സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/അക്ഷരവൃക്ഷം/ മാലിന്യ കേരളം

Schoolwiki സംരംഭത്തിൽ നിന്ന്
മാലിന്യ കേരളം

കേരളം ഒരു ദിവസം പുറംതള്ളുന്നത് ഉദ്ദേശം 10000 ടൺ മാലിന്യമാണ്. ഏതെങ്കിലും രീതിയിലൂടെ സംസ്കരിക്കപ്പെടുന്നത് പരമാവധി 5000 ടൺ മാലിന്യം മാത്രം. ബാക്കി 5000 ടൺ മാലിന്യം കേരളത്തിൽ അങ്ങോളമിങ്ങോളം ചിതറി കിടക്കുന്നു. ഏത് നിമിഷവും പൊട്ടി പുറപ്പെട്ടേക്കാവുന്ന പകർച്ച വ്യാധികളിലേക്ക് ഉള്ള തീക്കൊള്ളികളാണ് നാം കവറിൽ കെട്ടി ഇങ്ങനെ വലിച്ചെറിയുന്നത്. കേരളം നേരിടുന്ന ഏറ്റവും ഗുരുതര പ്രതിസന്ധി മാലിന്യമാണെന്ന് മാറിവരുന്ന സർക്കാരുകൾ എറ്റേറ്റു പറഞ്ഞിട്ടും മാലിന്യ സംസ്കരണത്തിന് ഫലപ്രദമായ മാർഗങ്ങൾ ഇനിയും തുടങ്ങാൻ കഴിഞ്ഞിട്ടില്ല. അതു മാത്രമല്ല കാലാവസ്ഥാ വ്യതിയാനം മൂലം കേരളത്തിലെ ചൂട് 100 വർഷത്തിനുള്ളിൽ 4.5ഡിഗ്രി കൂട്ടുമെന്നാണ് ശാസ്ത്ര ലോകത്തിന്റെ മുന്നറിയിപ്പ്. മഴ കുറയും, പ്രകൃതി ദുരന്തങ്ങൾ കൂടും. ജനിതക മാറ്റം വന്ന പുതിയ വയറസുകളും രോഗങ്ങളും കാലാവസ്ഥാ വ്യതിയാനത്തിന്റെ മറ്റൊരു ലക്ഷണമാണ്. ഡൽഹിയെ അപേക്ഷിച്ചു നോക്കുമ്പോൾ കേരളം ഭേദമാണ്, വായു മലിനീകരണത്തിന്റെ കാര്യത്തിലെങ്കിലും. എന്നാൽ കൊച്ചിയിലും കോഴിക്കോടുമുൾപ്പെടെയുള്ള നഗരങ്ങളിൽ വായു മലിനീകരണം വർധിച്ചു വരുന്നു എന്നാണ് പുതിയ പഠനങ്ങൾ തെളിയിക്കുന്നത്. വാഹനങ്ങൾ, നഗരത്തിലെ പൊടിപടലങ്ങൾ, മാലിന്യങ്ങൾ കത്തിച്ചുള്ള മലിനീകരണം എന്നിവയാണ് വായു മലിനീകരണത്തിന്റെ പ്രധാന കാരണം.

ഗായത്രി ആർ പി
9 ബി സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം