സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/പ്രവർത്തനങ്ങൾ/2020-2021 അദ്ധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

എസ് എസ് എൽ സി റിസൽട്ട് 2020

എസ്സ് എസ്സ് എൽ സി ക്ക് ഇത്തവണയും 100 ശതമാനം വിജയം പരീക്ഷയെഴുതിയ 249 കുട്ടികളും വിജയിച്ചു. 16 കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ്.

2020 SSLC ഫുൾ എ പ്ലസ് നേടിയവർ

അക്ഷരവൃക്ഷം

കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ വീടുകൾക്കുള്ളിൽ അവധിക്കാലം ചെലവഴിക്കുന്ന കുട്ടികൾക്ക് സർഗ്ഗശേഷി പ്രകാശിപ്പിക്കുന്നതിന്സർക്കാർ ആവിഷ്കരിച്ച പദ്ധതിയാണ് അക്ഷരവൃക്ഷം. കൊറോണ, പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം എന്നീ വിഷയങ്ങളെ ആധാരമാക്കി ലേഖനം, കഥ, കവിത എന്നിവ തയ്യാറാക്കാനും പ്രസിദ്ധീകരിക്കാനും പദ്ധതി ഓരോ കുട്ടിക്കും അവസരം നൽകാനുതകിയ പ്രസ്തുത പദ്ധതിയിൽ ഈ സ്കൂളിലെ വിദ്യാർത്ഥികൾ സജീവമായി പങ്കെടുത്തു. കുട്ടികൾക്ക് മാതൃകയായി അധ്യാപകരും ഈ ഉദ്യമത്തിൽ പങ്കാളികളായി. സംസ്ഥാനതലത്തിൽ പ്രസിദ്ധീകരിച്ച അക്ഷരവൃക്ഷം രചനകളിൽ ഈ സ്കൂളിലെ 206 രചനകൾ പ്രസിദ്ധീകരിക്കുകയുണ്ടായി

അവധിക്കാല സന്തോഷങ്ങൾ

കുട്ടികളുടെ ശാസ്ത്ര അഭിരുചി വർദ്ധിപ്പിക്കുന്നതിനായി കുട്ടികൾക്ക് വിവിധ ശാസ്ത്ര പരീക്ഷണങ്ങൾ ചെയ്യേണ്ട വിധം വാട്സാപ്പ് വഴി പരിചയപ്പെടുത്തുകയും അതിന്റെ അടിസ്ഥാനത്തിൽ കുട്ടികൾ ചെയ്തത പരീക്ഷണങ്ങളുടെ വീഡിയോ അധ്യാപകർക്ക് അയച്ചു കൊടുക്കുകയും ചെയ്തു. കുട്ടികളിൽ കൗതുകവും ശാസ്ത്ര അവബോധവും വളർത്തുന്നതിന് ഇത്തരം പരീക്ഷണങ്ങളുടെ പരീക്ഷണ പ്രവർത്തനങ്ങൾ ഉപകരിച്ചു. 9 ബി ലിറ്റിൽ കൈറ്റ്സ് ആ ക്ലാസ്സിലെ കുട്ടികൾ ചെയ്ത എല്ലാ പരീക്ഷണങ്ങളും കോർത്തിണക്കി ക്ലാസ് ടീച്ചർ വീഡിയോ യൂട്യൂബിൽ അപ്‍ലോഡ് ചെയ്ത് ലിങ്ക് ക്ലാസ്സ്, സ്കൂൾ ഗ്രൂപ്പുകളിൽ ഷെയർ ചെയ്തത് കുട്ടികളിൽ കൂടുതൽ സന്തോഷം ഉളവാക്കി.

അവധിക്കാല സന്തോഷങ്ങൾ

കുട്ടികൾ വിവിധ പ്രവർത്തിപരിചയ പ്രവർത്തനങ്ങൾ ചെയ്ത് അതിന്റെ വീഡിയോയും ചിത്രങ്ങളും ക്ലാസ് ഗ്രൂപ്പിൽ പങ്കുവെച്ചു. ക്ലാസ്സ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ പ്രസ്തുത പ്രവർത്തനങ്ങളും കോർത്തിണക്കി ഒരു വീഡിയോ നിർമിച്ചു. ക്ലാസ്സ്‌ ടീച്ചർ വീഡിയോ യൂട്യൂബിൽ അപ്‌ലോഡ് ചെയ്ത് ലിങ്ക് ക്ലാസ് ഗ്രൂപ്പിലും സ്കൂൾ ഗ്രൂപ്പിൽ ഷെയർ ചെയ്തു.

സന്തോഷങ്ങൾ-പ്രവർത്തി പരിചയം‍

പ്രവേശനോത്സവം

ഗുരുമുഖത്തു നിന്ന് നേരിട്ട് വിദ്യ അഭ്യസിച്ചിരുന്ന സംസ്കാരത്തിൽ നിന്നും സാർവത്രിക ഓൺലൈൻ ശൈലിയിലേക്ക് മാറ്റപ്പെട്ട ഈ അധ്യയന വർഷത്തിൽ ക്ലാസ് തല വാട്സ്ആപ്പ് ഗ്രൂപ്പുകൾ വഴിയാണ് പ്രവേശനോത്സവം നടത്തപ്പെട്ടത് . എല്ലാ അധ്യാപകരും തങ്ങളുടെ ക്ലാസുകളിലെ കുട്ടികളെ ഉൾപ്പെടുത്തി വാട്സാപ്പ് ഗ്രൂപ്പുകൾ നിർമ്മിക്കുകയും അതിലൂടെ തങ്ങളുടെ കുട്ടികൾക്കായുള്ള പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ചെയ്തു.

പരിസ്ഥിതി ദിനം

ജൂൺ 5 പരിസ്ഥിതി ദിനം അനേകകോടി ആളുകൾക്കും അതിലേറെ ജീവജാലങ്ങൾക്കും ആശ്രയമായ ഒരേ ഒരു ഭൂമിയെ കുറിച്ച് ചിന്തിക്കാൻ ഉള്ള ദിവസമാണിന്ന് .വരും തലമുറയ്ക്ക് അവബോധം നൽകാനും ഇന്നത്തെ തലമുറയെ പരിസ്ഥിതി പ്രവർത്തനങ്ങളിൽ പങ്കാളികളാക്കാനും വേണ്ടി ധാരാളം പ്രവർത്തനങ്ങൾ ഓൺലൈനായി തന്നെ നടത്തി. പ്രകൃതിവിഭവങ്ങൾ ഉപയോഗിക്കുന്നതോടൊപ്പം ഭാവി തലമുറയ്ക്കായി സംരക്ഷിക്കുന്നതിനും മഹാമാരിയുടെ കാലഘട്ടത്തിൽ പുതിയ ശീലങ്ങൾ സ്വായത്തമാക്കാനും അതിജീവനത്തിന് കുട്ടികളെ പ്രാപ്തരാക്കാനുമുള്ള പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയാണ് പരിസ്ഥിതി ദിനം ആഘോഷിച്ചത്. ക്ലാസ് ഗ്രൂപ്പുകളിൽ അധ്യാപകർ നൽകിയ മാർഗ്ഗനിർദ്ദേശം അനുസരിച്ച് എല്ലാ കുട്ടികളും തങ്ങളുടെ വീട്ടുവളപ്പിൽ വൃക്ഷത്തൈകൾ നടുകയും അതിന്റെ ചിത്രവും റിപ്പോർട്ടും ക്ലാസ് ഗ്രൂപ്പുകളിൽ പങ്കുവയ്ക്കുകയും പരിസ്ഥിതി ദിന സന്ദേശ വീഡിയോ എല്ലാവർക്കുമായി പങ്കുവയ്ക്കുകയും ചെയ്തു


സ്വാതന്ത്ര്യ ദിനം

വിദേശാധിപത്യത്തിൽ നിന്ന് നമ്മുടെ ഭാരതാംബയെ മോചിപ്പിക്കാനുള്ള പോരാട്ടങ്ങൾക്ക് ശക്തിപകർന്ന്. മുന്നണിയിൽ നിന്ന് പോരാടിയ മഹത് വ്യക്തിത്വങ്ങളെ ആദരിക്കുകയും ഓർമിക്കുകയും ചെയ്യുന്ന ഒരു ദിനം ആണല്ലോ സ്വാതന്ത്ര്യ ദിനം. ഈ ദിനത്തിൽ അവർ നമുക്ക് പകർന്നു തന്ന ആദർശങ്ങളെയും അവർ നമ്മിൽ ഏൽപ്പിച്ച ഉത്തരവാദിത്വങ്ങളേയുംകുറിച്ചു നാം ബോധവാന്മാരാകേണ്ടതുണ്ട് രാജ്യം എഴുപത്തിനാലാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ഈ വേളയിൽ സിസ്റ്റർ വത്സ സ്കൂൾ അങ്കണത്തിൽ എസ് പി സി കേഡറ്റുകളുടെയുംഅധ്യാപകരുടെയുംപോലീസ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ പതാക ഉയർത്തി . സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് അന്നേദിവസം ഡൽഹിയിൽ നടക്കുന്ന സ്വാതന്ത്ര്യദിന ആഘോഷങ്ങൾ ടീവിയിൽ കാണാനും കുട്ടികൾ ദേശീയ പതാകയുടെ മാതൃകയുമായി നിൽക്കുന്ന ഫോട്ടോ അയച്ചു തരാൻ ആവശ്യപ്പെടുകയും, സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട ഓൺലൈൻ ക്വിസ്സിൽ കുട്ടികൾ പങ്കെടുക്കുകയുമുണ്ടായി

ഓണാഘോഷം

ഐശ്വര്യ ത്തിന്റെ യും സമ്പൽസമൃദ്ധിയുടെയും നല്ല നാളുകളെ ഓർമ്മിപ്പിച്ചുകൊണ്ട്, സത്യസന്ധനും ദാനശീലനുമായ ഭരണാധികാരിയുടെ ആവശ്യകത ഇന്നത്തെ നമ്മുടെ നാടിന് എത്രമാത്രം ആവശ്യമാണെന്ന് ചിന്തിപ്പിച്ചു കൊണ്ട് മലയാളി മനസ്സിൽ ഒരു ഓണം കൂടി വന്നു.ഓൺലൈൻ മാധ്യമങ്ങളുടെ സഹായത്തോടെ ഇത്തവണത്തെ ഓണാഘോഷവും സമുചിതമായി നടത്തപ്പെട്ടു. കുട്ടികൾക്കായി വിവിധങ്ങളായ മത്സരങ്ങൾ സംഘടിപ്പിച്ചു. ഡിജിറ്റൽ പൂക്കള നിർമ്മാണം, പ്രച്ഛന്നവേഷ മത്സരം, ഓണ വിഭവങ്ങൾ തയ്യാറാക്കൽ, ഓണസന്ദേശം എന്നീ പരിപാടികളുടെ വീഡിയോസും ഫോട്ടോസും അതാത് ക്ലാസ് ഗ്രൂപ്പുകളിൽ കുട്ടികൾ പങ്കുവച്ചു.

ഓൺലൈൻ ഓണാഘോഷം 2020

അധ്യാപക ദിനം

വിദ്യ പകർന്നു തരുന്നവർ ആരോ, അവർ അധ്യാപകരാണ്. അധ്യാപകരെ മാതാവിനും പിതാവിനും ഒപ്പം സ്നേഹിക്കുകയും ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന സംസ്കാരം ആണ് നമുക്കുള്ളത്. കൊറോണ മഹാമാരിക്കി ടയിലും കുട്ടികൾ തങ്ങളുടെ അധ്യാപകരോടുള്ള സ്നേഹം നിസ്വാർത്ഥമായി വെളിപ്പെടുത്തി. അദ്ധ്യാപകർക്ക് ഗുരുദക്ഷിണയായി വീഡിയോയും ആശംസകാർഡുകളും തയ്യാറാക്കി ക്ലാസ്സ് ഗ്രൂപ്പുകളിൽ പങ്കുവച്ചു.

ശിശുദിനം

 

കോവിഡ് മഹാമാരി കാരണം വീടിന്റെ അകത്തളങ്ങളിൽ തന്നെ കഴിയേണ്ടി വന്ന കുഞ്ഞുങ്ങൾക്ക് സന്തോഷമേകാനായി ശിശു ദിനത്തിൽ അധ്യാപകർ പല കലാപരിപാടികൾ അവതരിപ്പിക്കുകയും അത് യൂട്യൂബ് ചാനൽ വഴി കുട്ടികളിലേക്ക് എത്തിക്കുകയും ചെയ്തു. കുട്ടികൾക്ക് അത് വേറിട്ട ഒരു അനുഭവമായിരുന്നു കുഞ്ഞുങ്ങൾ അവരുടെ സന്തോഷം ഓൺലൈൻ ക്ലാസിൽ അധ്യാപകരുമായി പങ്കുവെച്ചു.

ശിശുദിനം



Spc

ഇന്നത്തെ യുവതലമുറയെ കാര്യപ്രാപ്തിയും രാജ്യസ്നേഹവും പൗരബോധവും സേവന സന്നദ്ധതയും ഉള്ള വ്യക്തികളായി വളർത്തിക്കൊണ്ടുവരിക എന്ന ഉദ്ദേശത്തോടെ 2010 ൽ ആരംഭിച്ച കേരള സർക്കാരിന്റെ ഒരു സ്വപ്ന പദ്ധതിയാണ് എസ് പി സി .2012 മുതൽ നാം ഈ പദ്ധതിയിൽ പ്രവർത്തിച്ചുവരുന്നു കോവിട് മഹാമാരിക്ക് മുന്നിൽ ലോകം വിറങ്ങലിച്ച് നിന്നപ്പോഴും സഹജീവിക്കൊരു കൈത്താങ്ങാകാൻ എസ് പി സി കേഡറ്റുകൾ പ്രതിജ്ഞാബദ്ധരായി മുന്നോട്ടുവന്നു ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തിൽ സ്കൂളിൽ ഒരു ബാംബു ഫോറസ്റ്റ് നിർമ്മിക്കുന്നതിന്റെ ഭാഗമായി 17 മുള തൈകൾ സ്കൂൾ വളപ്പിൽ നടുകയും ഡിജിറ്റൽ ചാലഞ്ചിന്റെ ഭാഗമായി പൂന്തുറ പോലീസ് സ്റ്റേഷനിലെ ജീവനക്കാർ നിർദ്ധനയായ ഒരു കേഡറ്റിന് മൊബൈൽഫോൺ നൽകുകയും ചെയ്തു Friend's@home എന്ന പദ്ധതിയുടെ ഭാഗമായി ആയി ശാരീരിക വെല്ലുവിളികൾ നേരിടുന്ന ഒരു കുട്ടിക്ക് മധുരപലഹാരങ്ങളും വസ്ത്രവും നൽകി .ശുഭയാത്ര പ്രൊജക്റിന്റെ ഭാഗമായി പൊതുജനങ്ങൾക്ക് ഹെൽമെറ്റ് ധരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുള്ള ബോധവൽക്കരണം നടത്തുകയും മാസ്ക്കുകൾ ഭക്ഷണപ്പൊതികൾ എന്നിവ ജനമൈത്രി പോലീസ് സ്റ്റേഷന് കൈമാറുകയും ചെയ്തു .ശിശുദിനത്തിൽ "ഒരു വയറൂട്ടാം "എന്ന പരിപാടിയിൽ 115 ഭക്ഷണപ്പൊതികൾ സമാഹരിച്ച് ശിശുക്ഷേമ സമിതിയിൽ എത്തിച്ചു .മെഡിസിൻ ചലഞ്ചിന്റെ ഭാഗമായി രണ്ട് പേർക്ക് മരുന്ന് വാങ്ങി നൽകി ഓക്സിജൻ ചലഞ്ചിന്റെ ഭാഗമായി സ്കൂളിലെ സ്റ്റാഫ് സമാഹരിച്ച ഇരുപതിനായിരം രൂപ എസ് പി സി ഡയറക്ടറേറ്റ് വഴി മുഖ്യമന്ത്രിയെ ഏൽപ്പിച്ചു .ഇങ്ങനെ വിവിധങ്ങളായ പ്രവർത്തനങ്ങളിലൂടെ തളരുന്നവർക്ക് ഒരു കൈത്താങ്ങ് ആകാനും സാന്ത്വന വഴിയിൽ തണലായി പടരാനും സ്കൂളിലെ എസ് പി സി കേഡറ്റുകൾക്കു കഴിഞ്ഞു എന്നു ചാരിതാർത്ഥ്യത്തോടെ സ്മരിക്കുന്നു.

റെഡ്ക്രോസ്

ആതുരശുശ്രൂഷ, ആരോഗ്യം അഭിവൃദ്ധിപ്പെടുത്തുക, നിയമങ്ങൾ അനുസരിക്കുക ,എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് ജെ ആർ സി സ്കൂളുകളിൽ പ്രവർത്തിക്കുന്നത്. 2020 - 21 വർഷത്തെ പ്രത്യേക സാഹചര്യത്തിൽ ജൂനിയർ റെഡ്ക്രോസിന്റെ പ്രവർത്തനങ്ങൾ എല്ലാം നടത്താനായില്ലെങ്കിലും ജൂലായ് മാസത്തിൽ തന്നെ എട്ടാം ക്ലാസ്സിലെ കുട്ടികളുടെ പുതിയ യൂണിറ്റ് തുടങ്ങാനായി. പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് ജൂനിയർ റെഡ്ക്രോസിന്റെ നേതൃത്വത്തിൽ വിദ്യാലയത്തിൽ മരങ്ങൾ വച്ചു പിടിപ്പിക്കുകയുണ്ടായി. കൂടാതെ 8, 9, 10 ക്കലാസ്ളിസുകളിലെ കുട്ടികൾക്കുള്ള A, B, C ലെവൽ പരീക്ഷകളും നടത്തുകയുണ്ടായി.ഈ വർഷത്തെ ജെ ആർ സിയുടെ പ്രധാന പ്രവർത്തനം കുട്ടികളും കൗൻസില്ലേഴ്‌സും കൂട്ടായി നടത്തിയ മാസ്ക് നിർമ്മാണം ആണ്.നമ്മുടെ സ്കൂളിൽ നിന്ന് ഏകദേശം 200 മാസ്കുുകളോളം നിർമിച്ചു സബ്ജില്ല കോർഡിനേറ്ററെ ഏല്പിക്കുകയുണ്ടായി.

ലിറ്റിൽ കൈറ്റ്‍സ്

കുട്ടികൾക്ക് വിവര വിനിമയ സാങ്കേത്ക വിദ്യയിൽ ഉള്ള താൽപ്പര്യവും കഴിവും വർധിപ്പിക്കുന്നതിനായി കേരള സർക്കാർ ഏർപ്പെടുത്തിയ കുട്ടികളുടെ കൂട്ടായ്മയായ ലിറ്റൽ കൈറ്റ്സ് നമ്മുടെ സ്കൂളിലും പ്രവർത്തിച്ചു വരുന്നു.2020-21 അദ്ധ്യാന വർഷം കുട്ടികൾക്ക് ഓൺലൈനായി IT മേഖലയിൽ പരിശീലനം നൽകി വരുന്നു. വാട്ട്സാപ്പ് ഗ്രൂപ്പിൽ കുട്ടികൾ ക്കാവശ്യമായ നിർദേശങ്ങൾ നൽകി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് സാധിച്ചു.2021 SSLC ബാച്ചിലെ 40 ലിറ്റൽ കൈറ്റ്സ് അംഗങ്ങളും A grade കരസ്ഥമാക്കി.

സീഡ്

കുട്ടികളെ പരിസ്ഥിതിയുമായി അടുപ്പിക്കുന്നതിന്റെ ഭാഗമായി മാതൃഭൂമി സംഘടിപ്പിച്ച സീഡ് പ്രവർത്തനം വളരെ നല്ല രീതിയിൽ നടത്തപ്പെട്ടു വരുന്നു പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുട്ടികൾ വീടുകളിൽ വിത്തുകൾ നൽകുകയും അവയുടെ സംരക്ഷണം ഏറ്റെടുക്കുകയും ചെയ്തു ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് കുട്ടികൾ വീട്ടിൽ പച്ചക്കറിത്തോട്ടം നിർമ്മിച്ചു.മാതൃഭൂമി നടപ്പിലാക്കിയ പദ്ധതി തെരഞ്ഞെടുക്കപ്പെട്ട ശുചിത്വവും ആരോഗ്യവും എന്ന വിഷയത്തെ ആസ്പദമാക്കി നടത്തപ്പെട്ട സീഡ് ഹൈജീൻ ചിത്രരചനാ മത്സരത്തിൽ പങ്കെടുത്ത ആഷ്ന വർഗീസ് തയ്യാറാക്കിയ വാർത്ത മാതൃഭൂമി പത്രത്തിൽ പ്രസിദ്ധീകരിച്ചു വന്നു

ഗൈഡ്സ്

സെന്റ് ഫിലോമിനാസ് ഗൈഡ് കമ്പനിയിൽ രണ്ട് യൂണിറ്റുകളിലായി 64 ഗൈഡുകൾ അംഗങ്ങളായുണ്ട്.ഈ വർഷത്തെ പ്രവർത്തനങ്ങൾ കമ്പനിയിൽ നിന്ന് ആദ്യമായി രാജ്യപുരസ്കാർ പരീക്ഷയ്ക്കായി തയ്യാറെടുക്കുന്ന കുട്ടികൾക്ക് പരിശീലനം നൽകുന്നതിന് പ്രാധാന്യം നൽകി ക്കൊണ്ടായിരുന്നു. കോവിഡ് അതിജീവന പ്രവർത്തനങ്ങളുടെ ഭാഗമായി ഓരോ അംഗങ്ങളും അവർ സ്വന്തമായി തയ്യാറാക്കിയ 50 മാസ്കുകൾ ഗൈഡ് ക്യാപ്റ്റൻ മിനി എ, ജില്ല സെക്രട്ടറി ജോളി എസ് കെ സാറിന് കൈമാറി. ഗൈഡുകൾ സ്വരൂപീകരിച്ച വസ്ത്രങ്ങളും മറ്റ് അവശ്യ സാധനങ്ങളും ജില്ലാ ഭാരവാഹികളെ ഏൽപ്പിച്ചു. 2020 ഏപ്രിൽ മുതൽ സെപ്റ്റംബർ വരെ നീണ്ടുനിൽക്കുന്ന ആറ് മാസക്കാലയളവിൽ 'വീട്ടിലൊരു കൃഷിത്തോട്ടം' പദ്ധതിയിൽ എല്ലാ ഗൈഡുകളും സജീവമായി പങ്കെടുക്കുകയും അത് തുടരുകയും ചെയ്യുന്നു. ഇക്കാലയളവിൽ ഗൈഡ് ക്യാപ്റ്റൻ മാരായ മിനി ടീച്ചർ മേഴ്‌സി ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ ഗൈഡുകൾ ജൈവകൃഷിയുടെ പ്രാധാന്യം മനസ്സിലാക്കുകയും അത് പരിശീലിക്കുകയും ചെയ്തു. കൂടാതെ ഗൈഡ് പ്രവർത്തനങ്ങളുടെ ഭാഗമായി 'പ്ലാസ്റ്റിക് ടൈഡ് ടർണേഴ്സ് ചലഞ്ച്, കേരള'യുടെ പ്രവർത്തനങ്ങളിൽ ഗൈഡുകൾ പങ്കാളികളായി. 2020 സെപ്റ്റംബർ മുതൽ ഡിസംബർ വരെയുള്ള നാലു മാസങ്ങളിലായി വീടും പരിസരവും മാലിന്യമുക്ത മാക്കുക, ഉപയോഗശൂന്യമായ പ്ലാസ്റ്റിക് വസ്തുക്കൾ കൊണ്ട് അലങ്കാര കരകൗശല വസ്തുക്കളുടെ നിർമ്മാണം, പ്ലാസ്റ്റിക് ബദൽ വസ്തുക്കളുടെ നിർമ്മാണം, പ്രാദേശിക നവ സമൂഹമാധ്യമങ്ങളിലൂടെ ബോധവൽക്കരണം നടത്തുക എന്നീ നാല് പ്രവർത്തന ഘട്ടങ്ങളും വിജയകരമായി പൂർത്തീകരിച്ചു, സർട്ടിഫിക്കറ്റ് കരസ്ഥമാക്കി. കോവിഡ് നിയന്ത്രണ പരിശീലനത്തിന്റെ ഭാഗമായി ഗൈഡ്സ് 'ബേസിക്സ് ഓഫ് കോവിഡ് - 19' എന്ന ഓൺലൈൻ കോഴ്സിൽ പങ്കെടുത്ത് സർട്ടിഫിക്കറ്റുകൾ നേടി. രാജ്യപുരസ്കാർ പരിശീലനത്തിന്റെ ഭാഗമായി ഗൈഡുകൾ, ഗൈഡ് ക്യാപ്റ്റൻ മിനി എ ടീച്ചറുടെ നേതൃത്വത്തിൽ ഗാഡ്‌ജറ്റുകളും താൽക്കാലിക ടെൻറ്റുകളും നിർമ്മിച്ചു. മാപ്പിങ് നിർമ്മാണവും ഉപയോഗവും, വിവിധതരം ഫയർ എസ്റ്റിംഗുഷേഴ്സ്, അവയുടെ പ്രവർത്തനരീതി എന്നീ വിഷയങ്ങളിൽ ഗൈഡ് ക്യാപ്റ്റൻ മേഴ്‌സി ടീച്ചർ കുട്ടികൾക്കു ക്ലാസുകൾ എടുത്തു. 2020 - '21 അധ്യയനവർഷത്തിൽ രാജ്യപുരസ്കാർ പരീക്ഷയിൽ പങ്കെടുത്ത 12 ഗൈഡുകളും വിജയം കൈവരിച്ചു.

ഗാന്ധിജയന്തി

ഗാന്ധി ജയന്തിയോടനുബന്ധിച്ച് ഗാന്ധി പതിപ്പ് ക്വിസ് പ്രസംഗം തുടങ്ങി വിവിധ പ്രവർത്തനങ്ങൾ കുട്ടികൾ ചെയ്യുകയും അവർ തയ്യാറാക്കിയ അവയുടെ ഫോട്ടോസ് അയച്ചു തരികയും ചെയ്തു

യൂട്യൂബ് ചാനൽ

ഗൂഗിൾ ഉടമസ്ഥതയിലുള്ള ഇന്റർനെറ്റ് വീഡിയോ ഷെയറിംഗ് വെബ്സൈറ്റാണ് യൂട്യൂബ്. കൊറോണ മഹാമാരി ക്കിടയിൽ കുട്ടികൾക്ക് പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ ഒട്ടും തടസ്സം കൂടാതെ എത്തിച്ചു കൊടുക്കാൻ നമ്മുടെ പുതിയ സംരംഭമായ യൂട്യൂബ് ചാനൽ വഴി സാധിച്ചു. ഓണം, ശിശുദിനം, ക്രിസ്മസ് പരിപാടികൾ, ടീച്ചേഴ്സ് ഡേ സെലിബ്രേഷൻ, സ്കൂൾഫെസ്റ്റ് തുടങ്ങി വിവിധങ്ങളായ പ്രവർത്തനങ്ങൾ യൂട്യൂബ് വഴി കുട്ടികൾ എത്തിച്ചു. ഇത് നമ്മുടെ വിദ്യാലയ ചരിത്രത്തിലെ ഒരു അനർഘനിമിഷ മായി കരുതുന്നു.

കൈറ്റ് വിക്ടേഴ്സ് ഫസ്റ്റ് ബെൽ ക്ലാസ്സ‍ുകൾ

കൊറോണ മഹാമാരിയിൽ അമർന്ന് വിദ്യ വഴിമുട്ടി നിന്ന സന്ദർഭത്തിൽ കേരള സർക്കാർ ആരംഭിച്ച ഒരു ഡിജിറ്റൽ വിപ്ലവമാണ് കൈറ്റ് വിക്ടേഴ്സ് ചാനൽ വഴിയ‍ുള്ള ഫസ്റ്റ് ബെൽ ക്ലാസ്സ‍ുകൾ. അത് മാറ്റത്തിന്റെ ഒരു അനുഭവമായിട്ടാണ് വിദ്യാർഥികൾക്ക് അനുഭവപ്പെട്ടത്. ഈ സംരംഭത്തിൽ നമ്മുടെ സ്കൂളിലെ ഉർജ്ജതന്ത്ര അധ്യാപിക പ്രീത ആന്റണി ടീച്ചർ ക്ലാസ്സ് എടുക്കുന്നത് വിദ്യാലയ ചരിത്രത്തിന്റെ ഒരു പൊൻതൂവലായി കണക്കാക്കപ്പെടുന്നു.

 
 
 

സൂസി ടീച്ചറിന് യാത്രാമംഗളങ്ങൾ

അധ്യാപകർ സമൂഹത്തിന്റെ ചാലക ശക്തിയാണ് .അധ്യാപകൻ എന്ന സ്ഥാനം ഒരു വ്യക്തിക്ക് മരണം വരെ ലഭിക്കുന്ന അംഗീകാരമാണ്. ഭാരതീയരായ നാം "ആചാര്യദേവോ ഭവ': എന്നും "മാതാ പിതാ ഗുരു ദൈവം"എന്നും കരുതുന്നു. അറിവും ആഹ്ലാദവും ആത്മവിശ്വാസവും ഏകി നമ്മെ വളർച്ചയിലേക്ക് നയിക്കുന്ന എല്ലാ ഗുരുശ്രേഷ്ഠരേയും നമിക്കുന്നു. 33 വർഷത്തെ ദീർഘകാല സേവനത്തിനുശേഷം ഈ വർഷം വിരമിച്ച ഞങ്ങളുടെ സ്നേഹനിധിയായ സൂസി ടീച്ചറിന് യാത്രാമംഗളങ്ങൾ അർപ്പിക്കുന്നു. ടീച്ചറിന്റെ വിരമിക്കൽ ചടങ്ങിൽ അധ്യാപകർ എല്ലാം ഒത്തുചേർന്നു ഒരു കാവ്യശില്പം തയ്യാറാക്കി അവതരിപ്പിച്ചു. ഏറെ വികാരനിർഭരമായ ചടങ്ങുകൾ ആയിരുന്നു അന്ന് നടന്നത്. ആ അസുലഭ നിമിഷത്തിന് സാക്ഷ്യം വഹിക്കുവാൻ പ്രശസ്തരായ ഏറെ വ്യക്തികൾ സന്നിഹിതരായിരുന്നു. ഡോക്ടർ ജോയി സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി ടീച്ചറിന്റെ ഇനിയുള്ള ജീവിതത്തിലും ഏറെ നന്മകൾ ഉണ്ടാകട്ടെ എന്ന് ആത്മാർത്ഥമായി ആശംസിക്കുന്നു

       

എ ടി എൽ ലാബ് ഉദ്ഘാടനം

കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള അടൽ ടിങ്കറിംഗ് ലാബ് സെന്റ് ഫിലോമിനാസ് സ്കൂളിലും ലഭിക്കുകയുണ്ടായി അതിന്റെ ഔദ്യോഗികമായ ഉദ്ഘാടനം ഇന്ത്യ ഇന്നവേഷൻ ചലഞ്ചിൽ ഒന്നാം സ്ഥാനം നേടിയ ടെക്ജൻഷ്യയുടെ അമരക്കാരൻ ഡോക്ടർ ജോയി സെബാസ്റ്റ്യൻ അവർകൾ സൂസി ടീച്ചറിന്റെ വിരമിക്കലിനോടനുബന്ധിച്ച് നടന്ന ചടങ്ങിൽ വച്ച് നി‍ർവഹിച്ചു. ഈ പദ്ധതി മൂലം നമ്മുടെ സ്കൂളിലെ കുട്ടികൾക്ക് ഒരുപാട് പ്രയോജനം ഉണ്ടാകട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.

       

വിനോദയാത്ര

മനസ്സിന് ഉന്മേഷവും ഉണർവ്വും ആനന്ദവും ലഭിക്കുന്നതാണ് ഓരോ വിനോദയാത്രയും. അഷ്ടമുടി ഹൗസ് ബോട്ടിലെ സൂസി ആനി ടീച്ചറിനോടൊപ്പം ഉള്ള യാത്ര ഏറെ ഹൃദ്യമായിരുന്നു. അഷ്ടമുടിയുടെ സൗന്ദര്യവും കരിമീനിന്റെ സ്വാദും ആവോളം ഞങ്ങൾ നുകർന്നു. ഫിലൈൻ കുടുംബം ഏകമനസ്സോടെ ഒന്നിച്ച നിമിഷങ്ങളായിരുന്നു അത്.തിരക്കിനിടയിൽ നഷ്ടമാകുന്ന അമൂല്യങ്ങളായ ബന്ധങ്ങളെ ഊട്ടിയുറപ്പിക്കുവാൻ ഈ വിനോദയാത്രയ്ക്ക് കഴിഞ്ഞു എന്ന് ചാരിതാർത്ഥ്യത്തോടെ ഞങ്ങളോർക്കുന്നു.

   

2020-21 പ്രവർത്തിപരിചയ പ്രവർത്തനങ്ങൾ

ഈ അക്കാദമിക വർഷം സ്കൂളുകൾ ഓൺലൈനിൽ പ്രവർത്തിച്ചതിനാൽ ക്ലാസുകൾ ഓൺലൈനിൽ സംഘടിപ്പിക്കുകയും നിരവധി പ്രവർത്തനങ്ങൾ കുട്ടികൾക്ക് ഓൺലൈനായി നൽകുകയും ചെയ്തു വിവിധ പ്രവർത്തനങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തി നൽകുകയും കുട്ടികൾ തയ്യാറാക്കി നൽകുകയും ചെയ്തു. തയ്യാറാക്കിയ പ്രവർത്തനങ്ങളുടെ വീഡിയോയും ഫോട്ടോയും കുട്ടികൾ അയച്ചു നൽകി. വേസ്റ്റ് മെറ്റീരിയൽ നിന്നും ഉൽപ്പന്നങ്ങൾ നിർമ്മിക്കൽ, പേപ്പർ ഉപയോഗിച്ചുള്ള വിവിധ ക്രാഫ്റ്റ്, പ്രകൃതിദത്ത ഉല്പന്ന നിർമ്മാണം തുടങ്ങി വിവിധ പരിശീലന പരിപാടികൾ കുട്ടികൾക്കായി നൽകുകയും അവർ പ്രവർത്തനങ്ങൾ ചെയ്യുകയും ചെയ്തു.

2020-21 പ്രവർത്തിപരിചയ പ്രവർത്തനങ്ങളുടെ ചിത്രങ്ങൾ‍‍

നാട്ടരങ്ങ്

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നാട്ടരങ്ങ് എന്ന പരിപാടി ബി ആർ സി യുടെ നേതൃത്വത്തിൽ സ്കൂളിൽ സംഘടിപ്പിക്കുകയുണ്ടായി കോവിഡ് പ്രതിസന്ധിയിൽ സ്കൂളുകൾ അടച്ചിട്ടിരുന്ന സമയത്ത് സാമൂഹികമായി പിന്നാക്കം നിൽക്കുന്ന പ്രദേശങ്ങളിലെ കുട്ടികളുടെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിനായി നടപ്പിലാക്കിയ രണ്ട് ദിവസത്തെ പരിപാടി വ്യത്യസ്തത കൊണ്ട് ശ്രദ്ധേയമായിരുന്നു. പ്രദേശത്തെ പ്രമുഖ വ്യക്തികൾ ക്ലാസ്സുകൾ കൈകാര്യം ചെയ്തു. എക്സിബിഷൻ സംഘടിപ്പിച്ചു. കുട്ടികൾ ഡോക്യുമെന്ററി തയ്യാറാക്കി. അതിജീവന കാലത്തെ ആഹ്ലാദ കൂട്ടം എന്ന പേരിലാണ് പരിപാടി അറിയപ്പെട്ടത്. പൊതു വിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷാ കേരളയും സംയുക്തമായി ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്ന "നാട്ടരങ്ങ്" എന്ന പഠന പിന്തുണ പദ്ധതി.ലക്ഷ്യങ്ങൾ ആധുനിക കാലത്തെ അറിവുകളും, ധാരണകളും ,പഠനതന്ത്രങ്ങളും, നാട്ടറിവുകളും വിവര സാങ്കേതിക വിദ്യയിലൂടെ കുട്ടികളിലേക്കും അവരിൽ നിന്ന് പൊതുസമൂഹത്തിലേക്കും വിനിമയം ചെയ്യുക. പൊതു സമൂഹത്തിൽ ജീവിക്കുന്നതിനുള്ള അതിജീവന ശേഷീവികസന സന്ദർഭം സൃഷ്ടിക്കുക തുടങ്ങി ......... നിരവധിയായ പ്രവർത്തനങ്ങൾ മാതൃകയായി നടത്തി.