ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് റോക്സ് ഹൈസ്കൂൾ, തോപ്പ്/പ്രവർത്തനങ്ങൾ/2026-27

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോൽസവം

2026 27 അധ്യയന വർഷത്തിലെ പ്രവേശനോത്സവ പരിപാടികൾ ജൂൺ 1ന് വളരെ വിപുലമായ ആഘോഷങ്ങളോടുകൂടിയാണ് നടത്തപ്പെട്ടത്. മുതിർന്ന കുട്ടികളുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ പുതുതായെത്തിയ കുട്ടികളെ വരവേറ്റു.എൻ സി സി, എസ് പി സി കേഡറ്റുകളുടെയും അകമ്പടിയോടെ കുരുന്നുകളെ ക്ലാസ്സുകളിൽ എത്തിച്ചു.കുട്ടികൾക്ക് ടിയാര മാനേജർ ഹെഡ്മിസ്ട്രസ് എന്നിവർ ധരിപ്പിച്ചു തോരണങ്ങളാൽ അലങ്കൃതമായ ക്ലാസ് മുറികളിൽ അധ്യാപികമാർ നിറപുഞ്ചിരിയോടെ കുഞ്ഞുങ്ങളെ എതിരേറ്റു.