്നവർ, നമ്മുടെ നിലനിൽപ്പിന് വേണ്ടി, നാടിനു വേണ്ടി......

     ലോകത്ത് ആരോഗ്യ മേഖലയിൽ മികച്ചതാണെന്ന് തെളിയിച്ച പല രാജ്യങ്ങളും നമ്മുടെ കൊച്ചു കേരളത്തിന്റെ

രോഗ പ്രതിരോധ മാതൃക ഏറ്റെടുത്തിരിക്കുന്നു. അതിനെ വാഴ്ത്തുന്നു..... സാമൂഹിക അകലം പാലിച്ചും വ്യക്തിശുചിത്വത്തിലൂടെയും നമ്മൾ കൊറോണയുടെ പല ഘട്ടങ്ങളും നമ്മൾ കടന്നു . കുഞ്ഞുങ്ങൾ അവരവരുടെ വീടുകൾ കളിസ്ഥലമാക്കി, ദിവസവേതനക്കാർ ദാരിദ്ര്യമാണേൽക്കൂടീ നാടിനു വേണ്ടി വീട്ടിലിരുന്നു ,മതപരമായ എല്ലാ ചടങ്ങുകളും മാറ്റിവെച്ച് അമ്പലങ്ങളും മസ്ജിദുകളും പള്ളികളും,അരിയും മറ്റു സാധനങ്ങളും വിതരണം ചെയ്ത് സർക്കാരും കൂട്ടിനുണ്ട്.ലോകമെമ്പാടും വർധിച്ചുവരുന്ന കൊറോണ എന്ന മഹാമാരിയുടെ ആഘാതങ്ങൾ ഉടനെ ശമിക്കട്ടേയെന്ന് പ്രാർത്ഥിക്കാം.പൊലിഞ്ഞുപോയ ജീവിതങ്ങളെ അനുസ്മരിക്കാം. ഒരുമിച്ച് കീഴടക്കാം ഈ മഹാമാരിയെ.......നമ്മൾ ഇതും അതിജീവിക്കും.

ആദിത്യൻ യൂ എം
7 U സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം