സെന്റ് .സെബാസ്റ്റ്യൻ.എച്ച് .എസ്.വെളിമാനം/വിദ്യാരംഗം
പഠനത്തോടൊപ്പം കുട്ടികളുടെ സർഗ്ഗാത്മക ശേഷികൾ വികസിപ്പിക്കുക , ഭാഷാനൈപുണികൾ പരിപോഷിപ്പിക്കുക , കലാപരവും സാംസ്കാരിക പരവുമായ കഴിവുകൾ വർധിപ്പിക്കുക , തുടങ്ങിയ ലക്ഷ്യങ്ങളോടുകൂടി വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തിച്ചുവരുന്നു . സ്കൂൾ കലോത്സവം , മറ്റ് ദിനാചരണങ്ങൾ എന്നിവ വേണ്ട രീതിയിൽ ക്രമീകരിക്കുകയും മത്സരങ്ങൾ നടത്തുകയും ചെയ്യുന്നതിന് വിദ്യാരംഗം കലാസാഹിത്യ വേദി നേതൃത്വം നൽകുന്നു . വായന ദിനം യുവ എഴുത്തുകാരൻ ശ്രീ. ജിതിൻ ജോഷി ഉദ്ഘാടനം ചെയ്തു . ഒരു മാസത്തോളം നിരവധി മത്സരങ്ങൾ നടത്തി . യുവകവി ശ്രീ ഉണ്ണികൃഷ്ണൻ കീച്ചേരി വായനാ മാസാചരണത്തിന് സമാപനം കുറിച്ചു. ബഷീർ അനുസ്മരണം , കേരളപ്പിറവി ദിനം , മാതൃഭാഷാദിനം , ശിശുദിനം ആചരിച്ചു. പതിപ്പുകൾ , മാഗസിനുകൾ , ചിത്രരചന മത്സരം , കവിതാരചന , കഥാ രചന , പുസ്തകാസ്വാദനം തുടങ്ങി വിവിധ രചന മത്സരങ്ങൾ നടത്തി വ്യത്യസ്ത പ്രവർത്തനങ്ങളുമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നു . ഇതിനോടൊപ്പം കുട്ടികളുടെ വായന ശീലം വർദ്ധിപ്പിക്കുന്നതിനു വേണ്ടി ലൈബ്രറി പുസ്തക വിതരണവും കാര്യക്ഷമമായി നടത്തുന്നു. വായനാക്കുറിപ്പ് തയ്യാറാക്കുകയും ചെയ്യുന്നു. ക്ലബ്ബ് അംഗങ്ങൾ കലോത്സവങ്ങളിൽ മെച്ചപ്പെട്ട പ്രകടനം കാഴ്ചവച്ചു .ശ്രീമതി സിന്ധു ചാക്കോ ക്ലബ്ബിന് നേതൃത്വം നൽകുന്നു .