സെന്റ് ജോൺസ് എച്ച്.എസ്.എസ്. ഉണ്ടൻകോട്/അക്ഷരവൃക്ഷം/കലാവസ്ഥ വ്യതിയാനവും പരിസ്ഥിതി സംരക്ഷണവും
കലാവസ്ഥ വ്യതിയാനവും പരിസ്ഥിതി സംരക്ഷണവും
ഈശ്വരൻ അനുഗ്രഹിച്ച് നല്കിയ പുണ്ണ്യഭൂമിയാണ് നമ്മടെ പച്ചഗ്രഹം . ആവശ്യമുള്ള സകലതും തന്ന് നമ്മെ ഭൂമിദേവി ചേർത്ത് പിടിക്കുന്നു എന്നാൽ നമ്മൾ ഭൂമിയുടെ ഈശ്വര വരദാനങ്ങളായ മരങ്ങളെ വെട്ടിനശിപ്പിക്കുന്നു . ജീവ വായു പകർന്നുതന്ന് ജീവനെ നിലനിർത്തുന്ന മരങ്ങളെ ഇല്ലാതക്കുമ്പോൾ ജീവന്റെ ഉറവിടത്തെ കൂടിയാണ് നാം നഷ്ടമാക്കുന്നത് എന്ന് പറയാം. ഈ കാലഘട്ടത്തിൽ വളരെ പ്രസക്തി ആർജിക്കുന്ന കാര്യമാണ് കാലവസ്ഥ വ്യതിയാനം. ഏതെങ്കിലും ഒരു കാലവസ്തയിൽ തന്നെ കുറെയതികം നാൾ തുടരുന്ന അനുഭവം . നമ്മൾ ചുടിന്റെ ഘാഞ്ഞിത്താൽവലഞ്ഞിരുന്ന സമയം ഉണ്ടായിരുന്നു . 40 ഉം 45 ഉം വരെ ഉയർന്ന ചൂട് വേനൽക്കാലത്ത് അനുഭവിച്ചവരാണ് നമ്മൾ സൂര്യാകാതം മൂലം മരണപ്പെട്ടവരും പൊള്ളലേറ്റവരും ആയി നിരവധി പേരുണ്ട് നമ്മുടെ ഈ കൊച്ചുകേരളത്തിൽ. എന്നാൽ അതിനുശേഷം നാം കണ്ടത് നിർത്താതെ പെയ്യ്തിറങ്ങുന്ന പേമാരിയായിരുന്നു . സ്വന്തം എന്നുപറഞ്ഞ് കെട്ടിപ്പൊക്കിയ പലതും നിമിഷനേരം ഈടിഞ്ഞ് വീഴുന്നത് കണ്ട് നിൽക്കാനെ നമ്മുക്ക് കഴിഞ്ഞിരുന്നുള്ളു . നേടിയത്തും വെട്ടിപ്പിടിച്ചതുമായ പലതും പ്രളയം കവർന്നുതിന്നു . നിരവധി മനുഷ്യജീവനുകളെ കവർന്നെടുത്തുകൊണ്ട് , ഒരു ദിവസം കൊണ്ട് അനാഥരായവരുടെ കരച്ചിൽ കേട്ട് ആസ്വദിച്ചുകൊണ്ട് പ്രളയം സന്തോഷിച്ചിരിക്കും . പണ്ട് ഒരു 25 വർഷത്തിനപ്പുറം പ്രളയം എന്നത് കേട്ടുകേൾവിപ്പോലും ഇല്ലാത്ത ഒരു അവസ്ഥ ആയിരുന്നു എങ്കിൽ ഇന്ന് സർവ്വസാധാരണയായി നാം കേട്ടുതുടങ്ങിയിരിക്കുന്നു. വരൾച്ച എന്നത് ഒരു 10 വർഷതിതിനുനുമ്പ് എന്താണെന്ന് പോലും അറിയില്ലായിരുന്ന നാം ഇതാ അതിന്റെ ഭാഗമായി മാറിരിക്കുന്നു . എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് എന്ന് തിരക്കി അധികം ദൂരം ഒന്നും പോകേണ്ട ആവിശ്യം കാണുന്നില്ല . നമ്മോട് തന്നെ നമ്മുടെ മനസാക്ഷിയോട് തന്നെ ചോഗിച്ചാൽ മതിയാകും . വരും തലമുറകൾക്ക് വേണ്ടി പകർന്നു കൊടുക്കേണ്ട ദൈവത്തിന്റെ വരദാനമായ ഈ പ്രകൃതിയെ നമ്മൽ നശിപ്പിക്കുന്നത് നാം നമ്മെ തന്നെ വഞ്ചിക്കുന്നതിനു തുല്യമാണ് . ഇന്ന് അത്യാവശത്തിന് എന്നതിനുപരി അനാവശ്യത്തിനു വരെ മരങ്ങളെയും പ്രകൃതിയേയും നശിപ്പിക്കുന്നവരാണു നാം . ആർഭാടം കാണിക്കുമ്പോൾ നഷ്ടമാകുന്നത് നമ്മുടെ തന്നെ ജീവവായുവാണെന്ന നമ്മിൽ ഉണ്ടാകണം . പ്രകൃതിയുടെ പ്രതികരണങ്ങളാണ് ഇന്ന്ന നാം കാണുകയും അനുഭവിക്കുകയും ചെയ്യുന്ന ദുരിതങ്ങളും കാലവസ്ഥ വ്യതിയാനങ്ങളും . വീടുവച്ച ശേഷം നാലുവശവും ടൈൽ കൊണ്ട് മൂടിവൃത്തിയാക്കി ഒരിറ്റുവെള്ളംപോലും ഭൂമിയിലേക്ക് ഇറങ്ങാതെ അത്രയും സൂക്ഷമമായി അടച്ച് വച്ചിട്ട് നാം ഇന്ന് ഗൈവത്തോട് ശകാരിക്കും പോലെ പറയും " നാശം മഴ പെയ്യിന്നില്ലലോ ” എന്ന് സ്വയം മണ്ടനായി വേഷം അണിയുന്നവരാണ് നമ്മിൽ പലരും . ഈ രണ്ടാമത്ത് പ്രളയം അത്ര ഭയാനകമായിരുന്നില്ല . എന്നാൽ അത് ഭയാനകമായത് നമ്മുടെ പ്രവൃത്തികൾ കൊണ്ട് മാത്രമാണ് . നാം മുറച്ച മരങ്ങൾ അതിന്റെ വലിയ വേരുകൾ ഭൂമിയുടെ അടിയിൽ ഉണ്ടായിരുന്നു അതിനുള്ളിൽ വെള്ളം നിറയുകയും അതിനുമുകള്ളിലുള്ള മണ്ണ് ഇളകുകയും ചെയ്തതിലൂടെയാണ് ഉരുൾപ്പൊട്ടൽ എന്ന പേരിൽ നിരവധി ജീവനുകൾ പൊലിഞ്ഞുപോയത്നമ്മുടെ അത്യാഗ്രഹം കൊണ്ട് നഷ്ടമായി പോയ ജീവനുകൾക്ക് പകരമായി എന്ത് കൊടുത്താലും മതിയാവില്ല നഷ്ടമാക്കി കളഞ്ഞ പ്രകൃതിയിലെ നന്മകളെ ; ഇടിച്ച് വീഴ് ത്തിയ മതകൾ വാണിജ്യത്തിനും വ്യവസായത്തിനും വേണ്ടി നശിപ്പിച്ചപ്പോൾ നഷ്ടമായ ജിവന് പകരവയ്യാൻ നമ്മുടെ കൈയ്യിൽ ഒന്നം ഇല്ല. ഇനിയെങ്കിലും ഒന്ന് പഠിക്കണം ; ഈ ഭൂമിയെ സംരക്ഷിക്കാൻ ; ഈ ഭൂമിയെ ഒന്ന് സ് നേഹിക്കാൻ . ഇനി ഒരു പ്രളയമോ , വരൾച്ചയോ ഉണ്ടാകാതിരിക്കാൻ . ഇനി നാം കാരണം ഒരു ജിവൻ പോലും കൊഴിയാതിരിക്കാൻ . ഇതാകും പൊവിഞ്ഞുപോയ ; പ്രളയം കവർന്നുകൊണ്ടുപോയ ആ ജിവനുകൾക്ക് വേണ്ടി നമ്മുക്ക് ചെയ്യാനാകുത് . ഒരു മരമെങ്കിലും നട്ടുവളർത്തണം . കാടുകളെ സംരക്ഷിക്കണം . ആർഭാടം കാണിക്കാനായി പ്രകൃതിയെ ചൂഷണം ചെയ്യരുത് . പ്രകൃതിയുടെ പ്രതികരണങ്ങൾ കണ്ടവരണു നാം . ഇനി അത് ആവർത്തിക്കാതിരിക്കാൻ നമ്മുക്ക് ഒരുമിച്ച് കൈകോർത്ത് വരും തലമുറയ്ക്കുവേണ്ടി നാം ഇത് ചെയ്യണം , ഇത് നമ്മുടെ കടമയാണന്ന് മനസിലാക്കണം പരിസ്ഥിതി സംരക്ഷണം എന്നത് വെറും ഒരു കാര്യം എന്നതിലുപരിയായി കർത്തവ്യമായി കാണാൻ ശ്രമിക്കണം കാലാവസ്ഥയിൽ ഇനിയെങ്കിതും അപ്രതീക്ഷിതമാറ്റങ്ങൾ ഉണ്ടാകാതിരിക്കാൻ നമ്മുക്ക് ശ്രമിക്കാം ; അതിനായി നമ്മുക്ക് കൈകോർക്കാം .
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 14/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം