സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ/അക്ഷരവൃക്ഷം/അതിജീവിക്കും നാം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവിക്കും നാം

കോവിഡിൻ കാലമിത്
ജീവിത കോലം
മാറിയ നേരമിത്

പാരിലാകെ പടർന്ന്
പുതു നന്മ പാഠം
പകർന്നല്ലോയീ
കുഞ്ഞുകോവിഡ്

ആകാശത്തിലും
ധരിത്രിയിലും
അതിർത്തി തിരിച്ച്
കൊലവിളിയുയർത്തും
കൊലകൊമ്പന്മാർ
ഒന്നാകും നന്മകാലം

ജാതിവിദ്യേഷം വേണ്ട
മതപക്ഷം വേണ്ട
രാഷ്ട്രീയ കുടിലത വേണ്ട
വർഗ്ഗീയതയൊട്ടും വേണ്ട.

മാനവർ നാം
ഒന്നായി പാരിൽ
സ്റ്റേഹ മതിൽ പണിത്
മാനവ ഐക്യം തീർത്തീടും

മനസ്സാലടുത്തും
മെയ്യാലകന്നും
തുരത്തും നാം
കുഞ്ഞു കൊറോണയെ

മഹീതലമാകെ
ഭീതി പരത്തും
ഈ കുഞ്ഞു കോവിഡിനെ
പ്രതിരോധിക്കും
നന്മ മരങ്ങളെ
മറക്കരുതേ നാം കൂട്ടരെ,

ഇവർക്കായിയർപ്പിക്കാം
ഒത്തിരിയൊത്തിരി
പ്രാർത്ഥനാ നാളത്തിരിപ്പൂക്കൾ.

 

{

സുലാല  കൊച്ചിപ്പള്ളി
8 സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത