സെൻറ് ജോർജ്ജ് എച്ച് എസ് , തങ്കി/മറ്റ്ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

ശാസ്ത്ര രംഗം  ക്ലബ്

തങ്കി സെൻ്റ് ജോർജ്ജ് ഹൈസ്കൂളിൽ ശാസ്ത്ര രംഗo ക്ലബ് 2019 മുതൽ പ്രവർത്തിച്ചുവരുന്നു.യു.പി. ഹൈസ്ക്കൂൾ വിഭാഗങ്ങളിലെ ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, ഗണിത ശാസ്ത്ര, പ്രവൃത്തി പരിചയ ക്ലബ്ബുകളെ ഏകോപിപ്പിച്ചു കൊണ്ട് പ്രവൃത്തിക്കുന്ന ശാസ്ത്ര രംഗം ക്ലബിൻ്റെ നേതൃത്വത്തിൽ കുട്ടികളിൽ ശാസ്ത്ര അവബോധം ഉളവാക്കുവാൻ ആവശ്യമായ നിരവധി പ്രവർത്തനങ്ങൾ നടത്തി വരുന്നു.2020-21 അദ്ധ്യയന വർഷത്തിൽ" കോവിഡും അതിജീവനവും " എന്ന വിഷയത്തെ ആസ്പദമാക്കി നടത്തപ്പെട്ട പ്രോജക്ട് അവതരണ മത്സരത്തിൽ യു.പി.വിഭാഗത്തിൽ ഡെല്ല മരിയയും എച്ച്.എസ്. വിഭാഗത്തിൽ സാനി പി.എസും ഉപജില്ലാ തലത്തിൽ രണ്ടാം സ്ഥാനങ്ങൾ നേടുകയുണ്ടായി.

2021 - 2 2 അദ്ധ്യയന വർഷത്തെ ശാസ്ത്ര രംഗം ക്ലബ്ബിൻ്റെ ഉത്ഘാടനം ഓൺലൈനായി ഗൂഗിൾ മീറ്റിലൂടെ നടത്തപ്പെട്ടു. ആലപ്പുഴ ഡയറ്റ് പ്രിൻസിപ്പൽ ശ്രീ. ഇമ്മാനുവൽ റ്റി. ആൻ്റണി ഉത്ഘാടനം ചെയ്തു .

സ്ക്കൂളിലെ കെമിസ്ട്രി വിഭാഗം അദ്ധ്യാപികയും ഫസ്റ്റ് അസിസ്റ്റൻ്റുമായ ശ്രീമതി വിമൽ ജോസ് മുഖ്യ പ്രഭാഷണം നടത്തി.ശാസ്ത്ര രംഗം ക്ലബ്ബിൻ്റെ സ്ക്കൂൾ തല മത്സരങ്ങൾ ഓൺലൈനായും ഓഫ് ലൈനായും ഒക്ടോബർ 13 ,14 തിയതികളിലായി നടത്തപ്പെട്ടു.

2021 നവംബർ 4-ാം തിയതി നടത്തപ്പെട്ട സബ് ജില്ലാതല മത്സരങ്ങളിൽ സ്കൂളിൽ നിന്നും പങ്കെടുത്ത എല്ലാ വിദ്യാർത്ഥികളും മികച്ച പ്രകടനം കാഴ്ചവച്ചു. Std  X A യിലെ സാനി പി.എസ്. ഗണിതാശയാവതരണത്തിൽ ഒന്നാം സ്ഥാനം നേടി ജില്ലാതല മത്സരത്തിൽ പങ്കെടുക്കുവാൻ യോഗ്യത നേടി.

ശാസ്ത്ര രംഗം ക്ലബിൻ്റെ നേതൃത്വത്തിൽ വിവിധ ദിനാഘോഷങ്ങൾ അതതിൻ്റെ പ്രാധാന്യം കുട്ടികൾക്ക് പകർന്നു കൊടുക്കത്തക്ക രീതിയിൽ അർത്ഥവത്തായി സംഘടിപ്പിച്ചു വരുന്നു.

ക്ലബ്ബ് കൺവീനർ ശ്രീമതി മേരി ക്ലാരറ്റിൻ്റെ നേതൃത്വത്തിൽ ശാസ്ത്ര രംഗം ക്ലബ്ബിൻ്റെ പ്രവർത്തനങ്ങൾ വളരെ ഫലപ്രദമായി നടന്നു വരുന്നു.