സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/അക്ഷരവൃക്ഷം/പരിസര ശുചിത്വവും വ്യക്തിശുചിത്വവും

Schoolwiki സംരംഭത്തിൽ നിന്ന്
പരിസര ശുചിത്വവും വ്യക്തിശുചിത്വവും

ആരോഗ്യപരമായ ജീവിതം നയിക്കാൻ ശുചിത്വം അത്യാവശ്യമാണ്. വ്യക്തിശുചിത്വം പാലിക്കുമ്പോൾ അതു നമ്മുടെ സ്വഭാവത്തെ ചൂണ്ടികാട്ടുന്നു. വ്യക്തിശുചിത്വം പോലെ തന്നെ പ്രധാനപ്പെട്ടതാണ് പരിസര ശുചിത്വവും. ഒരാൾ സ്വയം ശുചിയായിരുന്നാൽ അയാൾ അറിയാതെ തന്നെ അയാളുടെ പരിസരവും ശുചിയായി തീരും. ഇവ രണ്ടും ആരോഗ്യകരമായ ജീവിതത്തിന്റെ അടിത്തറയാണ്. പരിസര ശുചിത്വ o എന്നു പറയുമ്പോൾ നാം താമസിക്കുന്ന പരിസരം മാത്രമല്ല വൃത്തിയായി സൂക്ഷിക്കേണ്ടത് മറിച്ച് വീടും നാടും രാജ്യവും അതു വഴി ലോകവും വൃത്തിയായി സൂക്ഷിക്കണം. അത് നമ്മുടെ കടമയാണ്. നമുക്ക് ചെയ്യാൻ കഴിയുന്ന ഓരോ പ്രവർത്തനവും ഈ രീതിയിൽ കൂടുതൽ ഫലവത്താകും. ചപ്പുചവറുകൾ വലിച്ചെറി യാതിരിക്കുക. പ്ലാസ്റ്റിക് മാലിന്യങ്ങൾ മണ്ണിൽ നിക്ഷേപിക്കുന്നത് തടയുക, അതുപയോഗിച്ച് കരകൗശല വസ്തുക്കൾ നിർമ്മിക്കുക. അതുപോലെ സർക്കാർ പദ്ധതികളിൽ പങ്കാളികളാകാനും മാലിന്യ സംസ്കരണത്തിനായ് ശാസ്ത്രീയരീതികൾ അവലംബിക്കാനും ശ്രമിക്കണം. നമ്മുടെ നാടിന് ഈ അവസ്ഥ വരുത്തിയതിന്റെ കാരണക്കാർ നമ്മൾ തന്നെയാണ്. അതുകൊണ്ട് ഓരോ വ്യക്തിയും അവന്റെ നാട് ശുചിയാക്കുന്നത് അപമാനമായി കാനാതെ അഭിമാനമായി കണക്കാക്കണം . വ്യക്തിശുചിത്വം എന്നാൽ ശരീര ശുചീകരണത്തിനുപരിയായി മനസ്സിന്റെ ശുചീകരണമാണെന്നും പറയാം. അതു നമ്മൾ കുട്ടിക്കാലത്തേ കൈവരിക്കുന്ന ആദ്യ പാഠ മാണ്. ഒരാളുടെ സ്വഭാവത്തെയും ചിട്ടകളെയും ആസ്പദമാക്കിയായിരിക്കും അയാളുടെ ശുചിത്വം. ഓരോ കുഞ്ഞിനും ശുചിത്വത്തിന്റെ പാഠങ്ങൾ മുതിർന്നവർ പറഞ്ഞു കൊടുത്തിരിക്കണം. അതിന്റെ ആവശ്യകത എന്തെന്നും പറഞ്ഞു കൊടുക്കണം. സന്തോഷകരമായ ജീവിതത്തിന് ആരോഗ്യപരമായ ജീവിത ശൈലികളും ശുചിത്വപൂർണ്ണമായ മനസ്സും ശരീരവും അത്യാവശ്യമാണ്. വ്യക്തിശുചിത്വത്തിന്റെ പ്രഥമമായ കാര്യങ്ങൾ രണ്ട് നേരം കുളിക്കുന്ന പല്ലുതേയ്ക്കുക സ്വകാര്യ ഭാഗങ്ങൾ വൃത്തിയായി സൂക്ഷിക്കുക തുടങ്ങിയവയാണ്. വ്യക്തിശുചിത്വവും പരിസര ശുചിത്വവു o ജീവിതത്തിലെ പ്രധാനപ്പെട്ട രണ്ട് ഘടകങ്ങളാണ്. വ്യക്തിപരമായും സാമൂഹികപരമായും ശായിത്വം പാലിക്കേണ്ടത് നമ്മുടെ കടമയാണ്. ഇവ രണ്ടു മുണ്ടെങ്കിൽ സന്തോഷവും ആരോഗ്യവും നിറഞ്ഞ ഒരു ജീവിതത്തിനുടമയാക്കാൻ നമുക്ക് സാധിക്കും. ജീവിതത്തിന് സന്തോഷം വേണമെങ്കിൽ ആരോഗ്യം വേണം. ആരോഗ്യം വേണമെങ്കിൽ ശുചിത്വം പാലിക്കണം.

ഹർഷ തമ്പി യൂ ടി
7 ഇ സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം