സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/അക്ഷരവൃക്ഷം/പ്രത്യാശ

Schoolwiki സംരംഭത്തിൽ നിന്ന്
പ്രത്യാശ

ഞാൻ മീനു, ഒരു കുഞ്ഞി തത്തയാണ്. ഒരു വലിയ മലയുടെ ചുവട്ടിലെ ഒരു ഗ്രാമത്തിലാണ് ഞങ്ങളുടെ താമസം. ധാരാളം ഫല വൃക്ഷങ്ങൾ തിങ്ങി ഞെരുങ്ങി വളരുന്ന ആ പ്രദേശത്ത്, ഒരു വലിയ മരത്തിലെ കൂട്ടിലാണ് ഞാനും അച്ഛനും അമ്മയും കഴിഞ്ഞിരുന്നത്. അതിന്റെ അടുത്തുള്ള മറ്റൊരു മരത്തിലാണ് എന്റെ കൂട്ടുകാരി ടീനുവും അവളുടെ മാതാപിതാക്കളും താമസിച്ചിരുന്നത്.
                    പ്രഭാതത്തിൽ മാതാപിതാക്കൾ ഭക്ഷണം തേടി പോകുമ്പോൾ ഞങ്ങൾ ഒരുമിച്ച് കളിക്കുക പതിവായിരുന്നു. ഞങ്ങൾക്ക് അച്ഛനും അമ്മയും ഭക്ഷണം തരുന്നതും, ഞങ്ങളെ പറക്കാൻ പഠിപ്പിക്കുന്നതും എല്ലാം ഒരുമിച്ച് തന്നെയാണ്. അങ്ങനെ കളിച്ചും പഠിച്ചും ഞങ്ങൾ വളർന്നു. ഞങ്ങൾക്കിപ്പോൾ പരസഹായം കൂടാതെ അടുത്ത മരങ്ങളിൽ ചെറുതായി പറന്നുപോയി ഇരിക്കാൻ സാധിക്കും. സന്തോഷത്തിന്റെ നാളുകൾ അങ്ങനെ കടന്നുപോയി. 
                     പെട്ടെന്നാണ് ഞങ്ങളുടെ സന്തോഷങ്ങൾക്കു മേൽ കരിനിഴൽ വീഴ്ത്തിക്കൊണ്ട് ആ ഭീകരൻ പറന്നിറങ്ങിയത്. ഭീമാകാരനായ ഒരു രാക്ഷസ പക്ഷി. കോവിഡ് എന്ന് ഞങ്ങൾ അതിന് പേർ വിളിച്ചു. അതിന്റെ പിടിയിൽ അകപ്പെട്ടാൽ മുതിർന്ന പക്ഷികൾക്കുപോലും രക്ഷപ്പെടാൻ ബുദ്ധിമുട്ടാണെന്നാണ്അച്ഛനും അമ്മയും പറഞ്ഞത്. അപ്പോൾ പിന്നെ ഞങ്ങൾ കുഞ്ഞുങ്ങളുടെ കാര്യം പറയേണ്ടതില്ലല്ലോ. ഇപ്പോൾ എല്ലായിടത്തും ദു:ഖം മാത്രം. കിളിക്കൊഞ്ചലില്ല, കുയിലുകൾ പാടാറില്ല, മയിലുകൾ ആടാറില്ല. എല്ലാവരും കൂട്ടിനുള്ളിൽ തന്നെ കഴിച്ചു കൂട്ടുന്നു. മറ്റു മരങ്ങളിൽ നിന്നുള്ള ഫലങ്ങളൊന്നും ഞങ്ങൾക്ക് ഇപ്പോൾ ലഭിക്കാറില്ല. എല്ലാവരും അവരവർ വസിക്കുന്ന മരത്തിലെ ഫലങ്ങൾ മാത്രം കഴിച്ച് ദിവസങ്ങൾ തള്ളിനീക്കി.

                 എന്നാൽ മുതിർന്ന പക്ഷികൾ ചേർന്ന് കെണിയൊരുക്കി എല്ലാ മരങ്ങളുടേയും മുകളിൽ സ്ഥാപിച്ചു. എത്രയും വേഗം ആ ഭീകരൻ അതിൽ വീഴുമെന്ന പ്രതീക്ഷയിൽ ഞങ്ങൾ കാത്തിരിക്കുന്നു. തീർച്ചയായും എത്രയും വേഗം ആ ഭീകരന് നാശം സംഭവിക്കുക തന്നെ ചെയ്യും. അതുവരെ ഞങ്ങൾ ജാഗ്രതയോടെ കാത്തിരിക്കും. ഭാവിയിലെ സന്തോഷകരമായ ജീവിതത്തിനുവേണ്ടി കുറച്ചു നാൾ പുറത്തിറങ്ങാതെ കൂട്ടിൽ തന്നെ കഴിയുവാൻ ഞങ്ങൾ തീരുമാനിച്ചു. ആ നല്ലനാളേക്കായി ഞങ്ങൾ പ്രത്യാശയോടെ കാത്തിരിക്കുന്നു. എന്റെ കൂട്ടുകാരോട് എനിക്ക് പറയുവാനുള്ളതും ഇതുതന്നെയാണ് - കുറച്ചു നാൾ ജാഗ്രതയോടെ ഭവനങ്ങളിൽ തന്നെ കഴിയുക, വരും നാളുകളിൽ നമുക്ക് ഒരുമിച്ച് കളിച്ച് ചിരിച്ച് പഠിക്കാം.
ഭാഗ്യ എസ്. ബിജു
9 I സെൻറ് ക്രിസോസ്റ്റംസ് ജി.എച്ച്.എസ്. നെല്ലിമൂട്
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കഥ