അമ്മേ നിൻ മടിത്തട്ടിൽ ഞാനിരിക്കവെ
മണിത്തെന്നൽ വന്നെന്നെ തഴുകി
അത് നിന്റെ തലോടലായി എനിക്ക് തോന്നി
നിന്റെ മുലപ്പാലായി നീ വെണ്മയാർന്ന
ജലത്തെ നൽകി;മഴത്തുളളികൾ വന്നെന്റെ-
യധരത്തിൽ തൊടുമ്പോൾ നീ തരുന്നമു-
ത്തമായതിനെ ഞാൻ സ‍്വികരിക്കുന്നു
നിന്റെ സിന്ദൂരമായി നീ സൂര്യനെയണിയുന്നു
നീ നക്ഷത്രങ്ങളാൽ ആഭരണങ്ങളണിയുന്നു
എല്ലാമിവിടെയുണ്ട് എന്നാൽ നീ എവി-
ടെയണമ്മെ;നിന്നെക്കാണാനായി എൻ
കണ്ണുകൾ തുടിക്കുന്നു നിന്നെ തൊടാനായി-
യെൻ കൈകൾ തരിക്കുന്നു;നിന്റെ ശബ്ദം
കേൾക്കാൻ എൻ കാതുകൾ ആവേശംകൊളളുന്നു
എവിടെയെന്നമ്മെ നീ എവിടെ
ഞാനിതാ നിന്നരികിൽ വന്നു
പക്ഷെ നീ എവിടെയെന്നമ്മെ
നീ മായയാണോ;അല്ല നീ