സെന്റ് റോക്സ് ഹൈസ്കൂൾ, തോപ്പ്/അക്ഷരവൃക്ഷം/കേരളത്തിലെ പ്രത്യാക്ഷയുടെ ദിനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
കേരളത്തിലെ പ്രത്യാക്ഷയുടെ ദിനങ്ങൾ


അല്ലയോ കൊറോണയേ,അങ്ങ് ചൈന എന്ന രാജ്യത്തിലെ വുഹാനിൽ തുടങ്ങി ഇങ്ങേ അറ്റം നമ്മുടെ കൊച്ചു കേരളത്തേക്കാർന്നു തിന്നാൻ വന്ന മഹാമാരിയേ!എല്ലാ സമ്പന്ന രാഷ്ട്രങ്ങളിലും നീ മുന്നറിയിപ്പില്ലാതെ താണ്ഡവമാടി തിമിർത്തു.അതു കഴിഞ്ഞ് നീ ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലും എത്തി,ഇവിടെയും താണ്ഡവമാടാം എന്ന നിന്റെ ദുഷിച്ച ചിന്ത നമ്മൾ കേരളീയരുടെ ഒത്തൊരുമയുടെയും,ശക്തിയാർജ്ജിച്ച ആരോഗ്യവകുപ്പിന്റെയും,കേരളത്തിന്റെ ഇരട്ടച്ചങ്കൻ എന്നറിയപ്പെടുന്ന മുഖ്യമന്ത്രിയുടെയും അവസരോചിത ഇടപെടലിൽ സാമൂഹ്യ അകലം പാലിക്കാനും,സാനിസൈറ്റർ ഉപയോഗിക്കാനും,മാസ്ക്ക് ഉപയോഗിക്കാനുമുള്ള അദ്ധേഹത്തിന്റെ നിർദ്ദേശം കേരളീയർ ഒന്നാകെ ഏറ്റെടുത്തു.പെട്ടെന്ന് ലോക്ക് ഡൗൺ ചെയ്തതോടെ കേരളം ഒരു പരിധിവരെ കൊറോണ വൈറസിൽ നീന്നും രക്ഷ നേടുകയായിരുന്നു. ചരിത്രത്തിലെ ഏറ്റവും സങ്കീർണ്ണമായ രോഗ പ്രതിസന്ധിയെ നേരിടാൻ ഇത് അനിവാര്യമാണ്.സാമ്പത്തികമായും സാമൂഹികമായും മഹാനഷ്ട്ടങ്ങളുണ്ടാകും എന്നറിഞ്ഞുതന്നെയാണ് സർക്കാർ ലോക്ക്ഡൗൺ തീരുമാനമെടുത്തത്.നഷ്ട്ടത്തിനെക്കാൾ ഉപരി ഓരോ പൗരൻന്റെയും ജീവനാണ് വലുതെന്ന് നമ്മുടെ മന്ത്രി ആവർത്തിച്ചു പറഞ്ഞിട്ടുണ്ട്.അതിലൂടെ കോവിഡ്-19 നെ അതിജീവിക്കുക തന്നെ ചെയ്യും.മറ്റുരാജ്യങ്ങളിലുള്ള മരണനിരക്ക് നോക്കുകയാണെങ്കിൽ കേരളത്തിൽ താരതമേനേ മരണനിരക്ക് കുറവാണ്.ഒരുപാട് facilities ഉള്ള അമേരിക്ക പോലുള്ള വമ്പൻ രാജ്യങ്ങളിൽ നമ്മളിൽപ്പെട്ട മലയാളികൾ മരിച്ചു വീഴുമ്പോഴും നമ്മുടെ കൊച്ചു കേരളത്തിലെ ഡോക്ടർമാരും മാലാഖ മാരായ നാഴ്സുമാരും ഉറക്കവുമൂണുമില്ലാതെ അവരുടെ കുടുംബങ്ങളെ അകറ്റി നിർത്തിയും ബ്രിട്ടീഷ്പൗരൻമാരുടെ ജീവൻവരെ രക്ഷപ്പെടുത്തുകയായിരുന്നു.ഓരോ ദിവസവും ഓരോ നിമിഷവും ജാഗ്രത പുലർത്തി രോഗത്തെ കേരളം പ്രതിരോധിക്കുകയും,തോൽപ്പിക്കുകയും ചെയ്യുമെന്ന പ്രതീക്ഷയാണ് ഓരോ കേരളീയരുടെയും മനസ്സിൽ,അത്കൊണ്ട് തന്നെയാണ് ആവർത്തിച്ചു ലോക്ക്ഡൗൺ വന്നപ്പോഴും സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിലാണെങ്കിലും ജനങ്ങൾ അത് ഏറ്റെടുത്തത്. നമ്മുടെ രാജ്യത്തെ ആരോഗ്യ മേഖലയെ ഈ ലോക്ക്ഡൗൺ പുഷ്ട്ടിപ്പെടുത്തുക തന്നെ ചെയ്യും.കോവിഡിനെ തുരത്തി ഒരു ആരോഗ്യ സാമ്പത്തിക പുനരുജ്ജീവനം ആകട്ടെ നമ്മുടെ തന്ത്രം."മഹാമാരികളെ നേരിടാൻ ആശങ്കയല്ലവേണ്ടത്,ജാഗ്രതോടെ ക്ഷമയുള്ള,ശാസ്ത്രീയമായ,ഒത്തൊരുമിച്ചുള്ള പ്രതിരോധ പ്രവർത്തനം വേണം".നമ്മുടെ ഇന്നത്തെ തീരുമാനങ്ങളാകും,ഭാവിയെ നിർണയിക്കുക.ജാഗ്രത എന്ന ആയുധം കൊണ്ട് കോവിഡിനെ ഒരുമയോടെ തോൽപ്പിക്കാം. "പ്രത്യാക്ഷയുടെ ദിനങ്ങൾക്കായി അവശേഷിക്കുന്ന എസ്.എസ്.എൽ.സി പരീക്ഷയ്ക്കായി ഞാനും നിങ്ങളോടൊപ്പം കാത്തിരിക്കുന്നു".💪🏻


ആഫിയ ഫാത്തിമ. എ
10 B സെന്റ റോക്സ് എച്ച്.എസ്. തോപ്പ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 15/ 02/ 2022 >> രചനാവിഭാഗം - ലേഖനം