സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ ജനനി

Schoolwiki സംരംഭത്തിൽ നിന്ന്
ജനനി     

 

പണ്ടുപണ്ടുള്ളൊരു കാലത്തിലെപ്പോഴും
പൂർണമായുള്ളൊരു വാക്കാണ് അമ്മ
അമ്മഎന്നുള്ളൊരവാക്കിനുമപ്പുറം
മറ്റൊരു വാക്കില്ല വസ്തുവില്ല
ധനമോ, കനകമോ, വൈരമുത്തുകളോ
അമ്മതൻ മേലേക്കതെ ത്തുകില്ല
അമ്മതൻ വാക്കുക
ൾക്കാദരവേകുന്നു
പൊന്നുപോലമ്മയെ കാത്തിടുന്നു
അമ്മയെപ്പോലെ തൻ രാജ്യത്തെ കണ്ടവർ
ഐശ്വര്യ പൂർണമായി വാണിരുന്നു
ഇന്നിതാ അമ്മതൻ വാക്കിനു വിലയില്ല
അമ്മയെക്കാളും വളർന്നു പോയി മക്കൾ
അമ്മയെ നോക്കുവാൻ അമ്മയെ കാക്കുവാൻ
എന്തിനും ഏതിനും സമയമില്ല
അമ്മയെ പോലെ കരുതേണ്ട ഭൂമിയെ
വിലയില്ല വസ്തുപോൽ മലിനമാക്കീടുന്നു,
ചപ്പുചവറുകൾ പ്ലാസ്റ്റിക് മാലിന്യങ്ങൾ
മൊത്തമായ് അങ്ങിങ്ങു വലിച്ചെറിഞ്ഞീടുന്നു
വായുവും വെള്ളവും എല്ലാം മലിനമായ്
ദീനങ്ങളൊഴിയാത്ത നേരമില്ലാതെയായ്
പ്രളയക്കെടുതികൾ മാരക മാരികൾ
ഭൂമിതൻ താളം തെറ്റിതുടങ്ങായായി
കാൽകീഴിലാണ് മണ്ണെന്ന ഭാവം
മാറ്റിയെടുക്കുക മാനുഷരെ നിങ്ങൾ
പദമൂന്നി നിൽക്കുവാൻ മണ്ണില്ലയെങ്കിൽ
നാമില്ല മതമില്ല മറ്റൊന്നുമില്ല
കാക്കണം ഭൂമിയെ അമ്മയെപ്പോലെ
പരിചരിച്ചീടണം കുഞ്ഞിനെ പോലെ
മലിനമാക്കാതെയാ പ്രകൃതി സൗന്ദര്യത്തെ
എന്നെന്നും കാത്തിടാം നല്ലൊരു നാളെക്കായ് അമ്മതൻ പര്യായമായൊരു ഭൂമിയെ
വന്ദിച്ചു വാണിടാം മാനുഷർക്കെന്നുമേ....



Gopika YS
9 J1 സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത