സെന്റ് .സെബാസ്റ്റ്യൻ.എച്ച് .എസ്.വെളിമാനം/ആർട്‌സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

2024 ജൂൺ 21ന് ഈ അധ്യയന വർഷത്തെ മ്യൂസിക് ക്ലബ്ബിന്റെ ഉദ്ഘാടനം നടത്തി . തുടർന്ന് ക്ലബ്ബ് അംഗങ്ങൾക്ക് മ്യൂസിക് തെറാപ്പിയുടെ പ്രാധാന്യത്തെക്കുറിച്ച് സെമിനാർ നടത്തി . ക്ലബ്ബിൽ നിന്നും പാടാൻ കഴിവുള്ള എല്ലാ കുട്ടികളെയും ഉൾപ്പെടുത്തി മൂന്ന് സ്കൂൾ ഗായക സംഘങ്ങൾ രൂപീകരിച്ചു . സ്കൂളിൽ നടക്കുന്ന വിവിധ പരിപാടികളിൽ ഇവരാണ് പാട്ടുകൾക്ക് നേതൃത്വം നൽകുന്നത് . മുൻവർഷങ്ങളിലേ തുപോലെതന്നെ കലോത്സവങ്ങളിൽ ലളിതഗാനം , ശാസ്ത്രീയ സംഗീതം , മാപ്പിളപ്പാട്ട് , പദ്യം ചൊല്ലൽ , ഉപകരണ സംഗീതം , സംഘഗാനം , കഥാപ്രസംഗം എന്നീ ഇനങ്ങളിൽ ക്ലബ്ബംഗങ്ങൾ മികച്ച വിജയം കരസ്ഥമാക്കി . ക്ലബ്ബംഗങ്ങൾക്ക് വായ്പാട്ട് , ഉപകരണ സംഗീതം, വയലിൻ , തബല , നാടൻപാട്ട് എന്നിവയിലും വിദഗ്ധ പരിശീലനം നൽകി വരുന്നു . സംഗീത മേഖലയിൽ വന്നിട്ടുള്ള നവ സാങ്കേതികത്വവും പുത്തൻ പ്രവണതകളും മുന്നേറ്റങ്ങളും കണ്ടുപിടുത്തങ്ങളും സംഗീതത്തിനുള്ള പ്രാധാന്യവും മനസ്സിലാക്കുന്നതിനായി ‘ മ്യൂസിക് @ 2024’എന്ന പേരിൽ വർക്ക്ഷോപ്പ് നടത്തി . ക്ലബ്ബ് അംഗങ്ങൾ സംവിധാനം ചെയ്ത ഹ്രസ്വ ചിത്രം സ്കൂളിൽ അവതരിപ്പിച്ചു. സംഗീത അധ്യാപകൻ ശ്രീ ജെനീഷ് ജോൺ കുട്ടികളുടെ പരിശീലനത്തിനും ക്ലബ്ബ് പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിവരുന്നു . കുട്ടികളുടെ കോഡിനേറ്റർ ആയി കുമാരി അയോണ ഫിലിപ്പ് പ്രവർത്തിച്ചുവരുന്നു .