സെന്റ് . സെബാസ്ററ്യൻസ് . ആർ.സി.എൽ.പി. സ്കൂൾ വലപ്പാട്/അക്ഷരവൃക്ഷം/കോവിഡ് എന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് എന്ന മഹാമാരി

ലോകം മ‍ുഴ‍ുവൻ കൊറോണ വൈറസിന് മ‍ുന്നിൽ തല ക‍ുനിക്കേണ്ടി വന്ന‍ു. ഈ ചെറിയ വൈറസ് മന‍ുഷ്യരാശിയെ ഓടിനടന്ന് പേടിപ്പിക്ക‍ുകയാണ്. ക‍ുറെ മന‍ുഷ്യജീവന‍ുകളെ കൊന്നൊട‍ുക്ക‍ുന്നത‍ും ഈ വൈറസ് തന്നെ.<
സാമ‍ൂഹിക അകലം പാലിക്ക‍ുക, ത‍ൂവാല ഉപയോഗിക്ക‍ുക, 20 സെക്കന്റ് എ‍ട‍ുത്ത് കൈ കഴ‍ുക‍ുക, പൊത‍ുസ്ഥലങ്ങളിൽ സ്പർശിച്ചശേഷം കൈ കഴ‍ുക‍ുക, മാസ്ക്ക് അഥവാ ത‍ൂവാല കൊണ്ട് മ‍ൂക്ക്, വായ അടച്ച‍ു കെട്ട‍ുക ഇതൊക്കെയാണ് വൈറസിൽ നിന്ന‍ും രക്ഷനേടാന‍ുള്ള മ‍ുൻകര‍ുതല‍ുകൾ.<
മറ്റ‍ുള്ള എല്ലാ ജീവികളേക്കാള‍ും ശക്തനാണ് മന‍ുഷ്യൻ. എല്ലാറ്റില‍ും മന‍ുഷ്യന് ആധിപത്യമ‍ുണ്ട്. പ്രക‍ൃതിയെ സ്വന്തം കൈകടത്തൽ മ‍ൂലം ഒര‍ുപാട് നശിപ്പിച്ചിട്ട‍ുണ്ട്. ഇപ്പോൾ മന‍ുഷ്യന് ഭീമമായ നാശം നേരിട്ട് കൊണ്ടിരിക്ക‍ുകയാണ്. ആരാധനാലയങ്ങൾ , വിനോദകേന്ദ‍്രങ്ങൾ, വിദ്യാഭ്യാസസ്ഥാപനങ്ങൾ, എല്ലാമെല്ലാം അടക്കപ്പെട്ട‍‍ു‍.‍ ഇങ്ങനെയൊരവസ്ഥ ഇതാദ്യമായാണ്.
നമ്മ‍ുടെ വീടാണ് നമ‍ുക്കിപ്പോൾ സ‍ുരക്ഷിതമായ സ്ഥലം. ആർക്ക‍‍ും തിരക്ക‍ുകളില്ല. ഷോപ്പിങ്ങ് ഇല്ല. പാർക്കിൽ പോകേണ്ട. മാള‍ുകളിൽ കയറിയിറങ്ങേണ്ട. ഒക്കെ നമ്മൾ മാറ്റിവച്ച‍ു. സർക്കാരിന‍ും ആരോഗ്യപ്രവർത്തകർക്ക‍ും മറ്റെല്ലാമേഖലയില‍ും കോവിഡിനെതിരെ പ്രവർത്തിക്കാന‍ും അതിനെ ത‍ുരത്താന‍ും ഓടിനടക്ക‍ുന്ന എല്ലാവർക്ക‍ും വേണ്ടി നമ‍ുക്ക് നന്ദി പറയാം. അവര‍ുടെ ക‍ൂട്ടായ പ്രവർത്തനം മ‍ൂലമാണ് നമ്മ‍ുടെ രാജ്യത്ത് അത്ര വലിയ പ്രശ്നം ഇല്ലാതായത്. "ഭീതി വേണ്ട ജാഗ്രത മതി"


എയ്ഞ്ചൽ കെ.എസ്.
2എ സെന്റ് സെബാസ്റ്റ്യൻസ് ആർ.സി.എൽ.പി.സ്ക്ക‍ൂൾ വലപ്പാട്
വലപ്പാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം