സെൻറ് ജോസഫ്‌സ് ജി .എച്‌.എസ് കറുകുറ്റി/സ്കൗട്ട്&ഗൈഡ്സ്/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

ഗൈഡ്സ് അംഗങ്ങൾ

സ്കൗട്ട് അംഗങ്ങൾ

ലോകപരിസ്ഥിതി ദിനം

5/06/25ന് ഒമ്പതരയ്ക്ക് പ്രാർത്ഥനാ ഗാനത്തോടെ പരിസ്ഥിതി ദിനാഘോഷങ്ങൾ ആരംഭിച്ചു. തുടർന്ന് ഷിൻസി ടീച്ചർ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഹെഡ്മിസ്ട്രസ് സിസ്റ്റർ കാരോളീൻ അഞ്ചാം ക്ലാസിലെ അലൻ വർഗീസിനെ വൃക്ഷത്തൈ നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്തു പരിസ്ഥിതി ദിനത്തിൻറെ പ്രാധാന്യം ഉൾക്കൊള്ളിച്ചുകൊണ്ടുള്ള നാടൻപാട്ട്, നൃത്തം തുടങ്ങിയ കലാപരിപാടികൾ ഗൈഡ്സ് അവതരിപ്പിച്ചു. പരിസ്ഥിതി ദിന സന്ദേശം ജുവൽ മാർട്ടിൻ നൽകി. തുടർന്ന് ഗൈഡ്സ് റെഡ്ക്രോസ് എന്നിവരുടെ നേതൃത്വത്തിൽ പ്ലക്കാടുകൾ പോസ്റ്ററുകൾ എന്നിവയുമായി കുട്ടികളുടെ റാലിയും സംഘടിപ്പിച്ചു. റാലിക്ക് ശേഷം ഹെഡ്മിസ്ട്രസും കുട്ടികളും ചേർന്ന് സ്കൂൾ മുറ്റത്ത് ചന്ദ്രക്കാരൻ മാവിൻ തൈ നട്ടു. പരിസ്ഥിതി ദിന ക്വിസ് നടത്തി കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം https://www.youtube.com/watch?v=Rcecps5Gpqs

ലഹരി വിരുദ്ധ ദിനാഘോഷം

ലഹരി വിരുദ്ധ ദിനാഘോഷം റിപ്പോർട്ട് 26/6/2025 പത്തുമണിക്ക് സെൻറ് ജോസഫ് ഹൈസ്കൂളിലെ ലഹരി വിരുദ്ധ ആഘോഷങ്ങൾ ആരംഭിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ കരോളിൻ സിഎംസി യുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ശ്രീ സാബു അരക്കുഴ മുഖ്യ അതിഥി ആയിരുന്നു. സ്കൂൾ ലീഡർ കുമാരി എൽസ റോസ് ജോണി ലഹരിവിരുദ്ധ സന്ദേശം നൽകി. ഷിൻസി ടീച്ചർ കുട്ടികൾക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. തുടർന്ന് ലഹരി വിരുദ്ധ സന്ദേശം നൽകുന്ന skit ഗൈഡ്സ് അവതരിപ്പിച്ചു. യോഗത്തിനുശേഷം പ്ലക്കാടുകളും ഏന്തി ഗൈഡ് സ് ലഹരിവിരുദ്ധ റാലിയിൽ പങ്കെടുത്തു

Investiture ceremony of guides

സെൻറ് ജോസഫ് ജി എച്ച് എസ് കറുകുറ്റി ഗൈഡ് വിഭാഗം investiture ceremony11/10/25 രാവിലെ 10 മണിക്ക് സ്കൂൾ കോമ്പൗണ്ടിൽ വെച്ച് ഹെഡ്മിസ്ട്രസ് സിസ്റ്റം കരോളിന്റെയും അങ്കമാലി ബിആർസി ട്രെയിനർ വീണ ടീച്ചറിന്റെയും സാന്നിധ്യത്തിൽ നടത്തി. ആറാം ക്ലാസിൽ പഠിക്കുന്ന 13 കുട്ടികളാണ് ഇത്തവണ ഗൈഡിങ് പ്രസ്ഥാനത്തിലേക്ക് പുതിയതായി ചേർന്നത്. ഗൈഡ് ക്യാപ്റ്റൻ മാരായ നവ്യ ടീച്ചറിന്റെയും ജോസഫ് ടീച്ചറിന്റെയും ജസ്റ്റിസ് സിസ്റ്ററിന്റെയും നേതൃത്വത്തിലാണ് ഗൈഡിങ് പ്രസ്ഥാനം ഇവിടെ നടത്തപ്പെടുന്നത്. യൂണിറ്റിലെ എല്ലാ അംഗങ്ങളും ഗൈഡ് പ്രതിജ്ഞ പുതുക്കുകയും ചെയ്തു



ലോക ഭിന്നശേഷി വാരാഘോഷം

ലോക ഭിന്നശേഷി വാരാഘോഷം നവംബർ 25 മുതൽ ഡിസംബർ 3 വരെ അങ്കമാലി ബി ആർ സി യുടെ നിർദ്ദേശപ്രകാരം സെൻറ് ജോസഫ് ജി എച്ച് എസ് കറുകുറ്റിയിൽ നടത്തപ്പെട്ടു. ലോക ഭിന്നശേഷി വാരാഘോഷത്തോടനുബന്ധിച്ച് റാലി, ചിത്രരചന മത്സരം, പോസ്റ്റർ മത്സരം, ബിഗ് ക്യാൻവാസ് മേക്കിങ്, നാടൻപാട്ട് ,പ്രസംഗം തുടങ്ങിയവ സംഘടിപ്പിച്ചു. യുപി വിഭാഗം ചിത്രരചനാ മത്സരത്തിന് വിഷയം ഭിന്നശേഷി സൗഹൃദ വിദ്യാലയം എന്നതായിരുന്നു വിഷയം. ഹൈസ്കൂൾ വിഭാഗം വിഷയം പോസ്റ്റർ നിർമ്മാണത്തിന് ഭിന്നശേഷി സൗഹൃദ സമൂഹം എന്നതും. വിദ്യാലയത്തിലെ സ്കൗട്ട് ഗൈഡ് വിഭാഗം നേതൃത്വം വഹിച്ചു


Bharat scout and guide Aluva ജില്ലയുടെ ജില്ലാ റാലി=

Bharat scout and guide Aluva ജില്ലയുടെ ജില്ലാ റാലി സെപ്റ്റംബർ 1 2 3 തീയതികളിൽ പട്ടിമറ്റം Mar Curiliouse ഹയർസെക്കൻഡറി സ്കൂളിൽ വച്ച് നടത്തപ്പെട്ടു. യൂണിറ്റ് റാലിയിൽ സെൻറ് ജോസഫ് ജിഎച്ച്എസ് കറുകുറ്റിയിൽ നിന്ന് 16 ഗൈഡ്സ് പങ്കെടുത്തു. ജില്ലാ റാലിയിൽ വിവിധ മത്സരങ്ങളിൽ പങ്കെടുക്കുകയും മികച്ച വിജയം കൈവരിക്കുകയും ചെയ്തു മൂന്ന് ദിവസത്തെ ജില്ലാ റാലിയിൽ സജീവ പങ്കാളിത്തം ഉണ്ടായിരുന്നു