സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് നെല്ലിക്കുന്ന്/യോഗദിനം

Schoolwiki സംരംഭത്തിൽ നിന്ന്
യോഗ ചാമ്പ്യൻസ് 2025-26
2025 -26 യോഗാദിനത്തോട് അനുബന്ധിച്ചു സ്കൂളിൽ യോഗ ക്ലാസുകൾ നടത്തി
സ്കൂളിൽ യോഗ ക്ലാസുകൾ
അന്താരാഷ്ട്രയോഗദിനാചരണം 

ഭാരതം ലോകത്തിന് സംഭാവന ചെയ്ത യോഗ എന്ന ആയോധനകല അഭ്യസിച്ചുകൊണ്ട് വിദ്യാർത്ഥികളുടെ ശാരീരികവും മാനസികവുമായ ഉണർവ്വ് ലക്ഷ്യം വച്ച് ലോക യോഗദിനം ആചരിച്ചു.സ്കൂളുകളിൽ യോഗ പരിശീലനം വിദ്യാർത്ഥികളുടെ ശാരീരികവും മാനസികവും ബലപ്രാപ്തിക്ക് ഏറെ സഹായകമാണ്. യോഗ വ്യായാമങ്ങൾ മൂലം വിദ്യാർത്ഥികൾക്ക് മനസ്സിന് സാന്ത്വനവും ശരീരത്തിന് ഉല്ലാസവും ലഭിക്കുന്നു. ശ്രദ്ധ, മെമ്മറി, ഏകാഗ്രത, ആത്മവിശ്വാസം എന്നിവ വർദ്ധിപ്പിക്കാൻ യോഗം ഏറെ സഹായിക്കുന്നു. ഓരോ ദിവസവും ചില നിമിഷങ്ങൾ യോഗത്തിനായി ചെലവഴിക്കുന്നത് വിദ്യാർത്ഥികളുടെ ഏകാഗ്രതയും ആരോഗ്യവുമേറിയ ജീവിതത്തിനും വഴിയൊരുക്കും.