സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/അക്ഷരവൃക്ഷം/ "ലോകം മുഴുവൻ സുഖം പകരാനായ് ദീപമേ മിഴി തുറക്കൂ"

Schoolwiki സംരംഭത്തിൽ നിന്ന്
  "ലോകം മുഴുവൻ സുഖം പകരാനായ് ദീപമേ മിഴി തുറക്കൂ"    
                     രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ഇനിയൊരു യുദ്ധം ഉണ്ടാകരുത് എന്ന് ഓരോ വ്യക്തിയും ഓരോ രാജ്യവും നമ്മുടെ ലോകമെങ്ങും മനസ്സുകൊണ്ട് ആഗ്രഹിക്കുന്ന വേളയിലാണ് കൊറോണ അഥവാ കോവിന്ദ് കൊറോണ അഥവാ കോവിഡ് 19 എന്ന മഹാവ്യാധി ഏവരുടെയും പ്രതീക്ഷകളെല്ലാം തകർത്തെറിഞ്ഞു കൊണ്ട് ഒരു മൂന്നാം ലോക മഹായുദ്ധം പോലെ പൊട്ടി പുറപ്പെട്ടിരിക്കുന്നത്.  രണ്ടാം ലോകമഹായുദ്ധം എന്ന് ലോകം കണ്ട ഏറ്റവും വലിയ ദുരന്തമാണ് കോവിഡ് 19  അഥവാ കൊറോണ  വൈറസ്. ലോകത്താകമാനം  ഒന്നരലക്ഷം ജീവനോളം ജീവൻ ഇത് കവർന്നെടുത്തു. ലോകത്തെ ചുരുക്കം വിരലിലെണ്ണാവുന്ന ചില രാജ്യങ്ങൾ ഒഴിച്ച്. ബാക്കി എല്ലാ രാജ്യങ്ങളും ഈ ശത്രുവിനെറെ അധീനതയിലാണ്. ഈ ശത്രു അദൃശ്യൻ ആയതിനാൽ നാം ഒളിഞ്ഞിരുന്ന് ഇതിനെ ശക്തമായി പ്രതിരോധിക്കുകയാണ് ഉത്തമം. ഈ മഹാവ്യാധി ചൈനയുടെ ഒരു ഗ്രാമമായ വുഹാനിൽ  ഒരു വ്യക്തിയിൽ ഡിസംബർ 2019 ൽ ആദ്യമായി covid 19 ഇനി സ്ഥിരീകരിച്ചു

. ഈയൊരു വ്യക്തിയിൽ നിന്നാണ് ചുരുക്കം സമയത്തിനുള്ളിൽ ലോകം മുഴുവൻ ഇത് വ്യാപിച്ചതും അനേകം പേർ മരിച്ചു വീണതും. സമ്പർക്കത്തിലൂടെ മാത്രമാണ് ഈ മഹാവ്യാധി വ്യാപിക്കുന്നത് എന്നാണ് വൈദ്യശാസ്ത്രം ഇതുവരെ കണ്ടുപിടിച്ചത്. ഈ മഹാവ്യാധിയുടെ ഇതുവരെ ഒരു പ്രതിരോധ മരുന്നും കണ്ടുപിടിച്ചിട്ടില്ല. 24 മണിക്കൂറും ഇതിനുള്ള കഠിനപ്രയത്നം നടന്നുകൊണ്ടിരിക്കുന്നു. വളരെ താമസിക്കാതെ തന്നെ ആ ശുഭ ദിനം ആഗതമായി ആവും എന്ന് നമുക്ക് പ്രതീക്ഷിക്കാം. ഈ പശ്ചാത്തലത്തിൽ ശത്രുവിനെ തുരത്തുക എന്നത് സാമൂഹിക അകലവും വ്യക്തിശുചിത്വവും പാലിച്ചുകൊണ്ട് മാത്രമേ സാധ്യമാവുകയുള്ളൂ. അതിനോടൊപ്പം തന്നെ നമ്മുടെ ആരോഗ്യ രംഗത്തെ വിദഗ്ധരും സർക്കാരും പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുകയും പരമാവധി പാലിക്കുകയും വേണം.

                     പല വികസിത ലോകരാജ്യങ്ങളും ഈ മഹാവ്യാധിയുടെ മുന്നിൽ മുട്ടു മടക്കുമ്പോൾ നമ്മുടെ രാജ്യം ആരോഗ്യ വിദഗ്ധരുടെയും നമ്മുടെ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയും അവസരോചിത വും യുക്തിഭദ്രവുമായ കർശന ഇടപെടൽ മൂലം ഈ രോഗ വ്യാപ്തിയെ ഒരു പരിധിവരെ പ്രതിരോധിച്ചു നിർത്തുന്നു. നിയന്ത്രണങ്ങൾ എടുക്കേണ്ട സമയത്ത് തന്നെ നമ്മുടെ രാജ്യം അത് കൃത്യമായി ചെയ്യുകയും ജനങ്ങൾ അത് ഒത്തൊരുമയോടെ ഏറ്റെടുക്കുകയും അതിനോട് അനുസരിച്ച് പ്രവർത്തിച്ചതിന് ഫലമായി ലോകരാജ്യങ്ങളുടെ മുന്നിൽ നമ്മുടെ രാജ്യം ഒരു കേന്ദ്രബിന്ദുവായി മാറുകയും ചെയ്തു. കൂടാതെ വിവിധ സംഘടനകളുടെയും വിവിധ രാജ്യങ്ങളുടെയും പ്രശംസ ഇന്ത്യയ്ക്ക് ലഭിച്ചു. ജാതി ജാതി മത കക്ഷി രാഷ്ട്രീയ ഭേദമന്യേ ഒത്തൊരുമയോടെ പ്രവർത്തിക്കാൻ നമ്മൾ പഠിച്ചു. പ്രണയത്തെയും നിപ്പയും വളരെ സാഹസികമായി അതിജീവിച്ച് നമ്മൾക്ക് അടുത്ത ഒരു വെല്ലുവിളിയാണ്കോവിഡ് 19.
      
                പ്രതിരോധമരുന്ന് കണ്ടെത്താത്ത ഈ സാഹചര്യത്തിൽ നാം കൃത്യമായി ചില മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്. നാം മറ്റൊരു വ്യക്തിയുമായി ഇടപെടുമ്പോൾ ഒരു മീറ്ററെങ്കിലും അകലം പാലിക്കേണ്ടതാണ്. ഉമ്മയോ ചുമയോ ചെയ്യുമ്പോൾ തൂവാല എങ്കിലും മുഖാവരണം ആയി ഉപയോഗിക്കേണ്ടതാണ്. അനാവശ്യമായി കൈ മൂക്കിലോ വായിലോ കണ്ണിലോ മുഖത്തോ സ്പർശിക്കാതെ ഇരിക്കുക. കൃത്യമായ ഇടവേളകളിൽ കൈയും മുഖവും സോപ്പ് സാനിറ്ററി സറോ ഉപയോഗിച്ച് കഴുകുക. പ്രത്യേകിച്ച് 10 വയസ്സിനു താഴെയുള്ള കുട്ടികളും 65 വയസ്സിനു മുകളിൽ ഉള്ള വൃദ്ധരും വീടിനുള്ളിൽ തന്നെ കഴിഞ്ഞുകൂടുക.. ഒഴിച്ചുകൂടാൻ പറ്റാത്ത അത്യാവശ്യ കാര്യങ്ങൾക്ക് മാത്രം സർക്കാർ നിർദ്ദേശിക്കുന്ന നിർദ്ദേശങ്ങളനുസരിച്ച് പുറത്തു പോകുക. അനാവശ്യ യാത്ര നിലവിൽ ഒഴിവാക്കുക. വിവിധ തലങ്ങളിൽ വിവിധ സമയക്രമങ്ങൾ അനുസരിച്ച് ഈ വൈറസിന് നിലനിൽക്കാൻ കഴിയും അതിനാൽ തന്നെ എപ്പോഴും സോപ്പ്  ഉപയോഗിക്കുക. നമ്മുടെ സർക്കാരും ഡോക്ടറും നഴ്സുമാരും ആതുരശുശ്രൂഷാ രംഗത്തെ മറ്റ് സന്നദ്ധ പ്രവർത്തകരും നമ്മുടെ പോലീസും രാവും പകലും സ്വന്തം ജീവൻ വകവെക്കാതെയാണ് ഈ ശത്രുവിനെതിരെ പോരാടി കൊണ്ടിരിക്കുന്നത്. ഈ പോരാട്ടത്തിൽ വിജയം നാം നേടുക തന്നെ ചെയ്യുംനേടുക അതുകൊണ്ട് കുറച്ച് കഷ്ട നഷ്ടങ്ങൾ സഹിച്ച് ഈ നിയന്ത്രണങ്ങൾ ഉൾക്കൊണ്ട നമ്മൾ ഒത്തൊരുമയോടെ ഐക്യത്തോടെ പോകേണ്ടതാണ്.


ലാൽകൃഷ്ണ.
10 X സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 23/ 01/ 2022 >> രചനാവിഭാഗം - ലേഖനം