പോരാടുവാൻ നേരമായിന്നു കൂട്ടരേ പ്രതിരോധ മാർഗ്ഗത്തിലൂടെ ഒഴിവാക്കിടാം സ്നേഹസന്ദർശനം നമുക്കൊഴിവാക്കിടാം ഹസ്തദാനം. അല്പകാലം നാം അകന്നിരുന്നാല പരിഭവിക്കേണ്ട പിണങ്ങിടേണ്ട ജാഗ്രതയോടെ ശുചിത്വബോധമോടെ മുന്നേറിടാം ഭയക്കാതെ ശ്രദ്ധയോടെയീ നാളുകൾ സമർപ്പിക്കാം ഈ ലോക നന്മക്കുവേണ്ടി
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത