സെൻറ് ജോർജ്ജ് എച്ച് എസ് , തങ്കി/സ്കൗട്ട്&ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
തങ്കി സെന്റ് .ജോർജ്‌ ഹൈസ്‌കൂൾ ഗൈഡ്സ് യൂണിറ്റ്
ഗൈഡ്സ് യൂണിറ്റ്  അസംബ്ലി
ഇൻവെസ്റ്റിച്ചേർ സെറിമണി
വയോജനങ്ങളെ  ആദരിക്കുന്നു

സെന്റ് ജോർജ് ഹൈസ്കൂൾ തങ്കി ആലപ്പുഴയിൽ 145/16787 എന്ന രജിസ്ട്രേഷൻ നമ്പറിൽ 30/03/2019 ഇൽ 145 സി ടി എൽ ഗൈഡ് ഗ്രൂപ്പ് എന്നപേരിൽ ആരംഭിക്കുകയുണ്ടായി. 14 അംഗങ്ങൾ അടങ്ങിയ ഈ ഗൈഡ് ഗ്രൂപ്പിന്റെ ഗൈഡ് ക്യാപ്റ്റൻ മേരി അനിത കെ പി ആണ്. സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങളിലും ഗൈഡ് അംഗങ്ങൾ സജീവമായി പങ്കെടുക്കാറുണ്ട്.

പ്രവർത്തനങ്ങൾ

  ഒരു അക്കാദമിക് വർഷത്തിലെ എല്ലാ പ്രധാനപ്പെട്ട ദിനങ്ങളും സ്കൗട്ട് ആൻഡ് ഗൈഡ് എസിലെ അംഗങ്ങൾ ആചരിക്കാറുണ്ട്. താഴെപ്പറയുന്നവയാണ് അതിലെ പ്രധാനപ്പെട്ട ദിനാചരണങ്ങൾ

* ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിൽ സ്കൂൾ മുറ്റത്തും കുട്ടികളുടെ വീടുകളിലും വൃക്ഷത്തൈകൾ നട്ടു.

* ജൂൺ 12 ലോക രക്തദാന ദിനത്തിൽ ബോധവൽക്കരണ ക്ലാസുകളും പോസ്റ്റർ പ്രദർശനവും നടത്താറുണ്ട്

* ജൂൺ 21 യോഗ ദിനത്തിൽ യോഗ പരിശീലനം നടത്തി.

* ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തിൽ സ്കൂളിലെ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകളിൽ പൂർണ്ണ പങ്കാളിത്തം വഹികാറുണ്ട്.

* ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ സ്കൂളും പരിസരവും വൃത്തിയാക്കുകയും ഗാന്ധിക്വിസ് നടത്തുകയും ചെയ്യാറുണ്ട്.

* ഡിസംബർ 1 ലോക എയ്ഡ്സ് ദിനത്തിൽ അംഗങ്ങൾ ബാഡ്ജ് ധരിച്ച് മെഴുകുതിരി കത്തിച്ച് ബോധവൽക്കരണ ത്തിൽ പങ്കാളികൾ ആകാറുണ്ട്.

* ജനുവരി 12 യുവജന ദിനത്തിൽ യുവതലമുറ ഭാവിയുടെ വാഗ്ദാനം എന്ന വിഷയത്തെ കുറിച്ച് പ്രസംഗം മത്സരം നടത്തി.

* ജനുവരി 26 റിപ്പബ്ലിക് ദിനത്തിൽ എല്ലാ അംഗങ്ങളും സ്കൂളിലെ റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കെടുത്തു.

* ഫെബ്രുവരി 4 ലോക ക്യാൻസർ ദിനത്തിൽ ബോധവൽക്കരണ ക്ലാസുകളും പോസ്റ്റർ പ്രദർശനവും നടത്താറുണ്ട്.