സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ/അക്ഷരവൃക്ഷം/ശക്തമായ മുന്നൊരുക്കം , പ്രതിരോധം
ശക്തമായ മുന്നൊരുക്കം , പ്രതിരോധം
കൊറോണ വൈറസ് അഥവാ കോവിഡ് - 19 ലോകമെമ്പാടും പടർന്നു പിടിക്കുകയാണ് . ചൈനയിലെ വുഹാനിൽ നിന്നും ഉടലെടുത്ത കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം ലോകത്താകെ അരലക്ഷം കടന്നു . രോഗബാധിതർ പത്ത് ലക്ഷത്തിലധികവും . ഇതനുസരിച്ച് അഞ്ച് ശതമാനത്തോളമാണ് ആഗോള മരണ നിരക്ക് . മരണനിരക്കും , രോഗബാധിതരുടെ എണ്ണവും ദിനംപ്രതി ഉയർന്നു കൊണ്ടേയിരിക്കുകയാണ് . രോഗത്തിന്റെ നാൾവഴികൾ
ഇന്ത്യ ആദ്യത്തെ കൊറോണ വൈറസ് റിപ്പോർട്ട് ചെയ്തത് ചൈനയിലെ വുഹാൻ പ്രവിശ്യയിൽ നിന്ന് യാത്ര ചെയ്ത മൂന്ന് മലയാളി വിദ്യാർഥികളിലാണ് . ഇവരിൽ രണ്ടു പേർ വുഹാനിലെ ഒരു സർവകലാശാലയിലെ മെഡിക്കൽ വിദ്യാർത്ഥികളാണ് . പോസിറ്റീവ് കേസുകൾ കണ്ടെത്തിയതിനെ തുടർന്ന് കേരളാ സർക്കാർ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു . പോസിറ്റീവ് ആയ മൂന്ന് വിദ്യാർഥികൾ പിന്നീട് ശരിയായ പ്രതിരോധത്തിലൂടെയും , പരിചരണത്തിലൂടെയും അണുബാധയിൽ നിന്ന് രക്ഷപ്പെട്ടു . തുടർന്ന് മാർച്ച് 8ന് കേരളത്തിൽ നിന്ന് പുതിയ 8 കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു . ഇറ്റലിയിൽ നിന്ന് കേരളത്തിലെത്തിയ മൂന്ന് പേർക്കാണ് രോഗബാധ സ്ഥിതീകരിച്ചത് . ഇവരോട് സമ്പർക്കം പുലർത്തിയ 2 പേർക്കും രോഗം സ്ഥിതീകരിച്ചിരുന്നു . രോഗത്തെ കുറിച്ച് ആഗോളതലത്തിൽ സൂചന ലഭിച്ചയുടനെ കേരളം ആരോഗ്യ വകുപ്പ് ശക്തമായ മുന്നൊരുക്കം നടത്തിയിരുന്നു . മുൻ വർഷങ്ങളിൽ നിപ്പയെ പ്രതിരോധിച്ച അനുഭവം കോവിഡ് - 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് മുതൽക്കൂട്ടായി . രാജ്യത്തിന് പുറത്ത് നിന്നെത്തുന്ന വൈറസിനെ കണ്ടെത്താനും നിയന്ത്രിക്കാനുമായി ഇമ്മിഗ്രേഷൻ ഉദ്യോഗസ്ഥൻ മുതൽ പ്രാദേശിക ആരോഗ്യ പ്രവർത്തകർ വരെ നീളുന്ന ഒരു ശൃംഖലയാണ് കേരളം രൂപം നൽകിയത് ഒരു യുദ്ധം നേരിടുന്നത് പോലെയുള്ള മുൻകരുതലുകളും , ഒരുക്കങ്ങളുമാണ് കോവിഡ് - 19 വ്യാപനത്തെ തടയാൻ കേരളം നടത്തി വരുന്നതു . കൊറോണ വൈറസ് എന്ന മഹാമാരിയെ നേരിടാനായി വേണ്ടത്ര മനുഷ്യ വിഭവങ്ങൾ ഉണ്ടെന്ന കാര്യം ഉറപ്പുവരുത്താനായി 276 ഡോക്ടർമാരെ ഏജൻസി റിക്രൂട്ടമെന്റ് വഴി നിയമിച്ചു . ഐസൊലേഷൻ വാർഡായി ഉപയോഗിക്കാവുന്ന കെട്ടിടങ്ങൾ കണ്ടെത്തിയിട്ടുമുണ്ട് . ' ചങ്ങലപൊട്ടിക്കൽ ' (ബ്രേക്ക് ദി ചെയിൻ ' ) ഏറ്റെടുത്തുകൊണ്ട് സോപ്പിട്ട് കൈ കഴുകാനും ജനങ്ങൾക്കിടയിൽ ബോധവത്കരണം നടത്തി . മാസ്കുകളുടെയും , സാനിറ്റിസറുകളുടെയും ക്ഷാമം അനുഭവിക്കാതിരിക്കാൻ അത് ഉത്പാദിപ്പിക്കുകയും , കുറഞ്ഞ വിലയ്ക്കും സൗജന്യമായും നൽകുകയും ചെയ്തു . ഇങ്ങനെ നീളുന്ന കേരളത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങൾ ലോകത്തിനു തന്നെ മാതൃകയായി തീരുകയും ചെയ്തു കോവിഡ് സൃഷ്ടിച്ച ഇരുട്ടിനെ വെളിച്ചത്തിന്റെ ശക്തികൊണ്ട് നേരിടുകയാണ് ദൈവത്തിന്റെ സ്വന്തം നാടായ കേരളം .
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം