സെന്റ് മേരീസ് എച്ച്. എസ്. ഫോർ ഗേൾസ് പയ്യന്നൂർ/അക്ഷരവൃക്ഷം/പരിസ്ഥിതിയുടെ സ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
ഓർമ്മപ്പെടുത്തൽ

"പരിസ്ഥിതി" നമ്മൾ എല്ലാവർക്കും സുപരിചിതമായ വാക്കാണിത്. എന്നിട്ടുപോലും ഈ നാലു അക്ഷരങ്ങൾക്ക് പുറമെ വിശാലമായ അതിന്റെ നേർക്കാഴ്ചയെ മനസ്സ്തുറന്നു കാണാൻ നാം തയ്യാറാകുന്നില്ല. ഇപ്പോൾ മനുഷ്യർ ഈ വിശാലമായ പരിസ്ഥിതിയെ ഈ നാലു അക്ഷരങ്ങളിലേക്ക് ചുരുക്കാൻ നോക്കുകയാണ് പക്ഷെ നമ്മൾ മനസ്സിലാക്കുന്നില്ല നാം നമ്മുടെ നാശത്തിലേക്കുള്ള കുഴിയാണ് തോണ്ടുന്നതെന്ന്. ഹരിത കവിയായ ഇഞ്ചക്കാട് ബാലചന്ദ്രൻ ഒരിക്കൽ പറഞ്ഞിട്ടുണ്ട് ഒരു മരം നട്ട് ജീവൻ ഉണർത്തിടാം

ഹരിത ഭംഗിയാൽ 
ഹൃദയം കുളിർന്നിടാൻ 

ലക്ഷ്യമാകണമതിജീവനം തൃപ്തി സുഖമനുഭവമാകട്ടെ സർവർക്കും.... പക്ഷെ ഇത്തരം നല്ല സന്ദേശങ്ങൾ നാം പിൻകാലുകൊണ്ട് തള്ളിക്കളയുകയാണ്. ഇപ്പോൾ കാലം മാറുന്നതിനനുസരിച്ചു മനുഷ്യന്റെ സ്വഭാവവും ആകെ മാറുകയാണ്. ശാർങ്ഗധരൻ തന്റെ ആയുർവേദ പുസ്തകം ആയ ശാർങ്ഗധര സംഹിതയിൽ പറഞ്ഞിട്ടുണ്ട് "പത്തു കിണർ ഒരു കുളത്തിനു തുല്യമാണ്. പത്തു കുളം ഒരു തടാകത്തിന് തുല്യമാണ്. പത്തു തടാകം ഒരു പുത്രന് തുല്യമാണ്. പക്ഷെ പത്തു പുത്രന്മാർക്കു തുല്യമാണ് ഒരു മരം".നമ്മൾ ഏവരും കേട്ടുപഴകിയ വാചകമാണ് 'നിനക്കൊക്കെ പകരം ഒരു വാഴ നട്ടാൽ മതിയായിരുന്നു എന്നുള്ളത് '.എന്നുള്ളത്. ഈ കാലത്ത് ഈ വാചകം അർത്ഥശൂന്യമായ തമാശയായി മാറുകയാണ്.പക്ഷെ എപ്പോഴെങ്കിലും നമ്മൾ അതിന്റെ ഉള്ളിലുള്ള അർത്ഥം അന്വേഷിച്ച് മനസ്സിലാക്കിയിട്ടുണ്ടോ? നമ്മുടെ വയസ്സാംകാലത്തു നമ്മളെ നോക്കുമെന്നു നാം വിശ്വസിക്കുന്ന പുത്രന്മാരേക്കാൾ എന്തുകൊണ്ടും മരങ്ങളെ കൊണ്ടാണ് നമുക്ക് ഗുണമുണ്ടാകുന്നത്. പ്രശസ്ത കവയിത്രി സുഖതകുമാരി പാടിയതുപോലെ "കാട്ടിലെക്കിളികൾക്കും മരം വേണം, നാട്ടിലെ മനുഷ്യർക്കും മരം വേണം, ജനിക്കുന്ന കുഞ്ഞിനും മരം വേണം, മരിക്കുന്ന വൃദ്ധനും മരം വേണം, വിശപ്പിനും, ദാഹത്തിനും, തണലിനുമൊക്കെ മരം വേണം. നമുക്ക് ജീവിക്കാനുള്ള സർവ്വതും തരുന്നത് പരിസ്ഥിതി ആണ്. നമ്മുടെ സ്വാർത്ഥ ആവശ്യങ്ങൾക്കായി പരിസ്ഥിതിയെ ചൂഷണം ചെയ്യുകയും, മണ്ണും ജലവും, വായുവും മലിനീകരിക്കയ്യും ചെയ്യുന്ന മനുഷ്യന്റെ മനോഭാവത്തിന് ഒരു മാറ്റം അനിവാര്യമാണ്. കണ്ടൽക്കാടുകൾ തകർത്തും, പാടം നികത്തിയും, മലയിടിച്ചും, മണൽവാരിയും, ജലാശയങ്ങൾ മലനമാക്കിയും, കാവ് വെട്ടിയും, കുളം നികത്തിയും, വാണം നശിപ്പിച്ചും, തീരം കയ്യേറിയും നാം അതിക്രമങ്ങൾ തുടർന്നാൽ പ്രകൃതിയുടെ സന്തുലനം തെറ്റും. തിരിച്ചടിയുണ്ടാകും. ഇതിന്റെ ഉദാഹരണമാണ് 2018ലെ പ്രളയം. അതിനാൽ പുതിയ തലമുറയുടെ പ്രതിനിധികളെങ്കിലും പ്രകൃതിയുടെ നിലനിൽപ്പിനു ആവുന്നതെല്ലാം ചെയ്യണം.ജലത്തിന് വേണ്ടിയും പരിസ്ഥിതിക്ക് വേണ്ടിയും വാദിക്കുന്നവരെ വികസന വിരോധികളെന്നു മുദ്രക്കുന്നതു ശരിയല്ല. വികസനവും പ്രകൃതിയുടെ സന്തുലനവും ഒരുമിച്ച് പോകണം. മാലിന്യങ്ങൾ ഒക്കെ വലിച്ചെറിയാതെ പരിസ്ഥിതിയെ ശുചിത്വമുള്ളതാക്കി തീർക്കേണ്ടത് നമ്മുടെ കർത്തവ്യമാണ്.

ആരെങ്കിലും, എപ്പോഴെങ്കിലും പ്രകൃതിയെ നന്നാക്കുമെന്നുള്ള മനുഷ്യന്റെ മനോഭാവമാണ് പരിസ്ഥിതിയുടെ ഏറ്റവും വലിയ ഭീഷണി. ഒരുപക്ഷെ   പടർന്നുപിടിക്കുന്ന മഹാമാരിയായ  കൊറോണയെക്കാളൊക്കെ ഭീകരമാണ് പരിസ്ഥിതി മലിനീകരണം. കൊറോണയിൽ നിന്ന് രക്ഷപ്പെടാൻ ബ്രേക്ക്‌ ദി ചെയിൻ ആണെങ്കിൽ ഈ പരിസ്ഥിതി മലിനീകരണത്തിൽ നിന്ന് രക്ഷപ്പെടാൻ ഹോൾഡ് ലൈക്‌ എ ചെയിൻ എന്നാണ്. അതെ നമുക്ക് ഒരുമിച്ചു കൈകോർത്തു പരിസ്ഥിതിയെ രക്ഷിക്കാം. അതിനു,  നമ്മൾ കുട്ടികൾ തന്നെ
തീർത്ഥ.സുകേഷ്.വി. വി
8 F സെൻമേരിസ് ഗേൾസ് എച്ച്.എസ്. പയ്യന്നൂർ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - ലേഖനം