സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ കൊറോണ ഭീതി

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ ഭീതി

ലോകം ഇന്നു കൊറോണാ വൈറസിന്റെ ഭീതിയിലാണ്. ലോകമാകെ കൊറോണ ബാധിതർ 20 ലക്ഷം കഴിഞ്ഞു. ഇതിൽ പകുതിയും യൂറോപ്പിലാണ്. ഇന്ത്യയിൽ കൊറോണാ ബാധിതരുടെ എണ്ണം 11,933 എത്തി നിൽക്കുന്നു. അതിൽ 392 പേർ ഭേദമായി. ഇന്ത്യയിൽ ആദ്യമായി കൊറോണ റിപ്പോർട്ട് ചെയ്തത് കേരളത്തിലെ തൃശ്ശൂർ ജില്ലയിലാണ്. ഇറ്റലിയിൽ നിന്നും വന്ന ഒരു മെഡിക്കൽ സ്റ്റുഡന്റിനാണ് സ്ഥിരീകരിച്ചത്. ചൈനയിലെ വുഹാനിൽനിന്നും ആരംഭിച്ച മഹാമാരി ഇന്ന് ലോകജനതയെ അപ്പാടെ വിഴുങ്ങി ഇരിക്കുകയാണ്. പല യൂറോപ്യൻ രാജ്യങ്ങളിലെയും അധികാരികളും ജനങ്ങളും കാണിച്ച അനാസ്ഥ ലക്ഷത്തിൽപരം ജീവൻ അപഹരിച്ചു. സമ്പത്തിലും വിദ്യാഭ്യാസത്തിലും ഒന്നാമതെത്തി നിൽക്കുന്ന അമേരിക്ക എന്ന രാഷ്ട്രവും ഈ മഹാമാരിക്കു മുന്നിൽ മുട്ടുകുത്തി.ലോകത്തിലെ തന്നെ ഏറ്റവും കൂടിയ മരണനിരക്ക് അമേരിക്കയിലാണ്. ലോകജനതയിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന ഇന്ത്യ ഈ മഹാമാരിയെ ചെറുക്കുന്നതിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നു. ഇന്ത്യയിലെ മരണ നിരക്ക് 392 നിൽക്കേ മറ്റു പല രാജ്യങ്ങളിലും ഇതു പതിനായിരങ്ങൾ കഴിഞ്ഞു. ഇതിൽ എടുത്തുപറയാവുന്ന വിജയം കാഴ്ചവച്ചത് നമ്മുടെ കൊച്ചു കേരളം ആണ്. ഇന്ത്യയിൽ കേരളത്തിലാണ് ആദ്യം ഈ മഹാ മാരി വന്നതെങ്കിലും നമ്മുടെ മുഖ്യമന്ത്രിയുടെയും ആരോഗ്യ മന്ത്രിയുടെയും അവസരോചിതമായ ഇടപെടലിൽ ഈ മഹാമാരിയുടെ എണ്ണം 385 എത്തിനിൽക്കുന്നു. അതിൽ 218 പേർ രോഗ വിമുക്ത രായി. നിലവിൽ 167 പേരാണ് ചികിത്സയിലുള്ളത്. ഈ വിജയത്തിന് വേണ്ടി നമ്മുടെ ആരോഗ്യ പ്രവർത്തകരും നിയമപാലകരും വിശ്രമമില്ലാതെ പരിശ്രമിക്കുന്നു. അവർക്ക് വേണ്ടുന്ന എല്ലാ സഹായങ്ങളും നൽകിക്കൊണ്ട് നമ്മുടെ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും എല്ലാവർക്കും മുന്നേ നടക്കുന്നു. സമൂഹത്തിൽ ഭക്ഷണത്തിനും മരുന്നിനും വേണ്ടി കഷ്ടപ്പെടുന്നവർക്ക് യഥാസമയത്ത് അത് എത്തിച്ചു കൊടുക്കുന്നു. വലിയൊരു പ്രളയത്തെ അതിജീവിച്ച കേരളത്തിന് ഈ മഹാമാരിയെ യും അതിജീവിക്കാൻ കഴിയുമെന്ന് തെളിയിച്ചുകൊണ്ടിരിക്കുകയാണ്. അതിനുവേണ്ടി നമ്മൾ ഒറ്റക്കെട്ടായി പ്രയത്നിക്കും. അതാതു സമയങ്ങളിൽ നമ്മുടെ പ്രധാനമന്ത്രി കൊണ്ടുവന്ന ജനതാ കർഫ്യൂവും ലോക് ടൗണും ഒരു എതിർപ്പും കൂടാതെ അതനുസരിച്ച് എല്ലാ സംസ്ഥാനങ്ങളും ഒറ്റക്കെട്ടായി നിന്നു ഈ മഹാമാരിയെ ചെറുത്തു തോൽപ്പിക്കുന്നത് നമ്മൾ സന്തോഷത്തോടെ കാണുന്നു. അതിനുവേണ്ടി എന്നാൽ കഴിയുന്ന എല്ലാ സഹായങ്ങളും ഞാനും എന്റെ കുടുംബവും ചെയ്യുന്നതാണ്. പ്രളയത്തെ അതിജീവിച്ചത് പോലെ ഈ മഹാമാരിയും ഞങ്ങൾ അതിജീവിക്കും.

ഹൃദിക ഹരീഷ്
5 A സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം