സെൻറ് ജോർജ്ജ് എച്ച് എസ് , തങ്കി/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

St. ജോർജ് ഹൈസ്കൂൾ തങ്കി  സയൻസ് ക്ലബ് പ്രവർത്തനങ്ങൾ വളരെ സജീവമായി നടന്നുവരുന്നു. 2021 ജൂൺ 5ന് പരിസ്ഥിതി ദിനം ഓൺലൈൻ ആയി നടത്തി. കുട്ടികൾ   അയച്ചുതന്ന ഉത്പന്നങ്ങൾ ക്രോഡീകരിച്ചു് വീഡിയോ പ്രസന്റേഷൻ സംഘടിപ്പിച്ചു. സയൻസ് ക്ലബ്ബിന്റെ സുഗമമായ പ്രവർത്തനങ്ങൾക്ക് ഒരു വാട്സാപ്പ് കൂട്ടായ്മ ആരംഭിച്ചു. സയൻസുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിഷയങ്ങൾ കുട്ടികളുമായി പങ്കുവെക്കുവാനും അവരുമായി ആശയവിനിമയം നടത്തുവാനും ഈ കൂട്ടായ്മയിലൂടെ കഴിയുന്നുണ്ട്.  

സെപ്റ്റംബർ 16 ഓസോൺ ദിനമായി ആചരിച്ചു. ഓസോൺ ദിനത്തിന്റെ പ്രാധാന്യം കുട്ടികൾക്ക് മനസിലാക്കുവാൻ വീഡിയോ പ്രദർശനം നടത്തി. കുട്ടികൾ ചെയ്ത പ്രവർത്തനങ്ങൾ ക്രോഡികരിച്ചു് വിഡിയോയാക്കി പ്രദർശിപ്പിച്ചു.

ഒക്ടോബർ മാസം ബഹിരാകാശവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. ഈ വർഷത്തെ വിഷയമായ `Women In Space´-മായി ബന്ധപ്പെട്ട വീഡിയോകൾ കണ്ടെത്തി പ്രദർശിപ്പിച്ചു.

സെൻട്രൽ ഗവണ്മെന്റിന്റെ സയൻസ് ആൻഡ് ടെക്നോളജി  വിഭാഗം നടത്തിയ Inspire Award Schem 2021-2022ൽ 9താം ക്ലാസ്സിലെ കൃപ. എസ്, 7ആം ക്ലാസ്സിലെ ആഞ്ജലീന മരിയ എന്നിവർ തിരഞ്ഞെടുക്കപ്പട്ടു.