സെൻറ് ജോൺസ് മോഡൽ എച്ച്.എസ്.എസ്. നാലാഞ്ചിറ/അക്ഷരവൃക്ഷം/ വിദ്യാലയങ്ങളിൽ സാഹിത്യ കൂട്ടായ്മ

Schoolwiki സംരംഭത്തിൽ നിന്ന്
വിദ്യാലയങ്ങളിൽ സാഹിത്യ കൂട്ടായ്മയുടെ ആവശ്യകത
ഒരു വിദ്യാർത്ഥി അവന്റെ വിദ്യാഭ്യാസ കാലഘട്ടം കഴിഞ്ഞിട്ട് സമൂഹത്തിൽ ആണലോ   ഇറങ്ങിച്ചെല്ലുന്നത്. സമൂഹത്തിൽ ജീവിക്കാനും ആ സമൂഹത്തിൽ അംഗമാകനുള്ള. ഒരു മാനസിക വികാസമാണ്  അവൻ  അവന്റെ വിദ്യാലയത്തിൽ    നിന്നും ആർജിക്കേണ്ടത്  പാഠപുസ്തങ്ങൾ   എത്രനന്നായി പഠിക്കുന്നിനോടൊപ്പം തന്നെ ഒരു വിദ്യാർത്ഥി അവന്റെ ഉള്ളിലുള്ള  പാഠൃയേതര പരിപാടികളും പങ്കെടുക്കേണ്ടതുണ്ട് അതുകൊണ്ട് നിരന്തരമായ പുസ്തകവായന ഒരു  വിദ്യാർത്ഥിക്ക് അത്യാവശ്യ വേണ്ടതാണ് പാഠൃയേതര വിഷയങ്ങളിൽ വായനതന്നെ  ഒരു വിദ്യാർത്ഥിക്ക് അത്യാവശ്യം വേണ്ടതാണ്.പാഠൃയേതര വിഷയങ്ങളിൽ വായന തന്നെ പ്രധാന വിനോദം ആയിരിക്കണമെന്നല്ല ഇതുകൊണ്ടു ഉദ്ദേശിക്കുന്നത്. 

കലാപ്രവർത്തനങ്ങൾ, കഥാരചന കാവ്യരചന,ചിത്രരചനാ ഇവയിൽ ഏതങ്കിലും ഒരു പ്രാവീണ്യമില്ലാത്ത കുട്ടികൾ വളരെ കുറവാണ് പക്ഷെ അതെല്ലാം ഒരു ക്ലാസ്സിലെ അദധ്യപകൻ മനസിലാക്കി വേണം തങ്ങൾടെ കുട്ടികളുടെ കഴിവുകൾ വിലയിരുത്തേണ്ടത് സ്കൂളിലെ തന്നെ ഒരു പീരിയഡ് ഉണ്ടെകില്ലും പലരും അത് കാര്യമായി എടുക്കുനില്ല ആ അവസരങ്ങൾ എല്ലാം അതിനൊന്നും മിന്നകിടാതെ മറ്റു വിനോദങ്ങളിലെപെടുന്നു എന്നാൽ അതല്ല വേണ്ടത് സ്കൂളിൽ തന്നെ ആ കല അഭിരുചിയും സർഗ്ഗ വാസനയും മനസിലാക്കി ചെറിയ മേൽനോട്ടവും പ്രോത്സാഹനം കൊടുത്താൽ കുട്ടികൾ മിടുക്കരായിത്തീരും. കലോത്സവ കളിലും യുവജനോതസവാങ്ങളിലും മികച്ച പ്രകടനം കാഴ്ച്ച വയ്ക്കും മികച്ചപ്രതിഭയാകാനും കുട്ടികൾക് കഴിയും. താൻ സ്വയാത്തമാക്കിയ കലയോ, കവിതയോ, സംഗീതമോ കഥാരചനായോ യെന്തുമാകട്ടെ അത് ക്ലാസ്സ്‌ മുറികളിൽ അവതരിപ്പിക്കുംമ്പോൽ അവർക്കുണ്ടാകുന്ന സഭാകമ്പം ക്രമേണ മാറി വലിയ സദസ്കളെ അഭിമുഖികരികുവാനും അവനുകഴിയും അതിനോടൊപ്പം ഒരു കൈയെഴുത്തു മാസിക കുടി പ്രസിദ്ധികരിച്ചാൽ കുട്ടികളുടെ രചനകൾ പ്രസിദ്ധികരിക്കാനാവും വലിയ പണചിലവുമില്ല ഇതുവഴി പാവപ്പെട്ട കുട്ടികൾക്ക് അവസരം ലഭിക്കും ഇന്ന് യുവജനോത്സവവേദി വിദ്യാർത്ഥികളുടെ മാതാപിതാക്കൾ തമ്മിലുള്ള മത്സരം ആയിരിക്കുന്നാല്ലോ? മേൽ പറഞ്ഞരീതികൾ അവലംബിച്ചാൽ കലാമത്സരങ്ങൽ കുട്ടികൾ തമ്മിൽ മാത്രമാകും തങ്ങളുടെ കുട്ടികൾ ഒന്നാം സമ്മാനം ലഭിക്കുന്നതിനെകാളുപരി ഒരു കലാപ്രകടനം സഭാകമ്പമില്ലാതെ അവർ സ്റ്റേജിൽ അവതരിപ്പിച്ചലോ എന്നാണ് ഓരോ മാതാപിതാകളൂം കരുതേണ്ടത്. അതോടൊപ്പം തന്നെ ചരിത്രപ്രധാന്യമുള്ളതും, സാഹിത്യകാരൻമാരുമായി ബന്ധമുള്ളതുമായ സ്ഥലങ്ങളിലേക്ക് യാത്ര പോകുന്നത് വിദ്യാർത്ഥികൾക്ക് അറിവിന്റെ നുറുങ്ങുകൾ ലഭിക്കുകയും അവർ ആ യാത്രകൾ ജീവിതത്തിൽ ഒരിക്കലും മറക്കുകയില്ല ഇത് അവർക്കു സാഹിത്യപരവും കലാപരവുമായ സൃഷ്ടികൾ ചെയുന്നതിന്നു ഉപകരിക്കും പിന്നെ ഓരോ കലകളിലും ഉള്ള വിദഗ്ധരെകൊണ്ട് കുട്ടികൾക്ക് പരിശീലന ക്ലാസുകൾ നൽകണം സമൂഹത്തിൽ ദരിദ്രരായ വിദ്യാർത്ഥികല്ലെ പറ്റി നാം ചിന്തിക്കണം അവർക്കു അവസരം നിഷേധി ക്കപ്പെടാതിരിക്കണമെങ്കിൽ അവർക്കുള്ള അവസരം വിദ്യാലയങ്ങളിൽ നിന്നു തന്നെ കൊടുക്കണം കലാപ്രവർതന്നത്തിത്തോടൊപ്പം നല്ല പുസ്തകം വായിക്കുന്ന തിന്നുള്ള അവസരം നൽകിയാൽ അവരിലെ സർഗാത്മഗത അവരറിയാതെ പുറത്തു വരുന്നതാണ് ഇതിനായി സ്കൂൾ ലൈബ്രറികളെ കൂടി പ്രയോജനപെടുത്തി കുട്ടികൾക്ക് നല്ലപുസ്തകങ്ങൾ എടുത്തു വായിക്കുന്നതിന് ഒരു പീരിയഡ് മാറ്റിവയ്ക്കുകയും വേണം പ്രധാന അധ്യാപകൻ മേൽനോട്ടത്തിൽ തന്നെ പുസ്തകം എടുത്തു വായികൂവാനും തിരിച്ച് ഏല്പിക്കാനും ഉള്ള സൗകര്യം നൽകണം അങ്ങനെ നമ്മുടെ വിദ്യാർത്ഥികൾ സമൂഹത്തിന്റെ മുതൽകൂട്ടാകട്ടെ.

Shankar M.S.
12 D സെൻറ് ജോൺസ് മോഡൽ എച്ച്.എസ്.എസ്. നാലാഞ്ചിറ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം