സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/Details

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 5 കെട്ടിടങ്ങളിലായി 43 ക്ലാസ് മുറികളും കൂടാതെ രണ്ട് സ്മാർട്ട് ക്ലാസ്സും ഓഡിറ്റോറിയവും ലൈബ്രറിയും ഉണ്ട്. ലൈബ്രറിയിൽ മൂന്ന് ഭാഷകളിലേയും, ശാസ്ത്ര വിഷയങ്ങളിലേയും, പാഠ്യേതരവിഷയങ്ങളിലേയും പുസ്തകങ്ങൾ ലഭ്യമാണ്. ഹൈസ്കൂളിനും യു പി യ്ക്കും എൽ പി യ്ക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. ലാബുകളിൽ ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ശുദ്ധമായ കുടിവെള്ളസൗകര്യം, ഉച്ചഭക്ഷണം തയ്യാറാക്കുന്നതിന് സൗകര്യങ്ങളോടുകൂടിയ വൃത്തിയും വെടിപ്പുമുള്ള അടുക്കള, പൂന്തോട്ടം, ഫലവൃക്ഷങ്ങൾ, പച്ചക്കറിതോട്ടം, ഔഷധസസ്യങ്ങൾ, ഓരോ ക്ലാസ്സിനും പ്രത്യേകം ശുചിമുറികൾ കൂടാതെ അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.
സ്കൂൾ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക് ചെയ്യുക

ഹൈടെക് വിദ്യാലയം
2017 - 2018 അധ്യയന വർഷത്തിൽ പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി 12 ക്ലാസ് മുറികൾ ടൈൽ ഇട്ടു സജ്ജമാക്കി, 12 ക്ലാസ് മുറികളും ഹൈടെക് ആക്കുന്നതിനുള്ള ഉപകരണങ്ങൾ കൈറ്റിലൂടെ ലഭിച്ചു. എം പി ഫണ്ടിൽ നിന്നും ബഹുമാനപ്പെട്ട റിച്ചാർഡ് ഹേ എം പി അനുവദിച്ച തുക കൊണ്ട് രണ്ടു വിപുലമായ സ്മാർട്ട് ക്ലാസ് റൂമുകൾ തയാറാക്കി .അങ്ങനെ ഈ അധ്യയന വർഷം (2018 -2019 ) ആകെ പതിനാലു ഹൈടെക് ക്ലാസ് മുറികൾ സ്കൂളിലുണ്ട്. സ്കൂൾ കോമ്പൗണ്ടിലും വരാന്തകളിലും ക്യാമറയും സി സി ടി വി യും സ്ഥാപിച്ചു. 2019 - 2020 അധ്യയന വർഷത്തിൽ യു പി വിഭാഗം ക്ലാസ് മുറികൾ ടൈൽ ഇട്ടു സജ്ജമാക്കി, വീണ്ടും 20 ക്ലാസ്സ് മുറികൾ ഹൈടെക് ആക്കുന്നതിനുള്ള ഉപകരണങ്ങൾ കൈറ്റിലൂടെ ലഭിച്ചു. ശ്രി വി എസ് ശിവകുമാർ അവർകളുടെ എം എൽ എ ഫണ്ടിൽ നിന്നു 5 ക്ലാസ്സ് മുറികൾ ഹൈടെക് ആക്കുന്നതിനുള്ള ഉപകരണങ്ങൾ ലഭിച്ചു. ഇപ്പോൾ എൽ പി, യു പി, ഹൈ സ്കൂൾ വിഭാഗം കുട്ടികൾക്ക് ഹൈടെക് സൗകര്യം ലഭ്യമാകുന്നുണ്ട്.