സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ/അക്ഷരവൃക്ഷം/"കൊറോണ വൈറസ്" - ഭയമല്ല ജാഗ്രതയാണ് വേണ്ടത് !!

Schoolwiki സംരംഭത്തിൽ നിന്ന്
"കൊറോണ വൈറസ്" - ഭയമല്ല ജാഗ്രതയാണ് വേണ്ടത് !!

ലോകം മുഴുവൻ ഇന്ന് കൊറോണ വൈറസ് എന്ന വലിയ ഒരു മഹാമാരിക്കെതിരെ പോരാടി കൊണ്ടിരിക്കുകയാണ്. ലോകമെമ്പാടും വളരെ വേഗത്തിൽ പടരുന്ന ഈ മഹാമാരിയെ പകർച്ചവ്യാധിയായി കൂടി പ്രഖ്യാപിച്ചിരിക്കുന്ന ഈ ഘട്ടത്തിൽ ജാഗ്രത വളരെ ആത്യാവശ്യമാണ്. ഈ ഒരു സാഹചര്യത്തിൽ വ്യക്തി ശുചിത്വത്തിന് വളരെ അധികം പ്രാധാന്യം നാം കൊടുക്കേണ്ടതാണ്. വ്യക്തി ശുചിത്വം പാലിക്കുന്നതോടപ്പം തന്നെ സാമൂഹിക അകലം കൂടി നാം പാലിക്കേണ്ടതാണ്.

ചൈനയിൽ നിന്നും രൂപം കൊണ്ട ഈ വൈറസ് ഇന്ന് കേരളം വരെ എത്തി നില്കുന്നു. അതിനെ പ്രതിരോധിക്കേണ്ടത് നാം ഓരോരുത്തരുടെയും ജീവൻറെ നിലനിൽപ്പിന് ആത്യാവശ്യമാണ്. സാമൂഹിക അകലം പാലിക്കുന്നതോടുകൂടി നാം നമ്മെ മാത്രമല്ല മറ്റുള്ളവരെയും കൂടി ഈ രോഗത്തിൽ നിന്നും പ്രതിരോധിക്കാൻ സഹായിക്കുകയാണ്.

ലോകാരോഗ്യ സംഘടനകൾ ഉൾപ്പടെ നിരവധി സംഘടനകൾ കൊറോണ വൈറസിനെ ഫലപ്രദമായി പ്രതിരോധിക്കുന്നതിനായി നിരവധി നിർദ്ദേശങ്ങൾ നമുക്കായി തയാറാക്കിയിട്ടുണ്ട്. നിലവിൽ അസുഖത്തിനായി ഒരു വാക്‌സിനും കണ്ടുപിടിക്കാത്ത സാഹചര്യത്തിൽ അസുഖം വരാതെ നോക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. കുറഞ്ഞത് 20 സെക്കന്റ് സോപ്പും വെള്ളവും ഉപയോഗിച് കൈകൾ കഴുകുക. തുമ്മുകയോ ചുമക്കുകയോ ചെയ്യുമ്പോൾ തൂവാല ഉപയോഗിക്കുന്നതും പ്രതിരോധത്തിന്റെ ഒരു ഭാഗമാണ്. നിരന്തരമായി മുഖത്തു തൊടാതിരിക്കാൻ നാം ശ്രദ്ധിക്കേണ്ടതുമാണ്. അത്യാവശ്യ സാഹചര്യത്തിൽ മാത്രം പുറത്തു പോവുക. അങ്ങനെ പോവുകയാണെങ്കിൽ നിർബന്ധമായും മാസ്ക് ധരിക്കേണ്ടതാണ്. കോറോണയെ നാം ഭയക്കേണ്ടതില്ല, അത് നമ്മെ ഭയന്ന് നശിച്ച് പോകാനാണ് നാം ശ്രമിക്കേണ്ടത്. അതിനെ തുടച്ച് നീക്കാൻ സർക്കാർ പറയുന്ന ഓരോ നിർദ്ദേശങ്ങളും നാം അനുസരിക്കേണ്ടതുണ്ട്.

കോവിഡിനെ പ്രധിരോധിക്കുന്നതിന്റെ ഭാഗമായി തന്നെ ഇന്ത്യ ഒട്ടാകെ ലോക്ക് ടൗണിലേക്ക് മാറിയിരിക്കുകയാണ്. സാമൂഹിക അകലം പാലിക്കാൻ വേണ്ടി കൂടിയാണ് ഇത്. അതിനാൽ നമുക്ക് വീടുകളിൽ തന്നെ കഴിയാം. ഒരു നല്ല നാളേക് വേണ്ടി നമുക്ക് എല്ലാവര്ക്കും ഒറ്റകെട്ടായി നിന്ന് പോരാടാം. "ജാഗ്രതയോട് "കൂടി തന്നെ കഴിയാം.

ഹസ്‌വ അൻവർ
9c സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം