സെന്റ് ഗോരേറ്റീസ് ഹൈസ്കൂൾ നാലാഞ്ചിറ/അക്ഷരവൃക്ഷം/അതിജീവിക്കാം ഒറ്റക്കെട്ടായ്

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവിക്കാം ഒറ്റക്കെട്ടായ്

“ലോകം മുഴുവൻ സുഖാം പകരാനായ്.... ലോക്ക്‌ഡൌൺ കാലത്ത് അടച്ചിരിയ്ക്കൂ....." മലയാളികൾക്ക് ഹർത്താൽ ഒരു പുതുമയല്ല. എന്നാൽ ലോകമൊന്നടങ്കം ഒരേ സമയം ഒരു ഹർത്താൽ സംഭവിച്ചാലോ?..എന്ന് തീരുമെന്ന് തീർച്ചയിലാതെ അനിശ്ചിതമായി നീളുന്ന ഒരു ഹർത്താൽ....!അങ്ങനെ ഒരു ദുരവസ്ഥയിലാണ് ഇന്നു ലോകം.... കൊറോണ വൈറസ് പരത്തുന്ന കോവിഡ് 19 എന്ന രോഗം ലോകത്താകമാനമുള്ള മനുഷ്യരെ ഭീതിയിലാഴ്ത്തുകയാണ്.....

കണ്ണുകൊണ്ട് കാണാനാകില്ല. പക്ഷേ,ഏതൊരു ജീവിയെയും തകർക്കാൻ ശേഷിയുളള ഭീകരൻ,അതാണ് വൈറസ്!സ്വന്തമായി ശരീരം ഇല്ലാത്ത, ഭക്ഷണവും ശ്വസനവായുവും ആവശ്യമില്ലാത്ത ഈ ഇത്തിരി കുഞ്ഞന്മാർക്കു മറ്റു ജീവകോശങ്ങളിൽ കടന്നു കൂടുകയും ആവശ്യമായ ജനിതക തിരുത്തലുകൾ വരുത്തി ലക്ഷക്കണക്കിന് മനുഷ്യരിലേക്ക് പടർന്നു കയറാനും സാധിക്കും. കൊറോണ വൈറസ് പരത്തുന്ന കോവിഡ് 19 എന്ന രോഗം ലോകത്തെ അക്ഷരാർത്ഥത്തിൽ ലോക്ക്ടൌൺ ആക്കിയിരിക്കുകയാണ്. ഭൂമിയിൽ സ്വാഭാവിക ജനവാസമുള്ള എല്ലാ ഭൂഖണ്ഡങ്ങളിലും കോവിഡ് 19 എത്തിക്കഴുഞ്ഞു. 190ലേറെ രാജ്യങ്ങൾ, 18 ലക്ഷത്തിലേറെ രോഗികൾ, മരണം 1,18,300ലേറെ.... കണക്കുകൾ നാൾക്കുനാൾ പെരുകുകയാണ്.ചെറുക്കാൻ വഴിയറിയാതെ, വീടുകളിൽ അടച്ചിരിക്കുകയാണ്. ലോകമെങ്ങുമുള്ള അനേകകോടി ജനങ്ങൾ....

രാജ്യങ്ങളെല്ലാം അതിർത്തികൾ അടച്ചുപൂട്ടി സ്വയം തടവറ തീർക്കുന്നു. രാജ്യങ്ങൾക്കിടയിൽ രാവും പകലും മുടങ്ങാതെ പറന്നുകൊണ്ടിരുന്ന വിമാനങ്ങൾ പറക്കുന്നില്ല.കോവിഡ് 19 എന്ന ചികിത്സയില്ലാരോഗത്തെ പേടിച്ചാണ് ഇന്നു കടലും കരയും ആകാശവും ഒരുമിച്ചു വാതിൽ അടയ്ക്കുന്നത്.ഇത്തിരിയില്ലാത്ത ഈ വൈറസിനു മുന്നിൽ ലോകം നിശ്ചലമാകുന്നു...

അണകെട്ടിയും അതിർത്തി തിരിച്ചുംമനുഷ്യൻ സൃഷ്ടിച്ച പ്രതിബന്ധങ്ങളെയൊക്കെ തകർത്തെറിഞ്ഞുകൊണ്ടാണ് രണ്ടു വർഷം മുൻപ് കേരളത്തിൽ പ്രളയം എത്തിയത്. ഒന്നിരുട്ടി വെളുക്കുന്ന നേരം കൊണ്ട് നാം കെട്ടിപ്പൊക്കിയ പലതും അതിൽ കടപുഴകി.ഇപ്പോഴിതാ കണ്ണടച്ചുതുറക്കുന്നനേരത്തിൽ നമ്മുടെ നാട്ടിൽ ഒരു മഹാമാരി പടർന്നുപിടിക്കുന്നു..

ഒന്നു തുമ്മാനെടുക്കുന്ന സമയം,അത്രയും മതി ആ വൈറസിന്.ലോകത്തിൻെറ അതിർത്തികളെ ഒന്നാകെ അവഗണിച്ചുക്കൊണ്ട് അതങ്ങനെ ആളിപടരുകയാണ്.പ്രളയകാലത്തു ചിലർ വീടുവിട്ട് ഇറങ്ങാതിരുന്നതാണ് സമൂഹത്തിനും കേരള സർക്കരിനും തലവേദനയായതെങ്കിൽ വീട്ടിലിരിക്കാൻ കൂട്ടാക്കാത്തവരാണ് ഇന്നു നാടിന് ബാധ്യതയാകുന്നത്. നിറവും മതവും സ്വത്തും പദവിയും ഭാഷയും രാജ്യവും നോക്കാതെ മനുഷ്യനെ കീഴടക്കുന്ന ആ മഹാമാരിയെ തടുക്കാൻ ഒരൊറ്റ വഴിയെ ഇപ്പോൾ നമുക്ക് മുന്നിലുള്ളു; വീട്ടിലിരിക്കുക. സ്വയം വലിയവരാണെന്നു കാണിക്കാനുള്ള നെട്ടോട്ടത്തിനിടയിൽ നാമെല്ലാവരും ഒന്നാണെന്ന തിരിച്ചറിവ് കാത്തു സൂക്ഷുക്കുക. സമൂഹവുമായി അകലം പാലിക്കുക.അതിലൂടെ നാടിനൊപ്പം ചേരുക.
മഹാപ്രളയത്തിൽ ഒന്നിച്ചു നിന്നവരാണ് നാം. ഈ മഹാമാരിയിലും നമുക്ക് അങ്ങനെ തന്നെ തുടരാം.


കാഞ്ജന സി.എസ്
9ഡി സെൻറ്ഗോരേറ്റീസ്ഗേൾസ്എച്ച്.എസ്.എസ്നാലാഞ്ചിറ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 15/ 02/ 2022 >> രചനാവിഭാഗം - ലേഖനം