സെന്റ് ഷാന്താൾസ് എച്ച്.എസ്സ്, മാമ്മൂട്/പ്രൈമറി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

29 കുട്ടികളുമായി 1922 (കൊല്ലവർഷം 1097 ഇടവം 9 നു) ഒന്നാം ക്‌ളാസ് ആരംഭിച്ചു. കടന്തോട്ട് അബ്രഹാം ക്‌ളാസ്സുകൾക്കു നേതൃത്വം നൽകി. 1924 ൽ പുതിയ കെട്ടിടത്തിൽ സ്‌കൂൾ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു എങ്കിലും സ്ഥലസൗകര്യത്തിന്റെ പരിമിതി മൂലം പാലാക്കുന്നേൽ വട്ടമാക്കൽ പുത്തൻപുരയിൽ കുഞ്ചെറിയ, അനിയൻ ജോബ് ഇവരുടെ വീടിന്റെ വരാന്തയിലും ക്‌ളാസ്സുകൾ എടുത്തു. 1925 ൽ സ്‌കൂളിന് സർക്കാർ അംഗീകാരം ലഭിക്കുകയും ഗ്രാൻഡ് കിട്ടിത്തുടങ്ങുകയും ചെയ്തു. 1925 ൽ ആറാം ക്‌ളാസും 1928- 29 ൽ ഏഴാം ക്‌ളാസും ആരംഭിച്ചതോടു കൂടി ഒരു പൂർണ്ണ വെർണകുലർ മിഡിൽ സ്‌കൂൾ ആയി. ഇന്ന് 1 മുതൽ 7 വരെ ക്ലാസ്സുകളിലായി 16 ഡിവിഷനുകൾ പ്രവർത്തിക്കുന്നു . എൽ പി യു പി വിഭാഗങ്ങളിലായി 18 അധ്യാപകരും ഇവിടെ സേവനമനുഷ്ഠിക്കുന്നു.