സെന്റ് റോക്സ് റ്റി റ്റി ഐ എൽ പി എസ് തോപ്പ്/അക്ഷരവൃക്ഷം/ആരോഗ്യം - സമ്പത്ത്
ആരോഗ്യം - സമ്പത്ത്
ആരോഗ്യമാണ് ഏറ്റവും വലിയ സമ്പത്ത്. ആരോഗ്യമില്ലാതെ മറ്റെന്തൊക്കെ നേടിയാലും പ്രയോജനമില്ല. നമ്മുടെ ആരോഗ്യം കാത്തു സൂക്ഷിക്കേണ്ടത് നമ്മൾ തന്നെയാണ്. ആരോഗ്യം പരിരക്ഷിക്കാൻ അത്യാവശ്യമായ ഘടകങ്ങളാണ് ശുചിത്വം, നല്ല ആഹാരശീലങ്ങൾ എന്നിവ. ശുചിത്വമുള്ള ശരീരത്തിൽ രോഗങ്ങൾക്ക് കയറിക്കൂടാൻ കഴിയില്ല. രോഗങ്ങളില്ലാത്ത ശരീരം ആരോഗ്യമുള്ളതായിരിക്കും. വ്യക്തിശുചിത്വവും പരിസ്ഥിതി ശുചിത്വവും ഒരു പോലെ ഉണ്ടെങ്കിലേ ആരോഗ്യം നേടാനാവൂ. സ്വയം ശുചിയായിരിക്കുക അതുപോലെ പരിസരവും ശുചിയായി സൂക്ഷിക്കുക.ആരോഗ്യം പരിപാലിക്കാൻ ആവശ്യമായ മറ്റൊന്ന് നല്ല ആഹാരശീലങ്ങളാണ്. തുറന്നു വച്ചതും തണുത്തതുമായ ആഹാരം കഴിക്കുന്നത് രോഗങ്ങൾക്ക് കാരണമാകും. കടകളിൽ നിന്നുള്ള ആഹാരം കഴിക്കുന്നത് ആരോഗ്യപ്രശ്നങ്ങൾ വരുത്തിവയ്ക്കും. പലതരം മായങ്ങൾ കടയിൽ നിന്നുള്ള ഭക്ഷണത്തിൽ ചേർക്കുന്നതാണ് ഇതിനു കാരണം. ജങ്ക് ഫുഡ് ഒഴിവാക്കണം എന്നത് വളരെ പ്രധാനമാണ്. പച്ചക്കറികളും പഴവർഗങ്ങളും നന്നായി കഴുകി വേണം ഭക്ഷിക്കാൻ. സ്വയം കൃഷി ചെയ്യുന്ന രീതി നമ്മൾ പരിശീലിക്കണം. കുറച്ച് സ്ഥലത്ത് കഴിയുന്ന പച്ചക്കറികളും പഴവർഗങ്ങളും കൃഷി ചെയ്താൽ വിഷമില്ലാത്ത പഴങ്ങളും പച്ചക്കറികളും നമുക്ക് ലഭിക്കും. അങ്ങനെ നമ്മുടെ അമൂല്യമായ ആരോഗ്യം നമുക്ക് കാത്തുസൂക്ഷിക്കാം. ആരോഗ്യമുണ്ടെങ്കിലേ നമുക്ക് ജീവനുള്ളൂ... ഇത്തരം നല്ല ശീലങ്ങളിലൂടെ രോഗപ്രതിരോധ ശേഷി നേടി ആരോഗ്യത്തോടെ നമുക്ക് ജീവിക്കാം ...
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം