സെന്റ് ഹെലൻസ് ഗേൾസ് എച്ച്.എസ്. ലൂർദുപുരം/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

'

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

ലിറ്റിൽ കൈറ്റ്സ്'
2018 അദ്ധ്യയന വർഷത്തിൽ 25 അംഗങ്ങൾ ഉള്ള ലിറ്റിൽ കൈറ്റ്‌സിൻറെ പ്രവർത്തനം നല്ല രീതിയിൽ നടക്കുന്നു. സി. സീന, ശ്രീമതി ഷെർലി എന്നിവർ കൈറ്റ്‌സ് മിസ്ട്രസുമാരായി പ്രവർത്തിക്കുന്നു.എല്ലാ ബുധനാഴ്ചകളിലും യൂണിറ്റുതലപരിശീലനങ്ങൾ നടന്നു വരുന്നു. കൂടാതെ തിരഞ്ഞെടുക്കപ്പെട്ട ശനിയാഴ്ചകളിൽ പ്രഗത്ഭരുടെ ക്ലാസും നടന്നു വരുന്നു. കൈറ്റ്സ് അംഗങ്ങളുടെ താൽപര്യപ്രാകരം ഏഞ്ചൽ ജോയെ ലീഡറായും ഗോപികയെ ഡെപ്യൂട്ടി ലീഡറായും തിരഞ്ഞെടുത്തു.

ഡിജിറ്റൽ മാഗസിൻ 2019

2021-22 അക്കാദമിക വർഷത്തിലെ പ്രവർത്തനങ്ങൾ

സത്യമേവ ജയതേ
ഐടി@ സ്കൂളിന്റെ ഇൻഫർമേഷൻ ലിറ്ററസി പ്രോഗ്രാമായ സത്യമേവ ജയതേ യുടെ ഭാഗമായി സോഷ്യൽ മീഡിയയുടെ ദുരുപയോഗത്തെ കുറിച്ചുള്ള ഉള്ള അവബോധം അധ്യാപകർക്കും കുട്ടികൾക്കും നൽകുന്നതിനുവേണ്ടി 05/01/ 2022 ൽ അധ്യാപക പരിശീലനവും അതിനെ തുടർന്നുള്ള ദിവസങ്ങളിൽ എല്ലാ ക്ലാസുകളിലും വിദ്യാർഥികൾക്ക് പരിശീലനവും നൽകുകയുണ്ടായി.


  • 2022-23 അക്കാദമിക വർഷത്തിലെ പ്രവർത്തനങ്ങൾ

    ഡിജിറ്റൽ ലിറ്ററസി ക്ലാസ് മാതാപിതാക്കൾക്കായി
    വർദ്ധിച്ചുവരുന്ന സൈബർ കുറ്റകൃത്യങ്ങളുടെ പശ്ചാത്തലത്തിൽ വിദ്യാർത്ഥികളുടെ ഇൻറർനെറ്റ് ഉപയോഗം നിയന്ത്രിക്കുന്നതിനും സംഭവിക്കാൻ സാധ്യതയുള്ള അപകടങ്ങളെക്കുറിച്ച് തിരിച്ചറിയുന്നതിനും മാതാപിതാക്കളെ പ്രാപ്തരാക്കുന്നതിന് ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ ഡിജിറ്റൽ ലിറ്ററസി ക്ലാസ് സംഘടിപ്പിച്ചു.


    • യങ്ങ് ഇന്നവേറ്റേഴ്സ് പ്രോഗ്രാം
      വിവരസാങ്കേതിക വിദ്യയുടെ നല്ല വശങ്ങൾ പരിചയപ്പെടുത്തി അവമൂലം സൃഷ്ടിക്കപ്പെടുന്ന പുതിയ ജോലി സാധ്യതകളുടെ ലോകം വിദ്യാർഥികൾക്ക് മുന്നിൽ തുറക്കുന്നതിന് വൈ.ഐ.പി എന്ന പേരിൽ അവയർനസ് പ്രോഗ്രാം സംഘടിപ്പിച്ചു.

      • ഭക്ഷ്യസുരക്ഷാ ബോധവൽക്കരണ ക്ലാസ്
        വിവിധ ഭക്ഷണ ശീലങ്ങളെ കുറിച്ച് മനസ്സിലാക്കാനും ആരോഗ്യകരമായ ഭക്ഷണ ശീലം ജീവിതത്തിൻറെ ഭാഗമാക്കാനും ഭക്ഷ്യവിഷബാധ തടയുന്നതിനും വേണ്ട അവബോധം കുട്ടികൾക്ക് നൽകുന്നതിനായി ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ 2022 ഒക്ടോബർ മാസം 26 ആം തീയതി ഒരു ഭക്ഷ്യ സുരക്ഷാ ക്ലാസ് സംഘടിപ്പിച്ചു.