സഹായം Reading Problems? Click here

സെന്റ് സേവിയേഴ്സ് എൽപിഎസ് വട്ടക്കുന്ന്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി ബ്ലോക്കിൽ മുണ്ടക്കയം ഗ്രാമപഞ്ചായത്തിലെ 17 ആം വാർഡിൽ ചെറുമല -മുണ്ടക്കയം റോഡിനു ചേർന്ന് വട്ടക്കാവിൽ ആണ് ഈ വിദ്യാലയം സ്ഥിതിചെയുന്നത്.

       1937 ൽ പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയത്തിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് ശ്രീ ജെ ജോസഫ് പാലക്കലിന്റെ നേതൃത്വത്തിൽ ഉള്ള 12 അംഗ കമ്മിറ്റി ആണ്. ശ്രീ ചാക്കോ എ ജോസഫ് ആയിരുന്നു ആദ്യത്തെ പ്രഥമ അദ്ധ്യാപകൻ.
      വട്ടക്കാവ്, വെള്ളനാടി, ആഴമല, ചെറുമല പ്രദേശങ്ങളിലെ കുട്ടികൾക്ക് ഏക ആശ്രയമായിരുന്നു ഈ വിദ്യാലയം. തുടക്കത്തിൽ 5 ആം ക്ലാസ്സ്‌ വരെ ഉണ്ടായിരുന്നു. ആദ്യകാലത്തു ഓല കൊണ്ട് ഷെഡ് ഉണ്ടാക്കി കുടിപ്പള്ളിക്കൂടമായിട്ടാണ് ആരംഭിച്ചത്. ആദ്യത്തെ പി ടി എ കമ്മിറ്റി പ്രസിഡന്റ്‌ ശ്രീ എബ്രഹാം പള്ളിവാതുക്കലും സെക്രട്ടറി ശ്രീ കുര്യച്ഛൻ ആയിതമറ്റവും ആയിരുന്നു.
   കലെകാട്ടിൽ കുടുംബം വിട്ടു നൽകിയ സ്ഥലത്താണ് സ്കൂൾ സ്ഥിതിചെയുന്നത്.15 സെന്റ് സ്ഥലമാണ് സ്കൂളിനുള്ളത്. ഗ്രൗണ്ട്, ചുറ്റുമതിൽ ഇവ ഇല്ല. തദ്ദേശ സ്ഥാപനത്തിന്റെ വക കുഴൽ കിണരും തോളത്തിൽ കുടുംബം നൽകുന്ന ശുദ്ധ ജലവുമാണ് ജലസ്രോതസ്. ഈ വിദ്യാലയത്തിലെ കുട്ടികളിൽ 80% പട്ടിക ജാതി വിഭാഗവും ശേഷിക്കുന്ന 20% പട്ടിക വർഗ പിന്നോക്ക വിഭാഗത്തിൽ പെട്ടവരുമാണ്. 
അക്കാദമിക,കലാ കായിക, പാട്യേതര പ്രവർത്തനങ്ങളിൽ പരിമിതികളുടെ മതിൽകെട്ടിനെ മറിക്കിടക്കുന്ന മികച്ച നിലവാരം പുലർത്തുന്നു.