സെൻറ്മേരിസ് എച്ച്.എസ്. ചെറുപുഴ/ഗണിത ക്ലബ്ബ്/2024-25
2022-23 വരെ | 2023-24 | 2024-25 |
Math Empowerment 2k25
ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പത്താം ക്ലാസ് വിദ്യാർത്ഥികളുടെ ഗണിത പുരോഗതി മുന്നിൽ കണ്ട് പ്രത്യേകം രൂപകൽപ്പന ചെയ്ത പ്രോഗ്രാമാണ് മാത് എംപവർമെന്റ് 2k25. വിവിധ തരം വർക്ക്ഷീറ്റുകളിലൂടെയും ഗെയിമിലൂടെയും ഗ്രൂപ്പ് ആക്ടിവിറ്റിയിലൂടെയും മറ്റും പത്താം ക്ലാസിലെ കുട്ടികളിൽ ഗണിത പാഠഭാഗങ്ങൾ എളുപ്പമാക്കിയെടുക്കുക എന്നതാണ് ഈ പദ്ധതികൊണ്ട് ലക്ഷ്യം വെയ്ക്കുന്നത്.
Math Spectra
ഗണിതശാസ്ത്രത്തോട് താല്പര്യം വളർത്താൻ കുട്ടികൾക്ക് വേണ്ടി ഈ വർഷം രൂപകല്പന ചെയ്ത പ്രോഗ്രാമാണ് മാത് സ്പെക്ട്രാ.കുട്ടികളിലെ ഗണിതപരമായ ആശയങ്ങൾ മനോഹരമായി ആവിഷ്കരിക്കാനും ആവശ്യമായ കുട്ടികൾക്ക് ജ്യോമട്രിക്കൽ ചാർട്ട്, നമ്പർ ചാർട്ട്, സ്റ്റിൽ മോഡൽ തുടങ്ങിയ വിവിധ മേഖലകളിൽ പരിശീലനം നൽകുകയുമാണ് ഈ പദ്ധതി കൊണ്ട് ലക്ഷ്യം വെയ്ക്കുന്നത്.