സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് കൊമ്മയാട്/ഐ.ടി. ക്ലബ്ബ്
സ്‌കൂളിലെ ഐ സി ടി ക്ലബ്ബ് കുട്ടികളിലും അധ്യാപകരിലും സാങ്കേതിക വിദ്യയുടെ വികാസത്തിന് കരുത്തുപകരുന്നു. എല്ലാ വിദ്യാർത്ഥികളിലും കമ്പ്യൂട്ടർ പരിജ്ഞാനവും സാങ്കേതിക നൈപുണിയും വളത്തിയെടുക്കുന്നതിന് ആഴ്ചയിൽ 2 പിരിയഡ് വീതം ഐ സി ടി പിരിയഡുകൾ ക്രമീകരിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ വിദ്യാകിരണം പദ്ധതിയിൽ ഉൾപ്പെടുത്തി സ്‌കൂളിലെ മുഴുവൻ പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്കും സൗജന്യമായി ലാപ്‌ടോപ്പുകൾ ലഭ്യമാക്കാൻ ക്ലബ്ബിനു സാധിച്ചു.
ഓൺലൈൻ വിദ്യാഭ്യാസത്തിനു കരുത്തുപകരുന്നതിനായി സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള മുഴുവൻ കുട്ടികൾക്കും സ്മാർട്ടഫോണുകൾ വാങ്ങി നൽകാൻ സ്‌കൂളിന് കഴിഞ്ഞു. സ്‌കൂളിൽ ഇതിനായി ഡിജിറ്റൽ ലൈബ്രറി സജ്ജീകരിക്കുകയും അധ്യാപകരുടെ മേൽനോട്ടത്തിൽ കുട്ടികളുടെ ഓൺലൈൻ പ്രവർത്തനങ്ങൾ നിരീക്ഷിക്കാനും ശരിയായ ഉപയോഗത്തിന് മാത്രം കഴിയുന്ന രീതിയിൽ ഉപകരണങ്ങളെ കസ്റ്റമൈസ് ചെയ്ത് നല്കുകകയും ചെയ്തിട്ടുണ്ട്.