സെന്റ് .സെബാസ്റ്റ്യൻ.എച്ച് .എസ്.വെളിമാനം/മറ്റ്ക്ലബ്ബുകൾ
ഐ ടി ക്ലബ്ബ്
പാഠ്യ- പാഠ്യേതര പ്രവർത്തനങ്ങളിൽ കമ്പ്യൂട്ടറിൻ്റെ സാധ്യതകൾ ഏറെ പ്രയോജനപ്പെടുത്തുന്ന ഈ യുഗത്തിൽ ഐ ടി ക്ലബ്ബിന് ഏറെ പ്രസക്തിയുണ്ട് . ഐടി ക്ലബ് അംഗങ്ങൾക്ക് ഈ സാധ്യത പരമാവധി പ്രയോജനപ്പെടുത്താൻ ആവശ്യമായ മുന്നൊരുക്കങ്ങളും പിന്തുണകളും നൽകിവരുന്നു. സ്മാർട്ട് ക്ലാസ്സ് റൂമുകൾ പ്രവർത്തിപ്പിക്കുന്നതിനാ വശ്യമായ സഹായങ്ങൾ , പഠനപ്രവർത്തനങ്ങളിലും ഐ ടി പഠനത്തിനും വേണ്ട സഹായങ്ങൾ എല്ലാം ക്ലബ്ബ് ലക്ഷ്യം വയ്ക്കുന്നു . ഐ ടി മേളകളിൽ കുട്ടികൾ പങ്കെടുക്കുകയും മികച്ച നിലവാരം പുലർത്തുകയും ഗ്രേഡുകൾ കരസ്ഥമാക്കുകയും ചെയ്യുന്നു . വിവിധ ഓറിയന്റേഷൻ പ്രോഗ്രാമുകളും സ്കൂളിലെ മറ്റ് പ്രോഗ്രാമുകൾ , ഷോർട്ട് ഫിലിം തയ്യാറാക്കൽ എന്നിവയിലെല്ലാം ഐ ടി ക്ലബ് അംഗങ്ങളുടെ ഇടപെടലുകൾ ഉണ്ടാകാറുണ്ട് . ക്ലബ്ബ് പ്രവർത്തനങ്ങൾക്ക് ഐ ടി കോഡിനേറ്റർ ( SITC ) ശ്രീമതി ജിഷ മാത്യു , ശ്രീമതി ബിയ ഫിലിപ്പ് എന്നിവർ നേതൃത്വം നൽകിവരുന്നു .
എനർജി ക്ലബ്ബ്
ഊർജ്ജ സംരക്ഷണത്തിൻ്റെ പ്രാധാന്യം മനസ്സിലാക്കുന്നതിനും അനുബന്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനുമായി എനർജി ക്ലബ്ബ് പ്രവർത്തിച്ചു വരുന്നു . അനുദിന ജീവിതത്തിൽ ഏറ്റവും ഉപകാരപ്രദമായ വൈദ്യുതിയുടെ ഉപയോഗം - സംരക്ഷണം - വിതരണം എന്നിവയെപ്പറ്റി കുട്ടികളിൽ അവബോധം സൃഷ്ടിക്കുന്നതിനും വൈദ്യുതിയുടെ മിതമായ ഉപയോഗത്തെക്കുറിച്ച് എന്നതിനെക്കുറിച്ച് ബോധ്യം വരുത്തുന്നതിനും ഉതകുന്ന പ്രവർത്തനങ്ങളാണ് എനർജി ക്ലബ്ബ് നടത്തിവരുന്നത് . ക്ലബ്ബ് അംഗങ്ങൾക്കായി ‘ഫോസിൽ ഇന്ധന രഹിത ഭാവി’ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു . ക്ലബ്ബിൻ്റെ നേതൃത്വത്തിൽ വിദ്യാർഥികൾക്കായി ‘കാർബൺ രഹിത ഭാവി’ എന്ന വിഷയത്തിൽ പോസ്റ്റർ രചന മത്സരം സംഘടിപ്പിച്ചു. പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് ശ്രീമതി ജൂലി എൻ . സ്കറിയ ആണ് .
ഹരിത ക്ലബ്ബ്
‘ഹരിത കേരളം ശുചിത്വ കേരളം’ എന്ന മുദ്രാവാക്യത്തോടെ സ്കൂൾ - വീട് അവയുടെ പരിസരങ്ങൾ വൃത്തിയായി പരിപാലിക്കുന്നതിനും കുട്ടികളിൽ ശുചിത്വബോധം വളർത്തുന്നതിനും ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ സ്കൂൾതലത്തിൽ ഹരിത ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു . 2024 നവംബർ 29ന് നമ്മുടെ സ്കൂൾ സമ്പൂർണ്ണ ഹരിത വിദ്യാലയമായി പ്രഖ്യാപിക്കുകയും സ്കൂൾതല പ്രവർത്തനങ്ങൾക്കായി ശുചിത്വ സേന രൂപീകരിക്കുകയും ചെയ്തു . ജൈവ - അജൈവ മാലിന്യങ്ങൾ വേർതിരിച്ചു സൂക്ഷിക്കുവാനും അവ നിർമ്മാർജനം ചെയ്യുവാനും കുട്ടികളെ ബോധവൽക്കരിച്ചു , ശുചിത്വബോധമുള്ള ഒരു തലമുറ രൂപപ്പെടുത്തുക . ശുചിത്വ സംസ്കാരം വളർത്തുക എന്ന ലക്ഷ്യത്തോടെ 80 ഓളം കുട്ടികൾ ഹരിത ക്ലബ് പ്രവർത്തനങ്ങളിൽ സജീവമാണ് . ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് നോഡൽ ഓഫീസറായ ശ്രീമതി ജൂലി എൻ . സ്കറിയ ആണ് .
ഇംഗ്ലീഷ് ക്ലബ്ബ്
ഇംഗ്ലീഷ് അധ്യാപകരായ ശ്രീമതി പ്രിയ മാത്യു , ശ്രീ ക്ലിന്റ് ജെറി , ശ്രീമതി ജ്യോതി മാത്യു എന്നിവരുടെ നേതൃത്വത്തിൽ ജൂൺ മാസത്തിൽ തന്നെ ക്ലബ്ബ് രൂപീകരിക്കുകയും പ്രവർത്തനം ആരംഭിക്കുകയും ചെയ്തു . വായനാദിനത്തോടനുബന്ധിച്ച് വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു . ഇംഗ്ലീഷ് ക്ലബ്ബിൻ്റെആഭിമുഖ്യത്തിൽ വായന മത്സരം , പ്രസംഗ മത്സരം , മറ്റ് രചന മത്സരങ്ങൾ എന്നിവ നടത്തുകയും ചെയ്തു . ഇംഗ്ലീഷ് ഭാഷയോടുള്ള ആഭിമുഖ്യം വളർത്തുന്നതിനും നല്ല ഉച്ചാരണശുദ്ധിയോടെ സംസാരിക്കുന്നതിനും തുടർന്ന് ഇംഗ്ലീഷ് സാഹിത്യത്തോട് താൽപര്യം വർദ്ധിപ്പിക്കുന്നതിനും വേണ്ടി നിരവധി മത്സരങ്ങളും സാഹിത്യ ക്വിസുകളും സംഘടിപ്പിച്ചു , കലോത്സവത്തോടനുബന്ധിച്ച് കുട്ടികളുടെ സഭാകമ്പം മാറുന്നതിനും മികവാർന്ന രീതിയിൽ സംസാരിക്കുന്നതിനും അഭിനയ മികവ് വളർത്തി എടുക്കുന്നതിനും ഉതകുന്ന രീതിയിൽ ക്ലബ് അംഗങ്ങൾക്ക് ഇംഗ്ലീഷ് സ്കിറ്റ് അവതരിപ്പിക്കാനുള്ള അവസരം നൽകി . ഉപജില്ലാ കലോത്സവത്തിൽ A ഗ്രേഡ് നേടി ഏവരുടേയും പ്രശംസ പിടിച്ചുപറ്റി. കൂടാതെ ക്ലാസ്സ് തല ഇംഗ്ലീഷ് അസംബ്ലി , പ്രസംഗം , വായനാ മത്സരം തുടങ്ങിയവ സംഘടിപ്പിക്കുകയും ചെയ്തുവരുന്നു .
ഹിന്ദി ക്ലബ്ബ്
കുട്ടികളിൽ രാഷ്ട്രഭാഷയോടുള്ള താൽപര്യം നിലനിർത്തുന്നതിനു വേണ്ടി ഹിന്ദി ക്ലബ്ബ് വൈവിധ്യങ്ങളായ പ്രവർത്തനങ്ങൾ ആവിഷ്കരിച്ചു വരുന്നു . ഹിന്ദി അധ്യാപകരായ സിസ്റ്റർ ജെസി ജോസഫ് ശ്രീമതി സന്യ ജോൺ . സി യും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിവരുന്നു . ദിനാചരണങ്ങൾ നടത്തുകയും അനുയോജ്യമായ കാർഡുകൾ , പോസ്റ്ററുകൾ ഇവ തയ്യാറാക്കുകയും ചെയ്യുന്നു. വായനാദിനത്തോടനുബന്ധിച്ച് വിവിധ രചനാമത്സരങ്ങൾ നടത്തി. സബ് ജില്ലാ കലോത്സവത്തിൽ രചനാമത്സരങ്ങളിൽ മികച്ച നിലവാരം നിലനിർത്തി കുട്ടികളെ അനുമോദിച്ചു . സുഗമ ഹിന്ദി പരീക്ഷാ പരിശീലനം നൽകിവരുന്നു .
ഗണിത ക്ലബ്ബ്
ഗണിതശാസ്ത്ര ക്ലബ്ബ് കൺവീനറായി ശ്രീമതി ബിയ ഫിലിപ്പിനെയും സെക്രട്ടറിയായി കുമാരി മെർലിൻ ജെ . മാത്യുവിനെയും തെരഞ്ഞെടുത്തു . വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടന വേളയിൽ ക്ലബ്ബിൻ്റെ ഔപചാരിക ഉദ്ഘാടനം നടത്തപ്പെട്ടു . ക്ലബ്ബ് അംഗങ്ങൾ ഗണിത ക്വിസ് , ശാസ്ത്ര മേളകൾക്കു വേണ്ടിയുള്ള പ്രത്യേക പരിശീലനം , ഗണിത കേളികൾ ഇവ പരിശീലിക്കുന്നു. സബ്ജില്ലാ ഗണിതശാസ്ത്രമേളയിൽ വിവിധയിനങ്ങളിൽ പങ്കെടുക്കുകയും കുട്ടികൾ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു . ജില്ലാ ശാസ്ത്രമേളയിൽ ജ്യോമെട്രിക്കൽ ചാർട്ടിൽ കുമാരി മെർലിൻ ജെ . മാത്യു എ ഗ്രേഡ് കരസ്ഥമാക്കി .
പ്രവൃത്തി പരിചയ ക്ലബ്ബ്
തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിൻ്റെ ഭാഗമായി കുട്ടികളിലെ ഇതര കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രവൃത്തി പരിചയ ക്ലബ്ബ് മെച്ചപ്പെട്ട രീതിയിൽ പ്രവർത്തിച്ചു വരുന്നു . അധ്യാപിക നിയമനം വൈകുന്ന സാഹചര്യത്തിൽ 8 9 ക്ലാസ്സ് ടീച്ചേഴ്സ് മുന്നോട്ടു വരികയും സിസ്റ്റർ ടെസ്‌ലിൻ , സിസ്‌റ്റർ ലീന എന്നിവർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ചെയ്തു . സബ് ജില്ലാ തലത്തിൽ വിവിധയിനങ്ങളിൽ കുട്ടികൾ മികച്ച പ്രകടനം കാഴ്ചവച്ചു . കുമാരി ആൻമരിയ ഡെന്നിച്ചൻ പേപ്പർ ക്രാഫ്റ്റിലും കുമാരി ഡാരിയ അന്ന ബെന്നി വെജിറ്റബിൾ പ്രിൻ്റിംഗിലും ജില്ലാതലത്തിൽ A ഗ്രേഡ് കരസ്ഥമാക്കി .
ഹെൽത്ത് ക്ലബ്ബ്
ആരോഗ്യ പരിപാലനത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി ഹെൽത്ത് ക്ലബ്ബ് പ്രവർത്തിച്ചു വരുന്നു . വ്യക്തി ശുചിത്വം , പരിസര ശുചിത്വം , സാംക്രമിക രോഗ പ്രതിരോധ മാർഗ്ഗങ്ങൾ സ്വീകരിക്കൽ - തുടങ്ങിയ കാര്യങ്ങളെക്കുറിച്ചുള്ള ബോധ്യം കുട്ടികളിലേയ്ക്കെത്തിക്കാൻ ഹെൽത്ത് ക്ലബ്ബ് ശ്രദ്ധിക്കുന്നു . ആഴ്ചയിലൊരിക്കൽ അയേൺ ഗുളിക വിതരണം ചെയ്യുന്നു . പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ നിന്നും ലഭിക്കുന്ന നിർദ്ദേശങ്ങൾ കുട്ടികൾക്ക് നൽകി വരുന്നു . മഴക്കാല രോഗങ്ങൾക്കെതിരെ ജാഗ്രത പുലർത്തുകയും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുകയും ചെയ്തു. സ്കൗട്ട് & ഗൈഡ് , ജെ . ആർ . സി കേഡറ്റുകളും ക്ലാസ്സ് തല പ്രതിനിധികളും ക്ലബിൽ അംഗങ്ങളായി പ്രവർത്തിക്കുന്നു . പെട്ടെന്നുണ്ടാകുന്ന പരിക്കുകൾക്ക് പ്രഥമ ശുശ്രൂഷ നൽകുന്നതിനും അംഗങ്ങൾക്ക് പരിശീലനം നൽകുന്നുണ്ട്. ശ്രീമതി ആൻമേരി ജോസ് ക്ലബ്ബിൻ്റെ ചുമതല നിർവഹിക്കുന്നു .