സെന്റ് ആൻറണീസ് എച്ച്. എസ്. എസ്. വലിയതുറ/അക്ഷരവൃക്ഷം/ശുചിത്വവും അതിജീവനവും

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വവും അതിജീവനവും
       സാങ്കേതിക വളർച്ചയിലും ശാസ്ത്ര പുരോഗതി - യിലും കുതിച്ചു പായുന്ന മനുഷ്യൻ ഇന്ന് കേവലം ഒരു കൊറോണ വൈറസിനു മുന്നിൽ പകച്ചു നിൽക്കുന്നു. എത്ര വേദനാജനകം ഓരോ നാൾ കഴിയുന്തോറും ഈ വിഷവൈറസ് മനുഷ്യനു മേൽ ആധിപത്യം ഉറപ്പിക്കുന്നു. തിരക്കേറിയ ആൾക്കൂട്ടങ്ങൾ, ഭക്തി സാന്ദ്രമായ ആരാധനാലയങ്ങൾ, വഴിയോര കച്ചവടങ്ങൾ തുടങ്ങി എല്ലാം ഇപ്പോൾ നിശ്ചലമാണ്. എത്ര നാൾ മനുഷ്യൻ കൊറോണയുടെ കാന്തിക വലയത്തിനുള്ളിൽ തങ്ങും?
                 കൊറോണയെ ചെറുത്തു നിൽക്കാൻ, പ്രതിരോധിക്കാൻ ഉള്ള ഒരു മാർഗമാണ് ശുചിത്വം.തുടർച്ചയായി കൈകഴുകുന്നതും, മാസ്കുകൾ ധരിക്കുന്നതും,സാമൂഹിക അകലം പാലിക്കുന്നതും വഴി ഒരു പരിധി വരെ ഇതിനെ തുരത്താൻ സഹായിക്കും. പക്ഷേ അപ്പോഴും ഒരു ചോദ്യം അവശേഷിക്കുന്നു.
      എത്ര നാൾ....
      ഈ കൊറോണ കാലം ഒരു ഇരുട്ടാണ്. എന്നാൽ ഇതിൻ്റെ അന്ത്യം വെൺ- മയേറിയ വെളിച്ചവും. 
      ആവെളിച്ചത്തിനായി... അതിജീവനത്തിനായി... നമുക്ക് കാത്തിരിക്കാം...
രേഷ്മ രാജൻ
8 B സെൻറ് ആൻറണീസ് എച്ച്.എസ്. എസ് വലിയതുറ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 13/ 02/ 2022 >> രചനാവിഭാഗം - ലേഖനം