സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് നെല്ലിക്കുന്ന്/History

Schoolwiki സംരംഭത്തിൽ നിന്ന്

ചരിത്രം

                              നെല്ലിക്കുന്ന് ദേശത്തെ ജനങ്ങളുടെ ആത്മികവും ഭൗതികവുമായ ഉന്നമനത്തെ ലക്ഷ്യമാക്കി ആ നാളുകളിലെ വികാരിയായിരുന്ന ബ.കിഴക്കുംതല ജോസഫച്ചന്റെ ആവശ്യപ്രകാരം ക്ലാര സഭാധികാരികൾ,ഇവിടെ ഒരു സന്യാസഭവനം നിർമ്മിക്കാൻ നിർബന്ധിതരായി.അതിന് ആവശ്യമായ സ്ഥലം പടിക്കല വറീത് ഭാര്യ കു‍ഞ്ഞനം,കോളേങ്ങാടൻ വറീത്,കുഞ്ഞാവു ചെറിയ ചാക്കുണ്ണി,ചിറമ്മൽ പുള്ളൂക്കാരൻ വാറപ്പൻ ദേവസി എന്നിവരിൽ നിന്ന് വാങ്ങി.അങ്ങനെ നെല്ലുകുന്ന് ദേശത്ത് വിശുദ്ധ ഡോൺ ബോസ്കോയുടെ നാമത്തിൽ ഒരു കോൺവെൻറ് 1958 ജൂലായ് 28 ന് സ്ഥാപിതമായി.ഈ നാടിന്റെ ആവശ്യം മനസ്സിലാക്കി തൃശൂരിന്റെ വടക്കു കിഴക്കു കിഴക്കു ഭാഗത്ത് സാമൂഹികമായും,സാംസ്കാരികമായും ഒട്ടും വികാസം പ്രാപിച്ചിട്ടില്ലാത്ത നെല്ലിക്കുന്ന് പ്രദേശത്തിന്റെ അഭിവൃദ്ധി ലക്ഷ്യമാക്കി ബ.കിഴക്കുംതല ജോസഫച്ചൻ ഒരു അൺ എയ്ഡഡ്, കാത്തലിക് മോഡൽ സ്കൂൾ ആരംഭിച്ചു.1961 ജൂലായ് 5-ാം തിയതി ബ.കിഴക്കുംതല ജോസഫച്ചൻ കെട്ടിടത്തിൻറെ ശിലാസ്ഥാപനം നടത്തി.ബ.അച്ചൻ തുട‍ങ്ങി വച്ച അൺ എയ്ഡഡ്, കാത്തലിക് മോഡൽ സ്കൂൾ, ഒരു എയ്ഡഡ് പ്രൈമറി സ്കൂൾ ആയി ഉയർത്തപ്പെടുന്നു എന്ന വാർത്ത നാടിനും നാട്ടുകാർക്കും അധികാരികൾക്കും സന്തോഷം നിറഞ്ഞതായിരുന്നു.
                              സ്കൂൾ കെട്ടിടത്തിന്റെ പണി പൂർത്തിയായപ്പോൾ 1962 ആഗസ്ററ്  15-ാം തിയതി സ്വാതന്ത്യദിനത്തിന്റെ പൊൻപുലരിയിൽ കേരള ട്രാൻസേപോർട്ട് ആൻറ് ലേബർ മിനിസ്ററർ ശ്രീ.കെ.ടി.അച്ചുതൻ നെല്ലിക്കുന്ന് സെൻറ് സെബാസ്ററ്യൻ കോൺവെൻറ് മിഡിൽ സ്കൂളിൻറെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചപ്പോൾ നെല്ലിക്കുന്ന്  ദേശത്തിന്റെ ചരിത്രത്തിൽ ഒരു സ്വർണ്ണത്തൂവൽ തന്നെ തുന്നിചേർക്കപ്പെട്ടു.അജ്ഞതയുടെ അടിമത്തത്തിൽ നിന്ന് വിദ്യയുടെ സ്വാതന്ത്യത്തിലേക്ക് ഒരു നാടിനെ മുഴുവൻ നയിക്കുന്ന വിദ്യാക്ഷേത്രത്തിന്റെ വളർച്ച നാടിന്റെ വളർച്ച തന്നെയാണെന്ന സത്യം അംഗീകരിക്കുന്ന നാട്ടുകാരും വിദ്യാർത്ഥികളും,രക്ഷാകർത്താക്കളും അഭ്യുദയകാംഷികളും ഉപക്രികളും രാ,ഷ്ടീയ പ്രവർത്തകരും ക്ലാര സഭയിലെ അംങ്ങളും ഉൾപ്പെടെ ഒരു വലിയ ജനസഞ്ജയം വർണപ്പൊലിമയാർന്ന സ്കൂൾ ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു.ശ്രീ.പി.ആർ.ഫ്രാൻസിസ് എം.എൽ.എ കുറൂർ നമ്പൂതിരിപ്പാട്,ഇരിഞ്ഞാലക്കുട ഡിസ്ട്രീക്ട് എഡ്യൂക്കേഷൻ ഓഫീസർ ശ്രീ.എൻ.കൃഷ്ണപിള്ള എന്നീ പ്രഗത്ഭരുടെ സാന്നിധ്യം ഉദ്ഘാടന ചടങ്ങിന്  മാററ് കൂട്ടി.

ബ.കിഴക്കുംതല ജോസഫച്ചന്റെ പരിശ്രമഫലമായി നെല്ലികുന്നിൽ ആരംഭിച്ച അൺ എയ്ഡഡ് കാത്തലിക് മോഡൽ സ്കൂൾ, ഒരു എയ്ഡഡ് പ്രൈമറി സ്കൂൾ ആയി ഉയർത്തപ്പെട്ടതിനു പിന്നിൽ ഒട്ടനവധി പേരുടെ പങ്കാളിത്തമുണ്ട്.

                          1962 മെയ് 17 ാം തിയ്യതി കിഴക്കുംതല ബഹുമാനപ്പെട്ട ജോസഫച്ചൻെറയും, എം. എൽ .എ പി. ആർ. ഫ്രൻസീസ്, നാട്ടുക്കാരായ ‍ശ്രീ. കെ. സി. മാണി, കുഞ്ഞാവു ചാക്കുണി,കൊളേങ്ങാട് വറിത്. കെ. സി, ടി. ജെ. എഡ്വർഡ്, പി.വി. ചെറിയാൻ എന്നിവരുടെ അശ്രന്ത പരിശ്രമത്തിൻെറ ഫലമയാണ് ഇവിടുത്തെ പ്രൈമറി സ്കുൾ അപ്പർ പ്രൈമറിയായി ഉയർത്തപ്പെട്ടത്. പുതിയതായി അംഗീകാരം കിട്ടിയ കാസ് മുറികളിലേക്ക് ടീച്ചേ‍ഴ്സായി ബഹുമാനപ്പെട്ട സി. പസഫിക്, സി. ഹയസീന്ന്, സി. മേരി ഹെലൻ, സി. ക്ലിസേരിയ, സി. ലെയോൺഷ്യ, റോസ് ടിച്ചർ എന്നിവരെ നിയമിച്ചു. പ്രധാന അധ്യാപികയായി സി. മെരി ഹെലനെ നിയമിച്ചു.    ഒന്നും രണ്ടും ക്ലാസുകൾക്ക് സർക്കായം ലഭ്യമായി. എന്നാൽ മൂന്നും നാലും ക്ലാസ്സുകൾക്ക് അംഗീകാരം ലഭിക്കാതിരുന്നതിനാൽ കുട്ടികൾക്ക് പരീക്ഷ എഴുതാൻ അകലെയുള്ള സ്കൂളിൽ പോകേണ്ടി വന്ന ദുരാവസ്ഥ പരിഹരിക്കാനായില്ല. പീന്നീട് മൂന്നാം ക്ലാസ്സിനു മാത്രം എയ്ഡഡ് ഇല്ലാതെ അംഗീകാരം ലഭ്യമാക്കി.  ഒന്നും രണ്ടും ക്ലാസ്സുകളിലേക്ക് കുട്ടികളുടെ പ്രവാഹം ശക്തമായപ്പോൾ കൂടുതൽ ഡിവിഷൻ ഇറക്കേണ്ടതായി വന്നു. ഇന്ന് ഇൗ നിലയിൽ പ്രശോഭിച്ച് നിൽക്കുന്ന സെൻെറ് സെബാസററ്യൻ ഹൈസ്കൂൾ നെല്ലിക്കുന്ന് നാടിനും തൃശ്ശുർ ഫ്രാൻസിസ്ക്കൽ ക്ലാര     സഭയുടെ അസ്സീസി പ്രാവിൻസിനും അഭിമാനമായി തല ഉയർത്തി നിൽക്കുമ്പോൾ ഇൗ വിദ്യാലയത്തിൻെറ അഭിവൃദ്ധിക്കു പിന്നിൽ അദ്ധ്വാനിച്ച കരങ്ങൾ ഏറെയാണ് .
                           സെൻെറ് സെബാസറ്റ്യൻ യു. പി. സ്കുൾ ഒരു ഹൈസ്ക്കൂളായി ഉയർത്തികെണ്ടുള്ള ഗവൺമെൻറ് ഒാർഡർ 1966 മാർച്ച് 31 ന് ലഭിച്ചു. ജൂൺ 1 ാം തിയ്യതി 50 കുട്ടികളോടുകൂടി എട്ടാം ക്ലാസ് ആരംഭിച്ചു. ഹൈസ്കൂൾ വെഞ്ചിരിപ്പ് കർമ്മം 1966 ജൂലൈ 26 ാം തിയ്യതി അഭിവദ്ധ്യപിതാവ് റവ. മാർ ജോർജ്ജ് ആലപ്പാട്ട് പിതാവ് നടത്തി. അന്നുതന്നെ കേരളത്തിലെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ. പി. വി. ഉമ്മർക്കോയ ഹൈസ്കൂളിൻെറ്  ഒൗപചാരിക ഉദ്ഘാടനകർമ്മം സമംഗളം നിർവഹിച്ചു.  തുടർന്ന് നടന്ന പൊതുയോഗത്തിൽ മുൻ ട്രാൻസ്പോർട്ട് മിനിസറ്ററായിരുന്ന ശ്രീ. കെ. ടി. അച്യുതൻ, ത്രിശ്ശൂർ ഡി.ഇ.ഒ. ശ്രീ. പി.ലക്ഷമണൻ നായർ തുടങ്ങി പല പ്രമുഖരും വൈദികരും, സിസ്റ്റേഴ്സും ഉപകാരികളും, നാട്ടുക്കാരും ഇൗ ചടങ്ങുകളിൽ സംബന്ധിച്ചു.അങ്ങനെ അപരിഷ്കൃതമായിരുന്ന ഇൗ ദേശത്തിൻെറ് വിജ്ഞാനദിപമായി പ്രശോഭിക്കുവാനും ഇൗ വിദ്യാലയത്തിന് സാധിച്ചു. ബ.സി. ‍ജെയിൻ ഫ്രാൻസീസ് നെല്ലിക്കുന്ന് ഹെസ്ക്ലളിലെ പ്രധാനധ്യാപികയായി നിയമിക്കപ്പെട്ടു. പിന്നീട് ഹൈസ്ക്ലൂൾ വിഭാഗത്തിന് സ്ഥലം പോരാതെ വന്നതിനാൽ നാലവിലിരുന്ന കെട്ടിടത്തോടനുബന്ധിച്ച് ഒറ്റ നിലയിൽ ഒരു കെട്ടിടം പണിയുന്നതിനായി 1967 ഡിസംബബർ 12 ാം തായ്യതി കിഴക്കുംതല ബ. ജോസഫച്ചൻ കല്ലിട്ടു. 1968 ജൂൺ 3 ന് ഇൗ കെട്ടിടത്തിൻെറ് വെഞ്ചിരിപ്പു കർമ്മം ബ. തോട്ടാൻ അന്തോണിയച്ചൻ നടത്തി. 
                       1969 മാർച്ച് 17 ന് ഇൗ സ്ഥാപനത്തിലെ കുട്ടികൾ ആദ്യത്തെ എസ്. എസ്. എൽ. സി. ബാച്ച് പരീക്ഷ എഴുതി പാസ്സായി. 

പിന്നീട് വിദ്യാഭ്യാസ ഡയറക്ട്റുടെ കല്പ്പനയനുസരിച്ച് ഇൗ വിദ്യാലയത്തിലെ എൽ. പി. വിഭാഗത്തെ ഹൈസ്ക്ലുളിൽ നിന്നും വേർപ്പടുത്തി. എൽ. പി. വിഭാഗത്തിൻെറ് പ്രധാന അധ്യാപികയായി. ബഹു. സി. ലെയോൺഷ്യയെ 1972 ജൂൺ 15 ാം തിയ്യതി നിയമിച്ചു. വിദ്യാലയത്തിന് ഒരു സ്ഥിരമായ സ്റ്റേജ് ആവശ്യമായി വന്നതിനാൽ സ്റ്റേജ് പണിയുകയും അതിൻെറ് വെഞ്ചിരിപ്പ് കർമ്മം 1978 ജൂലായ് 16 ന് റവ. ഫാ. ജോൺ കവലക്കാട്ട് നിർവഹിക്കുകയും ചെയ്തു. ഇലക്ട്രോണിക് വൽക്കരണത്തിൻെറ് ചുവടുപിടിച്ചുകൊണ്ട് കംമ്പ്യൂട്ടർ ലാബ് നിർമ്മിക്കുകയും 2001 ജനുവരി 10 ന് ഇതിൻെറ് ഉദ്ഘാടന കർമ്മം തൃശൂർ ഇൗസ്റ്റ് എ.ഇ.ഒ . ശ്രീമതി. വസുമതി നിർവഹിക്കുകയും ചെയ്തു. ഹൈസ്കൂളിൻെറ് സുഗമമായ നടത്തിപ്പിന് പുതിയ ഹാൾ നിർമ്മിക്കുകയും അതിൻെറ് വെഞ്ചിരിപ്പ് കർമ്മം 2002 ജൂൺ 11 ാം തിയ്യതി റവ. ഫാ. ജോൺ കൊള്ളന്നൂർ നിർവഹിക്കുകയും ചെയ്തു. വളരെയധികം കുട്ടികൾ പഠിക്കുന്ന ഇൗ വിദ്യാലയത്തിൻെറ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനായി 2006 ആഗസ്റ്റ് 11 ന് പുതിയ കെട്ടിടത്തിന് തറക്കല്ലിട്ടു. ഇതിൻെറ് നിർമ്മാണം 2009 ജനുവരി 22 ാം തിയ്യതി പൂർത്തിയാക്കുകയും ഇടവക വികാരിയായിരുന്ന റവ. ഫാ. അഡ്വ. ജോൺസൺ എെനിക്കൽ വെഞ്ചിരിപ്പ് കർമ്മം നിർവഹിക്കുകയും ചെയ്തു.

                     വർഷാവർഷത്തിൽ നടന്ന എസ്. എസ്. എൽ. സി. പരീക്ഷകളിൽ ഉന്നതവി‍ജയം ഇൗ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ കരസ്ഥമാക്കി. 2002 ൽ സ്റ്റേറ്റ് റാങ്കിന് ഇൗ വിദ്യാലയം സാക്ഷിയായിട്ടുണ്ട്. 14 ാം റാങ്ക് കരസ്ഥമാക്കിയ ഇൗ ഇടവകയിലെ കുമാരി. ആൽഫി ജോസ് ആണ് വിദ്യാലയത്തിൻെറ് നെറുകയിൽ ഇൗ പൊൻതൂവൽ ചാർത്തിയത്.   2015 ജനുവരി 21 ാം തിയ്യതി ഇൗ വിദ്യാലയം ഹൈസ്കൂളായതിൻെറ സുവർണജൂബിലി  ഘോഷങ്ങൾക്ക് തൃശുർ ആർച്ച് ബിഷപ്പ് എമിരിറ്റസ് മാർ ജേക്കബ് തുങ്കുഴി ദീപം തെളിച്ചു. നീണ്ടു നിന്ന ഇൗ അമ്പതു വർഷം ദെെവാനുഗ്രത്തിൻെറ് പെരു മഴ തന്നെ നല്ല ദെെവം ഇൗ വിദ്യാലയത്തിൻെറ മേൽ ചൊരിഞ്ഞുകൊണ്ടിരിക്കുന്നു. 
                      ഇൗ വിദ്യാലയത്തിൻെറ ഇപ്പാഴത്തെ പ്രധാന അധ്യാപികയായി സേവനമനു‍ഷ്ഠിക്കുന്നത് റവ. സി. സരിത പുലിക്കോട്ടിൽ ആണ്. കഴിഞ്ഞ‍ വർഷം   

[2016] ൽ പൂർവ്വ വിദ്യാർത്ഥി സംഗമം'Roots' വളരെ സവിശേഷമായി നടത്താൻ കഴിഞ്ഞിട്ടുണ്ട്. ഇവിടെ നിന്ന് പഠിച്ചുപോയിട്ടുള്ള മിക്ക വിദ്യാർത്ഥികളും അതുപോലെ തന്നെ ഇവിടെ സേവനമനുഷ്ഠിച്ചിട്ടുള്ള അധ്യാപകരും ഇൗ അപൂർവ്വ സംഗമത്തിൽ സന്നിഹിതരായിട്ടുണ്ട്. ഇന്നും എന്നും ഇൗ വിദ്യാലയം അക്ഷരവെളിച്ചം നൽകുന്ന വൻ മുത്തശ്ശിയായി നാടിനു മുന്നിൽ തല ഉയർത്തി നിൽക്കുന്നു. കാലഘട്ടത്തിൻെറ മാറ്റങ്ങളെ ഉൾക്കൊണ്ടുകൊണ്ടു് ബോധന രീതികളിൽ വരുന്ന വ്യതിയാനങ്ങളെ പരിഗണിച്ചുകൊണ്ടുതന്നെ വിദ്യാർത്ഥികൾക്ക് ആവശ്യമായ ശിക്ഷണം നൽകാൻ അധ്യാപകർ ശ്രമിക്കുന്നു.