സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/അക്ഷരവൃക്ഷം/ "കൊറോണ വൈറസ്"

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വൈറസ്      

2019 ഡിസംബർ 31ന് ചൈനയിലെ ഹൃൂബൈപ്രവിശ്യയിലെ സുഹാന പട്ടണത്തിൽ നിരവധി പേരിൽ നൃൂമോണിയ രോഗബാധ സ്ഥീരികരിച്ചു. തുടക്കത്തിൽ രോഗബാധയുടെ കൃത്യമായ കാരണം കണ്ടെത്താനായില്ല. സാർസ് സൈറ്റുമായി അടുത്ത ബന്ധമുളള ഒരു വൈറസ് മൂലം ഉണ്ടാകുന്ന ഒരു പകർച്ചവ്യാധിയാണ് കൊറോണ. ഈ രോഗം അവിടെ നിന്ന് പലരാജൃങ്ങളിലേക്ക് പടർന്നു പിടിച്ചു. 2020 ജനുവരി 30 ലോകാരോഗ്യ സംഘടന 2019 (വൈറസിനെ തിരിച്ചറിഞ്ഞവർഷം),N(new),coV(കൊറോണ വൈറസ് ഫാമിലി)എന്നിവ ചേർത്ത് വൈറസിനെ2019-ncoVഎന്നപേരുനൽകി.


രോഗം ബാധിച്ചവ്യക്തികൾ ചുമക്കുമ്പോഴോ മൂക്ക് ചീറ്റുമ്പോഴോ ഹസ്തദാനം ചെയ്യുമ്പോഴോ ആണ് ഈ വൈറസ് പടരുന്നത്. രോഗാണു സമ്പർക്കമുണ്ടായാൽ അതിന്റെ ലക്ഷണങ്ങൾ ആരംഭിക്കുന്നത് സാധാരണയായി 2 മുതൽ 14 ദിവസം വരെയാണ് .


ഹസ്തദാനം ഒഴിവാക്കുക, കൈകൾ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് 20 സെക്കന്റോളം നന്നായി കഴുകുക. ആൾക്കൂട്ടം ഒഴിവാക്കുക എന്നിവ രോഗ പകർച്ച തടയാൻ സാധിക്കുന്നു. വേനലായതിനാൽ ശരീരത്തിന്റെ നിർജ്ജലീകരണത്തിനും ലവണ നഷ്ടത്തിനും സാധ്യതയേറെയാണ്. അതുകൊണ്ടു തന്നെ എട്ടു മുതൽ പത്ത് വരെ ഗ്ലാസ് തിളപ്പിച്ചാറ്റിയ വെളളം കുടിക്കുന്നത് ശീലമാക്കുക. മാസ്ക്ക് ധരിക്കുന്നത് ശീലമാക്കുക. വീട്ടിൽത്തന്നെ താമസിക്കുക. യാത്രകളും പൊതു പ്രവർത്തനങ്ങളും ഒഴിവാക്കുക. കഴുകാത്ത കൈകളാൽ കണ്ണുകളിലോ മൂക്കിലോ വായിലോ തൊടരുത്. നല്ല ശ്വസന ശുചിത്വം പാലിക്കുക. ഈ പകർച്ചവ്യാധി ക്ക് ഒരു വാക്സിനും കണ്ടുപിടിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ജാഗ്രതയും അതോടൊപ്പം വ്യക്തിശുചിത്വം, അകലം എന്നിവയും പാലിക്കുന്നതിലൂടെ നമുക്ക് ഈ പകർച്ചവ്യധിയെ ഇല്ലാതാക്കാൻ സാധിക്കും.

അഞ്ജന പി.എസ്.
9 C1 സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 23/ 01/ 2022 >> രചനാവിഭാഗം - ലേഖനം