സെൻറ് ജോൺസ് മോഡൽ എച്ച്.എസ്.എസ്. നാലാഞ്ചിറ/അക്ഷരവൃക്ഷം/ കൊറോണ എന്ന മഹാമാരി
കൊറോണ എന്ന മഹാമാരി
ഇന്ത്യ എന്ന നമ്മുടെ ഈ കൊച്ചു രാജ്യം കൊറോണ അല്ലെങ്കിൽ കോവിഡ്-19 എന്ന് അറിയപ്പെടുന്ന വൈറസിനെതിരെ അതി ശക്തമായ പോരാട്ടത്തിലാണ്.ചൈന, ഇറ്റലി, അമേരിക്ക തുടങ്ങിയ രാജ്യങ്ങൾ കോവിഡ് എന്ന മഹാമാരിക്കുമുന്നിൽ പേടിച്ചുനിൽക്കുന്നത് നാം കണ്ടു. എന്നാൽ ചൈനയേക്കാൾ 2.9 ശതമാനം ചെറുതും പക്ഷെ ജനസാന്ദ്രതയിൽ ചൈന ക്കൊപ്പം മത്സരിക്കുന്ന നമ്മുടെ ഇന്ത്യയുടെ കാര്യം ഓർക്കുമ്പോൾ വലിയ ആശങ്കയാണ് നമ്മുടെ മനസ്സിൽ വരുന്നത്. ഇന്ത്യയിൽ കേരളത്തിലാണ് ആദ്യം ഈ രോഗം സ്ഥിരീകരിച്ചത് എന്നാൽ ഇപ്പോൾ കേരളത്തിന്റെ പ്രതിരോധപ്രവർത്തനം ലോകരാജ്യങ്ങൾക്കെല്ലാം മാതൃക ആയിക്കഴിഞ്ഞു. നമ്മുടെ ഈ കൊച്ചു കേരളത്തിന് ഇതു വലിയ അഭിമാനം തന്നെയാണ്. ഇന്ത്യയുടെ അവസ്ഥ അത്ര സുഖം ഇല്ലെങ്കിലും കേരളത്തിന് വലിയ ആശ്വാസം തന്നെയാണ്. കോവിഡ് എന്താണ് എന്നത് നമ്മൾ മലയാളികൾക്ക് ഒട്ടുംതന്നെ പരിചയമില്ലാത്ത വാക്കാണ്. അപ്പോഴാണ് അതിനുപുറകെ ലോക്ക് ഡൌൺ ഇതൊക്കെ മനസിലാക്കാനും ഉൾക്കൊള്ളാനും തന്നെ നമ്മൾ മലയാളികൾ കുറച്ചു സമയമെടുത്തു. എന്നാൽ നമ്മുടെ സർക്കാർ ഇതെല്ലാം മറ്റ് രാജ്യങ്ങളിൽ കണ്ടപ്പോൾ തന്നെ മനസിലാക്കുകയും ഈ മഹാമാരിയെ തടയാനുള്ള മുൻകരുതലുകൾ എടുക്കുകയും ചെയ്തു. അതുതന്നെയാണ് നമ്മുടെ വിജയം. പല വികസിതരാജ്യങ്ങളും തുടക്കത്തിൽ ഇതൊക്കെ വളരെ നിസ്സാരമായിക്കണ്ടു അതിന് അവർ കൊടുക്കേണ്ടി വന്നത് ആയിരക്കണക്കിന് മനുഷ്യജീവനുകൾ ആണ്. കേരളമെന്ന നമ്മുടെ കുഞ്ഞു സംസ്ഥാനം ലോകരാജ്യങ്ങൾക്ക് മാതൃകയാണ് അതിൽ നമുക്ക് അഭിമാനിക്കാം. ഇതിൽ പ്രധാന പങ്ക് നമ്മുടെ ആരോഗ്യ പ്രവർത്തകർ ആണ്. ഓരോ മനുഷ്യജീവനും അവരുടെ കൈകളിലാണ്. ദൈവത്തിനെ കണ്ടിട്ടുണ്ടോ എന്നൊക്കെ ചോദിക്കുന്നത് കേട്ടിട്ടുണ്ട് പക്ഷേ അപ്പോഴൊന്നും നമുക്ക് ഉത്തരം പറയാൻ കഴിയാതെ വരും. എന്നാൽ ഇപ്പോൾ ഈ കോവിഡ് കാലത്ത് ഒരു സംശയവും ഇല്ലാതെ പറയാം നമ്മുടെ ഈ രാജ്യത്തെ മരണത്തിനു വിട്ടു കൊടുക്കാതെ സംരക്ഷിക്കുന്ന ആരോഗ്യ പ്രവർത്തകരാണ് നമ്മുടെ ദൈവം. സർക്കാരും പോലീസും മറ്റ് സന്നദ്ധ സേനകളും ചെയ്യുന്ന പ്രവർത്തനങ്ങളും തികച്ചും പ്രശംസനീയം തന്നെ. ഇത്രയും നാശംവിതച്ച ഈ മഹാമാരി മനുഷ്യരിൽ കുറച്ച് മാറ്റങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. മതത്തിന്റെ പേരിലും സ്വത്തിന് വേണ്ടിയും പണത്തിന് വേണ്ടിയും മദ്യത്തിനു വേണ്ടിയും പരസ്പരം പോരു കൂടുന്ന മനുഷ്യൻ ഇന്ന് ജീവനു വേണ്ടി യാചിക്കുന്നു. ഹോട്ടലുകളും ആരാധനാലയങ്ങളും മദ്യവും ആഘോഷങ്ങളും ഇല്ലാതെ ജീവിക്കാൻ കഴിയില്ല എന്ന് കരുതിയ മനുഷ്യനെ കോവിഡ് എന്ന കുഞ്ഞൻ വൈറസ് ഇതെല്ലാം നമ്മുടെ തെറ്റിദ്ധാരണയാണെന്ന് മനസ്സിലാക്കി തന്നു. സമയത്തിന്റെ വില നമ്മേ മനസ്സിലാക്കി തന്നു, പല കഴിവുകളും തിരിച്ചറിയാൻ വഴിയൊരുക്കി, വ്യക്തിശുചിത്വവും സാമൂഹിക ശുചിത്വത്തിന്റയും മൂല്യം മനസ്സിലാക്കിത്തന്നു. മനുഷ്യനു കുറച്ചു തിരിച്ചറിവ് ഉണ്ടായി എന്നാൽ അതിനുപരി നാശംവിതച്ച ഈ മഹാമാരിയെ നമ്മൾ നേരിടുക തന്നെ ചെയ്യും. ഈ കാലവും കടന്നു പോകും നല്ലൊരു നാളെക്കായി കാത്തിരിക്കാം. മാസ്കും സാനിറ്ററായിസർ ഒന്നുമില്ലാത്തൊരു കാലത്തിനു വേണ്ടി വീടുകളിൽ ഇരുന്ന് ഒറ്റ മനസ്സായി ഈ മഹാമാരിയെ നമുക്കൊരുമിച്ച് നേരിടാം.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം