കൊറോണ യെന്തൊരു മഹാവിപത്ത്
കാർന്നെടുത്തൂ ഉല കാകെ
നേടാം രക്ഷ നമുക്കതിൽ നിന്നും
ഒറ്റക്കെട്ടായി നാം നിന്നാൽ
തുരത്തുക കോവിഡ് ഭീകരനെ
അറിയാം നന്നാം ശീലങ്ങൾ
കഴുകാം കൈകൾ പല പ്രാവശ്യം
സാനിട്ടൈസർ,സോപ്പിവകൊണ്ട്
പാലിക്കുക നാം അകലം തമ്മിൽ
കൂട്ടം കൂടാൻ ശ്രമിക്കണ്ട
ധരിച്ചിടേണം മാസ്ക്കുകൾ നമ്മൾ
പുറത്തുപോകും സമയത്ത്
സൃഷ്ടിച്ചീടാം പുത്തൻ പുലരികൾ
ആത്മവിശ്വാസം നേടാനായ്.
ശുചിത്വപാലനമത്യാവശ്യം
വീടും നാടും
ഒരുപോലെ
ഉയിർത്തെഴുന്നേൽക്കാനാകും നമ്മൾ
ഒരേ മനസ്സായി നിന്നാൽ
ജഗദീശ്വരനെ പ്രാർത്ഥിച്ചീടാം
നമ്മുടെയെല്ലാം രക്ഷയ്ക്കായ്
ഈശ്വരചിന്തയതൊന്നേ വേണ്ടൂ
നന്മയേകും പുലരിയ്ക്കായ്