സെൻറ് ജോൺസ് മോഡൽ എച്ച്.എസ്.എസ്. നാലാഞ്ചിറ/അക്ഷരവൃക്ഷം/ ~തിരിച്ചറിവിൻ്റെ കോവിഡ് കാലം

Schoolwiki സംരംഭത്തിൽ നിന്ന്
~തിരിച്ചറിവിൻ്റെ കോവിഡ് കാലം
        ലോകം മുഴുവൻ ഒരു പകർച്ചവ്യാധിയുടെ പേരിൽ മുൻ മുനയിൽ നിൽക്കുകയാണ്. ഭൂമിയുടെ ഉപരിതലത്തിൽ ചിതറിക്കിടക്കുന്ന എഴുന്നൂറു കോടിയിലധികം വരുന്ന ലോകജനതയെ മുഴുവൻ ഭീതിയിലാഴ്ത്താൻ ഒരു ചെറിയ വൈറസ് തന്നെ ധാരാളമെന്ന് ഈ കോവിഡ് കാലം നുക്ക് കാട്ടിത്തന്നു. സമൂഹജീവി എന്ന് സ്വയം വിശേഷിപ്പിക്കുന്ന മനുഷ്യൻ ഇന്ന് സാമൂഹിക അകലം പാലിച്ച് ഇന്ന് വീട്ടിലിരിക്കുന്നു. ഇങ്ങനെ ഒരു പ്രതിസന്ധി ഘട്ടത്തിൽ അകലം പാലിക്കലാണ് ഏറ്റവും വലിയ അടുപ്പമെന്ന് കൊറോണ നമ്മെ ബോധ്യപ്പെടുത്തിയിരിക്കുന്നു.' ചുറ്റുമുള്ള ഏകാന്തതയോടു പൊരുത്തപ്പെടാനും ഇക്കാലം നമ്മെ പ്രാപ്തരാക്കി.
       ജീവിതവും മരണവു മെല്ലാം എത്രത്തോളം അനിശ്ചിതമാണെന്ന് കൊറോണ നമ്മെ ബോധ്യപ്പെടുത്തി. പുറത്തേക്കിറങ്ങിക്കഴിഞ്ഞാൽ നാം കണ്ടിരുന്നത് അലക്ഷ്യമായി ചീറിപ്പായുന്ന അനേകം വാഹനങ്ങളുടെ മുരൾച്ചയും ഇടിച്ചിട്ടു പോയാൽ പോലും തിരിഞ്ഞു നോക്കാൻ സമയമില്ലാത്ത മനുഷ്യരുടെ ഓട്ടപ്പാച്ചിലുകളും ആയിരുന്നു.എന്നാലതിന്ന് നിയന്ത്രിക്കപ്പെട്ടിരിക്കുന്നു. മാലിന്യക്കൂമ്പാരങ്ങളിൽ നിന്നുള്ള ദുർഗന്ധം കുറഞ്ഞിരിക്കുന്നു, ജീവിതമാകെ മന്ദഗതിയിലായിരിക്കുന്നു 'എന്തിനേറെ പറയുന്നു ഓസോൺ പാളിയിലെ വിള്ളൽ പോലും മാറിയത്രേ..... പുറത്താകെ ശുദ്ധവായു നിറഞ്ഞപ്പോൾ നമ്മൾ മുഖാവരണം ധരിച്ച് പുറത്തിറങ്ങേണ്ട അവസ്ഥയും ': അങ്ങനെ അനേകം മാറ്റങ്ങൾ ഈ കാലം നമുക്ക് സമ്മാനിച്ചിരിക്കുന്നു. മനുഷ്യൻ്റെ മിഥ്യാധാരണകൾ പലതും തിരുത്താൻ ഈ കൊറോണക്കാലം നമ്മെ പഠിപ്പി'ക്കുന്നു.
          ഒരു പാട് നഷ്ടങ്ങൾ വിതച്ചാണ് ഈ കോ വിഡ് കാലം കടന്നു പോകുന്നതെങ്കിലും നമ്മളി തുവരെ മനസിലാക്കാൻ ശ്രമിക്കlത്ത ഒരു പാട് കാര്യങ്ങൾ മനസിലാക്കിത്തരാനും കോവിഡിനു കഴിഞ്ഞു.നമ്മൾ അത്യാവശ്യങ്ങളെന്ന് ചിന്തിച്ചിരുന്ന പലതും ആർഭാടങ്ങൾ മാത്രമായിരുന്നെന്ന തിരിച്ചറിവുണ്ടാക്കിത്തന്നു. ആൾക്കൂട്ടങ്ങളുടെ ആരവങ്ങളില്ലാതെയും ഉത്സവങ്ങൾ നടക്കുമെന്നും വിവാഹങ്ങൾക്കും മരണാന്തര ചടങ്ങുകൾക്ക് അധികമാളിൻ്റെ ആവശ്യമില്ലായെന്നും നാം തിരിച്ചറിഞ്ഞു. ജീവിക്കാനുള്ള ഓട്ടപ്പാച്ചിലിനിടയിൽ നാം നമ്മെയും ചുറ്റുവട്ടത്തുള്ളവരെയും തിരിച്ചറിയാൻ മറന്നു പോയിരുന്നു; എന്നാൽ സ്വയം മനസിലാക്കാനും സ്വന്തം കഴിവുകൾ തിരിച്ചറിയാനുള്ള ഒരവസരം കൂടിയാണ് കോവിഡ് നമുക്ക് സമ്മാനിച്ചത്.അങ്ങനെ അനേകം അവസരങ്ങളാണ് ഈ ആച്ചിടൽ കാലം നമുക്ക് മുന്നിൽ തുറന്നിടുന്നത് '
       നാം ജീവനോടെയുണ്ടെങ്കിൽ മറ്റെന്തും തിരിച്ചുപിടിക്കാനാകുമെന്ന ശുഭപ്രതീക്ഷയോടെ കാത്തിരിക്കാം .... ഈ കൊറോണക്കാലവും കടന്നു പോകും........


മേഘ എം ബി
11 B സെൻറ് ജോൺസ് മോഡൽ എച്ച്.എസ്.എസ്. നാലാഞ്ചിറ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം