സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ശുചിത്വം (കവിത).

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

അമ്മയാം ഭൂമിക്കു കാവലാകാൻ
നമ്മളല്ലാതെ മറ്റാരുമില്ല
മരമില്ല മലയില്ല കിളികളുമില്ല
മഴയില്ല പുഴയില്ല പൂക്കളില്ല
മരുഭൂമിയാം മലർ നാട്ടിലിപ്പോ
മലകളായി പൊങ്ങുന്നു മാലിന്യങ്ങൾ
മക്കൾക്ക്‌ വേണ്ടി നാം കാത്തുവച്ച
മണ്ണൊക്കെ വിറ്റു വിഷം കലർത്തി.
വെള്ളം വിഷം പുക വായു വിഷം
കടലും വിഷമയം ആക്കി നമ്മൾ
ഒരു തുള്ളി വെള്ളമില്ലാത്ത കാലം
അരുമയാം മക്കളെ കാത്തിരിപ്പൂ
നേരമില്ലൊട്ടുമേ നേരമില്ല
ജീവന്റെ നന്മയെ വീണ്ടെടുക്കാൻ
അതിനുള്ള പടയൊരുക്കത്തിനിപ്പോൾ
നമ്മളല്ലാതെ മറ്റാരുമില്ല
 നമ്മളല്ലാതെ മറ്റാരുമില്ല
നമ്മളല്ലാതെ മറ്റാരുമില്ല

ഗൗതം ഗോപൻ
9 Z സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത