സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/അക്ഷരവൃക്ഷം/ശുദ്ധി
ശുദ്ധി
ഒരിടത്ത് ഒരു വീട്ടിൽ രാമദാസനെന്നും, രാമരാജ് എന്നും പേരുള്ള രണ്ടു കുട്ടികൾ ഉണ്ടായിരുന്നു. അവർ ദിവസവും പഠന ശേഷം സഹപാഠികളോടൊപ്പം കളിയും കഴിഞ്ഞ് വീട്ടിൽ എത്തിയാൽ രാമദാസൻ ചെറിയ കുടവും എടുത്ത് മാതാപിതാക്കളോടൊപ്പം വീടിനടുത്തുള്ള അരുവിയിൽ നിന്നും കൃഷിക്ക് നനയ്ക്കുമായിരുന്നു. പിന്നീട് കുളിച്ച് വസ്ത്രം മാറ്റി വിളക്ക് കൊളുത്തി പ്രാർത്ഥനയും, അതതു ദിവസത്തെ പാഠ പുസ്തകം പഠിച്ച ശേഷം കൈകൾ കഴുകി ശുദ്ധി വരുത്തി മാത്രമേ അത്താഴം കഴിക്കുമായിരുന്നുള്ളൂ. എന്നാൽ രാമരാജ് നേരെ വിപരീതവും, അഹങ്കാരിയും മാതാപിതാക്കളെ ബഹുമാനമില്ലാത്തവനും ആയിരുന്നു അങ്ങനെ മഴക്കാലം വന്നു നാട്ടിൽ പലതരം വ്യാധികൾ പടർന്നു പിടിച്ചു തൽസമയം രാമരാജ് അസുക ബാധിതനായി കിടപ്പിലായി. വൈദ്യരുടെ നിർദ്ദേശപ്രകാരം മരുന്ന് ഉണ്ടാക്കുവാനും സമയത്ത് കൊടുക്കുവാനും മറ്റും രാമദാസും മാതാപിതാക്കളെ സഹായിക്കുമായിരുന്നു ആ സമയത്തും അവൻ ദിനചര്യകൾ കൃത്യമായി പാലിക്കപ്പെട്ടിരുന്നു. ഒരു പക്ഷെ രാമരാജ് ശുചിത്വമുള്ളവൻ ആയിരുന്നെങ്കിൽ വ്യാധി അവനെ ബാധിക്കില്ലായിരുന്നേനെ. നാം ഓരോരുത്തരും ഗുരുക്കന്മാരേയും മാതാപിതാക്കളേയും അനുസരിക്കുകയും ശുചിത്വവും സഹജീവികളോട് അനുകമ്പയും പരിസ്ഥിതിയെ സ്നേഹിക്കുകയും ,നശിപ്പിക്കാതെ നിലനിർത്താൻ ശ്രമിക്കുന്നവരുമായി, വളരണം
സാങ്കേതിക പരിശോധന - DEV തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ - |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- എറണാകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- എറണാകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- എറണാകുളം ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ