കോറോണ എന്ന മഹാമാരി പടർന്ന് പന്തലിച്ച് ലോകത്തെ വലച്ചിരിക്കുന്നു
കളിസ്ഥലങ്ങൾ ശൂന്യമായി
കളിപന്ത് വിശ്രമിക്കുന്നു
മരചില്ലയിൽ ആടുന്ന
മാങ്ങ കുട്ടികളെ
കാത്തിരിക്കുന്നു
ഊഞ്ഞാൽ തനിയെ
കാറ്റത്ത് അമ്പരന്നു
നിൽക്കുന്നു
കുട്ടികൾ പഴയ
ഓർമ്മയിലേക്കു തിരിയുന്നു
ലോകത്തിന്റെ ഏതോ കോണിൽ ബാക്കി വെച്ച
ആ സന്തോഷം തിരിച്ചു
വരാനായി നാം
അതിജീവിക്കണം
കോറോണ എന്ന
മഹാമാരിയിൽ നിന്ന്
ലോകാ സമസ്താ സുഖിനോ ഭവന്തു
ഒന്നിച്ചു പാടാം നമ്മുക്ക് ഇന്നിയും