സെന്റ് .സെബാസ്റ്റ്യൻ.എച്ച് .എസ്.വെളിമാനം/സ്പോർട്സ് ക്ലബ്ബ്
മലയോര മേഖലയുടെ കായിക പ്രതീക്ഷകൾക്ക് കരുത്തേകിക്കൊണ്ട് സ്പോർട്സ് ക്ലബ് സജീവമാണ് . കായികാധ്യാപകൻ ശ്രീ സാജു യോമസ് ; മറ്റ് വിദഗ്ധ പരിശീലകരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ക്യാമ്പുകൾ സംഘടിപ്പിക്കുകയും നേതൃത്വം നൽകുകയും ചെയ്യുന്നു. ഏറെ നാളത്തെ പരിശ്രമഫലമായി ബാസ്ക്കറ്റ് ബോൾ കോർട്ട് നിർമ്മാണം പൂർത്തിയായി .വേനൽ അവധിക്കാലത്ത് തന്നെ ഹോക്കി , ഫുട്ബോൾ , ക്രിക്കറ്റ് , ബാഡ്മിൻറൺ , കബഡി തുടങ്ങിയ ഇനങ്ങളിലേക്ക് സെലക്ഷൻ നടത്തുകയും പരിശീലന ക്യാമ്പ് ആരംഭിക്കുകയും ചെയ്തു . ഈ വർഷത്തെ ജില്ലാ ഹോക്കി ടീമിലേക്കുള്ള സെലക്ഷൻ ടൂർണമെന്റിൽ 12 ആൺകുട്ടികളും 12 പെൺകുട്ടികളും പങ്കെടുക്കുകയും രണ്ടാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു . ഇതിൽ എല്ലാവർക്കും ടീമിലേക്ക് സെലക്ഷൻ ലഭിക്കുകയും ചെയ്തു . സബ് ജില്ലാ കരാട്ടെ ചാമ്പ്യൻഷിപ്പിൽ എഡ്വിൻ സിജോയ്ക്ക് ഒന്നാം സ്ഥാനവും നിവേദ് ബൈജുവിന് രണ്ടാം സ്ഥാനവും ലഭിച്ചു . ജില്ലാ ബാസ്ക്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ ജൂനിയർ ഗേൾസിന് ഒന്നാം സ്ഥാനവും ജൂനിയർ ബോയ്സിന് രണ്ടാം സ്ഥാനം ലഭിച്ചു . ചാമ്പ്യൻഷിപ്പിൽ ജൂനിയർ പെൺകുട്ടികൾക്ക് രണ്ടാം സ്ഥാനവും ലഭിച്ചു . ഫുട്ബോൾ ടൂർണമെന്റിൽ ജൂനിയർ ബോയ്സ് രണ്ടാം സ്ഥാനവും സബ്ജൂനിയർ ബോയ്സ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി , ഹയർ സെക്കൻഡറി ഖോ- ഖോ മത്സരത്തിൽ സബ്ജൂനിയർ ഗേൾസ് രണ്ടു സ്ഥാനവും സബ്ജൂനിയർ ബോയ്സ് ഒന്നാം സ്ഥാനവും ജൂനിയർ ബോയ്സിനും ഗേൾസിനും ഒന്നാം സ്ഥാനം ഒന്നാം സ്ഥാനവും ലഭിച്ചു . കൂടാതെ സബ് ജൂണിയർ വിഭാഗത്തിലെ 21 കുട്ടികൾക്ക് ജില്ലാ ടീമിലേക്ക് സെലക്ഷൻ ലഭിച്ചു . സംസ്ഥാന സ്‌കൂൾ ഗെയിംസിൽ കണ്ണൂർ ജില്ലാ ടീമിലേക്ക് ജിക്സൻ കെ . ജെ യും അനുനന്ദയും ഷിംന യും തെരഞ്ഞെടുക്കപ്പെട്ടു . സംസ്ഥാന സ്കൂൾ ഗെയിംസ്ബാസ്കറ്റ് ബോൾ ടീമിൽ അലീന റോക്കി യോഗ്യത നേടി . സംസ്ഥാനതലത്തിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ചവയ്ക്കാൻ ഈ കുട്ടികൾക്ക് കഴിഞ്ഞു . കായിക മേഖലയിൽ മികവുപുലർത്തുന്ന കുട്ടികൾക്കായി രാവിലെയും വൈകിട്ടും വിദഗ്ധ പരിശീലനം നൽകുകയും മലയോര മേഖലയിലെ അഭിമാന താരങ്ങളെ വാർത്തെടുക്കാനുള്ള പരിശ്രമവും തുടരുന്നു .