സെൻറ് ജോൺസ് മോഡൽ എച്ച്.എസ്.എസ്. നാലാഞ്ചിറ/അക്ഷരവൃക്ഷം/ തളിരുകൾ തേടി

Schoolwiki സംരംഭത്തിൽ നിന്ന്
തളിരുകൾ തേടി


ഇരുപതിറ്റാണ്ട് മുൻപ് ഓടിക്കളിച്ചോരാ
വിദ്യാലയത്തിൻ്റെ മുറ്റത്തിലൂടെ
കാലം വരുത്തിയ മാറ്റങ്ങൾ കണ്ടവൾ
കൗതുകത്തോടെ നടന്നു നീങ്ങി

ഇന്നത്തെ വൃക്ഷങ്ങളിൽ പലതും
ചെറു തൈകളായി ഞാൻ തലോടിയിരുന്നു
നിറയെ മുല്ലകൾ പൂക്കുന്ന ഈ വള്ളി
എൻകൈയ്യാൽ നട്ടുനനച്ചിരുന്നു.
 
തന്നിലായ റി വിൻ്റെ ദീപം പകർന്നൊരാ
ഗുരുനാഥരെ അവൾ ഓർത്തു പോയി
അവരിൽ പലരേയും ഒരു വേള കാണുവാൻ
അവളുടെ ഉള്ളം തുടിച്ചു പോയി

അന്നത്തെ സൗഹൃദം, ശാഠ്യവുമെല്ലാം
ഇന്നാ മനസ്സിലായ് ഓടിയെത്തി
വേരറ്റുപോയി തൻ ജീവിതയാത്രയ്ക്ക്
ഇടയിലായി ആ നല്ല സൗഹൃദങ്ങൾ

വർഷങ്ങൾ പല തേറെ പിന്നിട്ട്
ഒരു തണൽമരമായവൾ നിൽക്കവേ
തൻ്റെ ഏറ്റവും നല്ല നാളുകൾ ......
അതു ബാല്യമായിരുന്നു എന്ന വളറിഞ്ഞു.

തന്നിലാ പഴയ ബാല്യത്തിന്നിതളുകൾ
കൊഴിഞ്ഞു പോയെന്നറിയ വേ
ഒരു വേള കൂടി ഇരുപതിറ്റാണ്ട് മുമ്പത്തെ
ആവിദ്യാർത്ഥിനിയാ കാ നവൾ കൊതിച്ചു.
     
 

മിസാന ഫാത്തിമ
11 A സെൻറ് ജോൺസ് മോഡൽ എച്ച്.എസ്.എസ്. നാലാഞ്ചിറ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത