സെൻറ് ജോൺസ് മോഡൽ എച്ച്.എസ്.എസ്. നാലാഞ്ചിറ/അക്ഷരവൃക്ഷം/കൊറോണ കാലത്തെ ചില പാഠങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ കാലത്തെ ചില പാഠങ്ങൾ

ഓരോ ദുരന്തവും നമ്മെ ചിലത് പഠിപ്പിക്കുന്നു, ചിലത് ഓർമിപ്പിക്കുന്നു, ചിലത് ബോധ്യപ്പെടുത്തുന്നു. കോറോണവൈറസ് എന്ന മഹാമാരി ലക്ഷകണക്കിന് ജീവനുകൾ കവർന്നെടുക്കുമ്പോഴും അടിപതറാതെ ദൈവത്തിന്റെ സ്വന്തം നാട്ടിലെ ജനങ്ങൾ ഒന്നിച്ചു പോരാടുന്നു...അടുപ്പിച്ചുണ്ടായ രണ്ടു പ്രളയങ്ങളും നിപ്പ വൈറസും ഒക്കെ നേരിട്ട നമ്മൾ ഇതും നേരിടും എന്ന വിശ്വാസത്തോടെ.

നമ്മൾ ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിക്കുമ്പോഴും, ഫാനിന്റേയും എ.സി.യുടെയും സുഖമേറ്റു ഉറങ്ങുമ്പോഴും, വാഹനങ്ങളിൽ സഞ്ചരിക്കുമ്പോഴും എല്ലാം തല ചായ്ക്കാൻ ഒരിടം പോലും ഇല്ലാതെ ഒഴിഞ്ഞ വയറും മുഷിഞ്ഞ വസ്ത്രങ്ങളും അണിഞ്ഞു തെരുവിന്റെ മക്കൾ നമ്മുടെ കണ്മുൻപിൽ ഉണ്ടായിരുന്നു. അവരെല്ലാം ഇന്ന് സുരക്ഷിതരാണ്. അവർക്കു ഇന്ന് ഭക്ഷണം ഉണ്ട്, ഉടുക്കുവാൻ വസ്ത്രങ്ങൾ ഉണ്ട്, തല ചായ്ക്കാൻ ഇടവും ഉണ്ട്. ഇതൊരു പാഠം തന്നെ അല്ലെ? എല്ലാ ഇന്ത്യകാരും എന്റെ സഹോദരി സഹോദരന്മാരാണെന്നു പറയുമ്പോഴും ഇവർ തെരുവിൽ അനാഥരാണ് . ഈ കൊറോണ കാലം കഴിഞ്ഞാലും അവർക്കു ഈ ഭാഗ്യം ഉണ്ടാക്കട്ടെ.

വൃത്തി ശുചിത്വത്തെയും സാമൂഹിക ശുചിത്വത്തെയും കുറിച്ച നാം ഇന്ന് ഒരുപാട് കേൾക്കുന്നുണ്ട്. അതിനടിയിൽ നാം ചിലതു ഓർക്കുന്നത് നല്ലതാണ്. പണ്ട് കാലങ്ങളിൽ വീട്ടിൽ നിന്ന് ആരെങ്കിലും പുറത്തേക്കു പോയിട്ടു വന്നാൽ വീടിനു മുൻപിൽ വെച്ചിരിക്കുന്ന വെള്ളം കൊണ്ട് കൈയും കാലും എല്ലാം വൃത്തി ആകുമായിരുന്നു. എന്നാൽ ഇടക്കു ഇതെല്ലാം ചിലത് വേർതിരിക്കാൻ ഉള്ള ഒരാചാരം ആയി മാറി. ഇതൊന്നും ഒരിക്കലും ആചാരമല്ലെന്നും പുറത്തു പോയി വരുമ്പോൾ നമ്മിളിലേക്കെത്തുന്ന പൊടിയും അണുക്കളും ഇല്ലാതാകുന്നു എന്ന ബോധ്യം ആണ് ഉണ്ടാകേണ്ടത്. ഇന്നത്തെ കാലത്തും ഇങ്ങനെ ഉള്ള ശീലങ്ങൾ ഉണ്ടായിരുന്നു എങ്കിൽ നമ്മളിലേക്ക് ഈ വൈറസ് വ്യാപിക്കില്ലായിരുന്നു.

ഈ ലോക്ക്ഡൌൺ കാലത്തു മറ്റുള്ളവരിലേക്ക് രോഗം പകർത്താതെ മാറി നിൽകാം. ഒപ്പം നമ്മുക്ക് വേണ്ടി ത്യാഗം സഹിക്കുന്ന ആരോഗ്യ പ്രവർത്തകർക്കും നമ്മുടെ ആരോഗ്യ മന്ത്രി ശൈലജ ടീച്ചർക്കും, ഡോക്ടർമാർക്കും, നഴ്സും മാർക്കും , ചുട്ടു പൊള്ളുന്ന വെയിലും സഹിച്ചു റോഡിൽ നിൽക്കുന്ന എല്ലാ പോലീസ്കാർക്കും വേണ്ടി പ്രാർത്ഥനയോടെ കരുതലോടെ ഭയമില്ലാതെ ഈ കൊറോണ വൈറസിനെ നേരിടാം.

മേഘ ജി. സ്.
9 B സെൻറ് ജോൺസ് മോഡൽ എച്ച്.എസ്.എസ്. നാലാഞ്ചിറ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം