ഒല്ലൂർ സെന്റ് മേരീസ് സി ജി എച്ച്. എസ്സ്-ലെ ലഹരി വിരുദ്ധ ക്യാമ്പയിനുമായി ബന്ധപ്പെട്ട് ഒക്ടോബർ 6 -ന്,  കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ കുട്ടികൾക്കുവേണ്ടി നൽകിയ ഓൺലൈൻ മെസേജ് എല്ലാ കുട്ടികളും ശ്രവിച്ചു. തുടർന്ന് ഒല്ലൂർ പോലീസ് സ്റ്റേഷനിലെ ഉദ്ദ്യോഗസ്ഥരും എക്സൈസ് വകുപ്പും ചേർന്ന് കുട്ടികൾക്ക്  ബോധവൽക്കരണ ക്ലാസ് നൽകി. ലഹരിയുടെ ദൂഷ്യവശങ്ങളെ കുറിച്ച് വളരെ വിശദമായി കുട്ടികളെ ധരിപ്പിച്ചു.

തുടർന്ന് ജില്ലാ പോലീസ് ഓഫീസിലെ ‘ചിരി’ ഹെൽപ്പ് ഡെസ്ക്ക്-കൗൺ‌സിലിങ്ങ് സൈക്കോളജിസ്റ്റായ ശാലിനി മാഡം ലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസ് നടത്തി-യിരുന്നു. ക്ലാസിനെ തുടർന്ന് കൗൺസിലിങ്ങ് ആവശ്യമായ കുട്ടികൾക്ക് കൗൺസിലിങ്ങ് നടത്തുകയും ചെയ്തു.ലഹരിവിരുദ്ധപ്രചാരണവുമായി ബന്ധപ്പെട്ട് ആന്റി നാർക്കോട്ടിക്ക് ക്ലബ്ബ് സ്ക്കുളിൽ രുപീകരിച്ചു. ഈ കൂട്ടായ്മയിൽ പോലീസ് ഉദ്ദ്യോഗസ്ഥരും, പ്രധാനദ്ധ്യാപികയും, അധ്യാപക പ്രതിനിധിയും, പി ടി എ പ്രതിനിധികളും, നാല് തിരഞ്ഞെടുക്കപ്പെട്ട കുട്ടികളും അംഗങ്ങളാണ്. കൂടാതെ ഒക്ടോബർ 25 ന് ഗൈഡ്സ്, റെഡ് ക്രോസ് ക്ലബ്ബുകളുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ റാലി നടത്താൻ തീരുമാനിച്ചിട്ടുണ്ട്. കൂടാതെ ഗവൺമെന്റ് നിർദ്ദേശങ്ങൾക്ക് അനുസരിച്ച് ഒക്ടോബർ 26 ന് ബോധവൽക്കരണ പരിപാടികൾ ഓരോ ക്ലാസിന്റെ നേതൃത്വത്തിൽ നടത്താനും നവംബർ ഒന്നിന് കുട്ടി- ചങ്ങല തീർക്കാനും തീരുമാനിച്ചു